ഞായറാഴ്‌ച, സെപ്റ്റംബർ 17, 2006

വേണോ ഇങ്ങനെ ഒരു ചാനല്‍..?

ലോകത്തെവിടെയുള്ള മലയാളിയും വളരെ ആകാംക്ഷയോടെയാണ് കേരളത്തെകുറിച്ചുള്ള ഏതൊരു വാര്‍ത്തയും വീക്ഷിക്കുന്നത്. ഇതിനു സഹായമേകുന്ന വാര്‍ത്താമാധ്യമങ്ങളില്‍ പ്രധാനമാണ് ടി.വി ചാനലുകള്‍. എന്നാല്‍, തികച്ചും നിര്‍ഭാഗ്യകരമെന്ന് പറയട്ടെ; കുറച്ച് ദിവസങ്ങളായി പ്രധാനപ്പെട്ട ഒരു മലയാളം ചാനല്‍ തികച്ചും അടിസ്താനരഹിതവും ഒരു പ്രത്യേക വിഭാഗത്തെ ഉന്നം വെച്ചുകൊണ്ടുള്ളതുമായ വാര്‍ത്തകള്‍ നിരന്തരം സംപ്രേഷണം ചെയ്ത്കൊണ്ടിരിക്കുകയാണ്. മറ്റുള്ള ഒരു മലയാളചാനലിനും വിഷയീഭവിക്കാത്ത വാര്‍ത്തകള്‍ എക്സ്ക്ലൂസീവായി സംപ്രേഷണം ചെയ്ത് ചാ‍നലുകളില്‍ ഒന്നാമനാകാനാണോ ഇവരുടെ വെമ്പല്‍ എന്നു തോന്നിപ്പോകുന്നു.കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്‍ അകമ്പടിയോടെ വാര്‍ത്താതലക്കെട്ടുകള്‍ മനോഹരമായി പ്രദര്‍ശിപ്പിച്ചാല്‍ മലയാളി അപ്പാടെ വിഴുങ്ങുമെന്നാണോ ഇവര്‍ ധരിച്ചിരിക്കുന്നത്..?

വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില നിക്ഷിപ്ത താല്പര്യങ്ങളുണ്ട് എന്ന് സംശയിക്കുമാറ് പ്രസ്തുത ചാനല്‍ ‘ഓരോ നിമിഷവും ആഘോഷിക്കുകയാണ്’.

ഈ നില തുടരുകയാണെങ്കില്‍ ഒരു ചാനല്‍ ബഹിഷ്കരിക്കുന്നതിനെ കുറിച്ച് പ്രബുദ്ധനായ മലയാളി ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം മലയാളികള്‍ക്കിടയിലെ സാഹോദര്യവും മതസൌഹാര്‍ദ്ദവും തകരാന്‍ കേവലം ഒരു ചാനല്‍ ഇടയായിക്കൂടാ.

ചൊവ്വാഴ്ച, സെപ്റ്റംബർ 05, 2006