തിങ്കളാഴ്‌ച, ജൂൺ 06, 2011

മുസ്ലിം ലീഗിലെവിടെ ജനാധിപത്യം. ?


കഴിഞ്ഞ ദിവസം  മുസ്ലിം ലീഗിന്റെ പ്രവര്ത്തകസമിതി കഴിഞ്ഞു. ഒരാള്ക്ക് ഒരു പദവി എന്ന അടിസ്ഥാനത്തില് കാര്യമായ അഴിച്ചുപണിക്കൊരുങ്ങുന്നതായാണ് വാര്ത്തകളില് കാണുന്നത്. എല്ലാം നല്ലതിന് തന്നെ..എങ്കിലും ഒരു സംശയം. ഈ ജനാധിപത്യ പാര്ട്ടിക്കെവിടെയാ ജനാധിപത്യം. കാരണം ഏതൊരു ജനാധിപത്യ സംഘടയിലും ആദ്യം നടക്കേണ്ടത് ഉള്പാര്ട്ടി ജനാധിപത്യമല്ലെ.. അന്തിമ തീരുമാനം തങ്ങള്ക്ക് വിട്ടു എന്ന് പറയുന്നതിലെ ഔചിത്യം ഇവിടെ ഇപ്പോഴും ഏകാധിപത്യമാണ് എന്നതാണോ സൂചിപ്പിക്കുന്നത്. തങ്ങളുടെ ആത്മീയ പരിവേഷത്തെ ശരിക്കും ചൂഷണം ചെയ്യുകയല്ലേ ഇവിടെ ലീഗ് ചെയ്യുന്നത്. തങ്ങള്  പറഞ്ഞാല് ആരും എതിര്ക്കാനില്ല എന്ന ധൈര്യം. ഇതിനെയെങ്ങിനെ ജനാധിപത്യം എന്നുവിളിക്കും.?
കുറച്ചുകൂടി അപ്പുറത്തേക്ക് പോയാല് ഏറ്റവും കുറഞ്ഞത് യു.ഡി.എഫ് മുന്നണിയിലെങ്ങിലും ജനാധിപത്യ മര്യാദ പാലിക്കാന് ലീഗ് തയ്യാറല്ല എന്നതിന്റെ സൂചനകളല്ലേ ഇപ്പോള് നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങള് സൂചിപ്പിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം മന്ത്രിയെ പ്രഖ്യാപിക്കുകയും ഒടുവില് മുഖ്യമന്ത്രിയും യു.ഡി.എഫ് കണ് വീനറും നിഷേധിക്കുന്ന രംഗങ്ങള് എത്ര അപഹാസ്യമാണ്. ജനങ്ങളുടെ മുന്പില് ഇനിയും ഇങ്ങനെ വിഡ്ഢിവേഷം കെട്ടിയാടുന്നതെന്തിനാണ്. 20 സീറ്റ് നേടിയെങ്കിലും മുന്നണിയെ ബ്ലാക്ക് മെയില് ചെയ്ത് സീറ്റ് വാങ്ങില്ല എന്ന് കുഞ്ഞാലിക്കുട്ടി വാര്ത്താസമ്മേളനത്തില് പറഞ്ഞത് വളരെ ശരിയാണ്. കാരണം പരസ്യമായിട്ട് തന്നെയാണ് മന്ത്രിയെ പ്രഖ്യാപിച്ചത് എന്നത് കൊണ്ട് തന്നെ അതില് ദുരൂഹതക്ക് സാധ്യതയില്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ ഇതിനെല്ലാം പ്രേരിപ്പിച്ചത് അലി എന്ന ഡെമോക്ലസിന്റെ വാള് ആണോ.
ചരിത്രത്തിലാദ്യമായി വകുപ്പുകളെ വെട്ടിമുറിച്ച് മന്ത്രിപദം നല്കുന്ന രീതിയും ഇന്ന് ലീഗ് മുന്നോട്ടുവെച്ചിരിക്കുന്നു. ഇതും അവരുടെ ജനാധിപത്യത്തിന്റെ ഭാഗമാണ് എന്ന് അനുമാനിക്കാം. ഏറ്റവും കുറഞ്ഞത് ജയിപ്പിച്ചുവിട്ട ജനത്തോടെങ്കിലും കൂറ് കാണിക്കാന് ലീഗ് തയ്യാറാവണം. ഇനിയും വിഡ്ഡിവേഷം കെട്ടിയാടാതെ സുതാര്യമായി കാര്യങ്ങള് അവതരിപ്പിക്കണം. അതായിരിക്കും ഈ ഉയിര്ത്തെഴുന്നേല്പിന് ഗുണം ചെയ്യുക എന്നോര്‍ക്കുന്നത് നല്ലതാണ്.