വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഞായറാഴ്‌ച, ഫെബ്രുവരി 03, 2013
ചൊവ്വാഴ്ച, മേയ് 31, 2011
ശനിയാഴ്‌ച, ജനുവരി 15, 2011
കുവൈത്തില്‍ കൂട്ടയോട്ടം
പ്രവാസി സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മദ്യത്തിനും മറ്റു സാമൂഹിക തിന്‍മള്‍ക്കുമെതിരെ യൂത്ത് ഇന്ത്യ സഘടിപ്പിച്ച കൂട്ടയോട്ടം പ്രദേശവാസികള്‍ക്ക് നവ്യാനുഭവമായി. പ്രവാസി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയില്‍ യൂത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ടയോട്ടം സാമൂഹിക തിന്‍മകള്‍ക്കെതിരെ ശക്തമായ രോഷപ്രകടനവും തിന്‍മയുടെ ശക്തികള്‍ക്ക് നേരെയുള്ള താക്കീതും ബോധവല്‍ക്കരണവുമായി. യൂത്ത് ഇന്ത്യ നടത്തിക്കൊണ്ടിരി കാമ്പയിണ്റ്റെ ഭാഗമായാണ് കൂട്ടയോട്ടം സഘടിപ്പിച്ചത് മദ്യത്തിനും മയക്കുമരുന്നനും മറ്റു അധാര്‍മ്മികതകള്‍ക്കുമെതിരെ 'മദ്യം സര്‍വ്വ തിന്‍മകളുടെയും മാതാവ്', 'നിങ്ങള്‍ തിന്‍മയിലെങ്കില്‍ നിങ്ങളുടെ കുടുംബവും തിന്‍മയില്‍ തന്നെ' "You booze, You loose”,”Drinking is not cool, it makes you fool”, “Think, Before you drink” തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പ്ളക്കാര്‍ഡുകളേന്തി നീങ്ങിയ കൂട്ടയോട്ടത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും യുവാക്കളും പങ്കെടുത്തു. ഇണ്റ്റഗ്രേറ്റഡ് സ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഐ.പി.സി കമ്യൂണിറ്റി വിഭാഗം ഡയറക്റ്റര്‍ ഖാലിദ് അബ്ദുല്ല സബഹ് ഫ്ളാഗ് ഓഫ് ചെയ്തു. കുവൈത്ത് പോലീസിണ്റ്റെ പൈലറ്റ് വാഹനത്തിണ്റ്റെ അകമ്പടിയോടെ നീങ്ങിയ കൂട്ടയോട്ടം ആലുക്കാസ് ജ്വല്ലറിക്ക് സമീപം സമാപിച്ചു. സമാപന പരിപാടിയില്‍ അന്‍വര്‍ സഈദ് സംസാരിച്ചു. നമുക്കു ചുറ്റും വ്യാപകമായിക്കൊണ്ടിരിക്കു മദ്യത്തിനെതിരെ മലയാളി സമൂഹം ഒറ്റക്കെട്ടായി മുോന്നാട്ടു വരണമെന്ന് തടിച്ചു കൂടിയ ജനങ്ങളെ അഭിമുഖീകരിച്ചു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. നാം ശീലമാക്കു ഇത്തരം തിന്‍മകളാണ് നമ്മുടെ കുുട്ടികള്‍ മാതൃകയാക്കുക . മലയാളികള്‍ താമസിക്കു പ്രദേശങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കു ഇത്തരം തിന്‍മള്‍ക്കെതിരെ മലയാളി സമൂഹവും സഘടനകളും ഒന്നായി മുന്നോട്ട്് വരണമെന്ന് അന്‍വര്‍ സഈദ് പറഞ്ഞു. യൂത്ത് ഇന്ത്യ പ്രസിഡണ്ട് ഖലീലുറഹ്മാന്‍, പി.ആര്‍ കവീനര്‍ നജീബ് വി.എസ്, ജന.സെക്രട്ടറി നൌഷാദ് വി.വി, കാമ്പയിന്‍ കണ്‍വീനര്‍ അര്‍ഷദ് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിക്ക് അബ്ദു റസാഖ് നന്ദി പറഞ്ഞു.
കൂട്ടയോട്ടത്തിണ്റ്റെ വീഡിയോ താഴെ
ലേബലുകള്‍:
ആനുകാലികം,
കുവൈറ്റ് Updates,
വാര്‍ത്ത
ബുധനാഴ്‌ച, ഡിസംബർ 22, 2010
എന്ടോസള്‍ഫാന്‍: ഇതാ ഞങ്ങളും !!
ഇതാ ഞങ്ങളും..നോക്കണേ ഇവരുടെ ഒരു ഗതികേട്..
Part-2
Part-3
Part-4
സമരവും സേവനവും സമന്വയിപ്പിച്ച് രചനാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സോളിടാരിറ്റി തീര്‍ച്ചയായും കേരളത്തിന്റെ പ്രതീക്ഷയാണ്.
കേരളത്തിലെ 'എണ്ണം പറഞ്ഞ' യുവജന സംഘടന എന്ന നിലക്ക് കത്തിനില്‍ക്കുന്ന ഈ വിഷയത്തില്‍ ഇടപെടാതിരിക്കുവാന്‍ DYFI ക്ക് കഴിയുമോ .. പക്ഷെ ഒരബദ്ധം പറ്റിപ്പോയി.. എന്‍ഡോസള്‍ഫാനെതിരെ ഡി.വൈ.എഫ്.ഐ.യും എം.എസ്.എഫും കാസര്‍കോട് ജില്ലയിലുടനീളം സ്ഥാപിച്ച ബാനറിലും ബോര്‍ഡിലും സോളിഡാരിറ്റി സംസ്ഥാന നേതാക്കളുടെയും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലിയുടെയും ചിത്രങ്ങള്‍. (See faded Back ground images) ബോര്‍ഡുകളിലുള്ള ചിത്രങ്ങളെല്ലാം എടുത്തിട്ടുള്ളത് സോളിഡാരിറ്റി വെബ്‌സൈറ്റില്‍ നിന്നും.. സ്വന്തമായി ചെയ്തതൊന്നും ഇവര്‍ക്ക് കാണിക്കാനില്ലേ ?. താഴെ നോക്കു..
അല്ലെങ്കിലും എന്ടോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെടാന്‍ സോളിടാരിട്ടിക്കല്ലാതെ കേരളത്തിലെ ഏതു യുവജന പ്രസ്ഥാനങ്ങള്‍ക്കാണ് സാധിക്കുക.? വെറും സമരം മാത്രമല്ല ,വസ്ഥാപിതമായി പുനരധിവാസ പദ്ധതി നടപ്പാക്കി കേരള സമൂഹത്തിനു മാതൃക കാണിച്ചിരിക്കുകയാണ് സോളിഡാരിറ്റി.. ആദ്യ ഘട്ടമായ 50 ലക്ഷം രൂപയുടെ പൂര്‍ത്തീകാരണത്തിന് ശേഷം ചികിത്സക്ക് പ്രാമുഖ്യം നല്‍കിയുള്ള രണ്ടാം ഘട്ട പദ്ധതി ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കയാണ്.
സുഹൃത്തുക്കളെ ഇതൊന്നും നിങ്ങള്‍ വാര്താമാധ്യമാങ്ങളിലൂടെ അറിഞ്ഞെന്നു വരില്ല. പക്ഷെ സത്യം എന്നായാലും പുറത്തു വരും .. അതിന്റെ ചെറിയ ഒരു രൂപമാണ് ഇന്ന് ഇവരുടെ പോസ്റെരുകളിലൂടെ കാണുന്നത്..
സോളിടരിടിയുടെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയെകുറിച്ചുള്ള ഡോകുമെന്ററി ഇവിടെ കാണാം.
Part-1
Part-2
Part-3
Part-4
സമരവും സേവനവും സമന്വയിപ്പിച്ച് രചനാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സോളിടാരിറ്റി തീര്‍ച്ചയായും കേരളത്തിന്റെ പ്രതീക്ഷയാണ്.
ബുധനാഴ്‌ച, നവംബർ 10, 2010
മറ്റൊരു ജീവിതം സാധ്യമാണ്
മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും പിടിയില്‍ നിന്നും പ്രവാസ ലോകവും മുക്തമല്ല എന്നത് ഒരു തുറന്ന സത്യമാണ്. വീടും പറമ്പും ചിലപ്പോള്‍ ഭാര്യയുടെ കെട്ടുതാലി പോലും പണയപ്പെടുത്തി വിസ തരപ്പെടുത്തിയാണ് മലയാളികളായ വലിയൊരു പ്രവാസിക്കൂട്ടം ഈ മരുഭൂവില്‍ എത്തിയിട്ടുള്ളത്..കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവിടുത്തെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന നമ്മുടെ മലയാളി സുഹൃത്തുക്കള്‍ പലരും തങ്ങളുടെ ഉത്തരവാദിത്വം പോലും മറന്ന് നാട്ടിലെ മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും വഞ്ചിച്ച് മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും അടിമകളായി മാറുന്ന കാഴ്ച വളരെ ദയനീയമാണ്.
കമ്പനി കൂടിയും പ്രലോഭനങ്ങളില്‍ അകപ്പെട്ടും ഇത്തരം വൃത്തികേടുകളുടെ ഗര്‍ത്തങ്ങളില്‍ വീണുരുളുന്നവരുടെ എണ്ണം ദിനേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും പിടിയിലമര്‍ന്ന ഇത്തരക്കാര്‍ക്ക് ബോധവല്‍ക്കരണവും കൌണ്‍സലിംഗും നടത്തി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ 'മറ്റൊരു ജീവിതം സാധ്യമാണ്' എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ കുവൈത്ത് ആരംഭിച്ച ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. തികച്ചും ശ്രമകരമായ ഈ ദൌത്യത്തിന് എല്ലാ സുമനസ്സുകളുടെയും സഹായം ആവശ്യമാണ്. നമ്മള്‍ ഒന്നിച്ചുനിന്നാല്‍ ഒരു പാട് ഹതഭാഗ്യരെ കരകയറ്റാനും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സാധിക്കും.. നിങ്ങള്‍ ചേര്‍ന്ന് നില്‍ക്കില്ലേ.
കാമ്പയിന്‍ ലഘുലേഖ ഇവിടെ വായിക്കുക
കാമ്പയിന്‍ ലഘുലേഖ ഇവിടെ വായിക്കുക
ക്യാമ്പയിണ്റ്റെ ഭാഗമായി യൂത്ത് ഇന്ത്യ പുറത്തിറക്കിയ ഡോക്യുമെണ്റ്ററി കാണുക.. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.
മറ്റൊരു ജീവിതം സാധ്യമാണ്
വെള്ളിയാഴ്‌ച, ഒക്‌ടോബർ 15, 2010
ബുധനാഴ്‌ച, ജൂൺ 09, 2010
രാഷ്ട്രീയക്കാരുടെ തനിനിറം
ബോബേറ്, കൊലപാതകം, പൊതുമുതല്‍ നശിപ്പിക്കല്‍, വീട് ആക്രമിക്കല്‍, വാഹനങ്ങല്‍ നശിപ്പിക്കല്‍ തുടങ്ങിയ തങ്ങളുടെ സ്ഥിരം തൊഴിലുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍വ്വാധികം ശക്തിയോടെ ഇനിയും തുടരുമൊണ് കണ്ണൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അക്രമികളുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്ളാമിക്കെതിരില്‍ ഭീകരവാദ തീവ്രവാദ ആരോപണം നടത്തിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മുസ്ളിം ലീഗുമാണ്‍ള്ളത് ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പാഠമാണ്. ഫാഷിസത്തിണ്റ്റെ പര്യായമായ ബി. ജെ. പി. യുമുണ്ട് ഒരു ഭാഗത്ത്. ഇതിലൊക്കെ പണ്ടേ പ്രാഗത്ഭ്യം തെളിയിച്ച കോണ്‍ഗ്രസ്സ് ഏത് സമയത്തും ഇതില്‍ പങ്കുചേരാവുതാണ്.
രാഷ്ട്രീയ പാര്‍ട്ടികളും മുസ്ളിം മത സംഘടനകളും കൂടി നടത്തിയ ജമാഅത്ത് അധിക്ഷേപങ്ങളുടെ ആരവങ്ങള്‍ കെട്ടടങ്ങും മുമ്പ് തന്നെ ആരോപകരുടെ തനിനിറം കേരളീയ സമൂഹത്തിന് തിരിച്ചറിയാന്‍ കണ്ണൂറ്‍ സംഭവങ്ങള്‍ വഴിതെളിയിച്ചിരിക്കുന്നു. മതേതരത്വം കൂവിയാര്‍ത്ത് നടക്കുവര്‍ തയൊണ് മതേതര വര്‍ഗീയതയും ഫാഷിസവും നടപ്പിലാക്കുത്. ഇവരുടെ തനിസ്വരൂപമാണ് ജനങ്ങള്‍ ദിവസവും കണ്ടുകൊണ്ടിരിക്കുത്. മിണ്ടാപ്രാണികളോട് പോലും ക്രൂരതകാട്ടുന്നവര്‍ എന്ത് നന്‍മയാണിവിടെ നടപ്പിലാക്കുന്നത്? സുന്ദരമായ ആശയങ്ങള്‍ എഴുതിവെച്ച് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തു രാഷ്ട്രീപാര്‍ട്ടികളാണ് യഥാര്‍ത്ഥത്തില്‍ പൊയ്മുഖമണിഞ്ഞവരും കാപട്യക്കാരും. അല്ലാതെ സമാധാനപൂര്‍വ്വം പ്രവര്‍ത്തിക്കുകയും ആശയ പ്രചാരണം നടത്തുകയും ചെയ്യു ജമാഅത്തല്ല.
ജനങ്ങളുടെ സ്വൈര ജീവതത്തിന് നേരെയാണ് രാഷ്ട്രീയക്കാര്‍ വാളോങ്ങി നടക്കുന്നത്. മനുഷ്യ ജീവനും സ്വത്തിനും വിലകല്‍പ്പിക്കാത്തവരാണ് ഇത്തരം രാഷ്ട്രീയക്കാര്‍. ഇവരെ രാഷ്ടീയ ഭീകരവാദികളെന്നും തീവ്രവാദികളെന്നും വിളിക്കാനുള്ള ബുദ്ധിപരമായ സത്യസന്ധത നാം കാണിക്കണം. ഉളുപ്പും മാനവുമില്ലാതെ ഹീന കൃത്യങ്ങളെ പ്രത്യയ ശാസ്ത്ര പദാവലികള്‍ക്കൊണ്ട് ന്യായീകരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനും കാപട്യത്തിനും അകാല ചരമം പ്രഖ്യാപിക്കാന്‍ പ്രബുദ്ധ കേരളം പ്രാപ്തമാണ്. രാഷ്ട്രീയത്തിണ്റ്റെ പേരില്‍ എന്ത് നെറികേടും ചെയ്യാമെന്നും മതത്തിണ്റ്റെ പേരില്‍ സമാധാനപൂര്‍വ്വമായ സംസാരംപോലും അനുവദിക്കില്ലെന്നതും ജനാധിപത്യ കാപട്യമാണ്. ജമാഅത്ത് വിമര്‍ശനം ഉപജീവന മാര്‍ഗ്ഗമായി നടക്കു ലീഗ് വിധേയ മുസ്ളിം സംഘടനകള്‍ മുസ്ളിം ലീഗിണ്റ്റെ അണികള്‍ ചെയ്യുന്ന ഈ തെമ്മാടിത്തരങ്ങളെ ഇസ്ലാമിന്റെ ഏത് വീക്ഷണ കോണിലൂടെ ന്യായീകരിക്കും എന്നറിയാന്‍ കൌതകമുണ്ട്.
ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇക്കൂട്ടരുടെ പോക്കിനെ ജനപക്ഷ ചിറകെട്ടി തടഞ്ഞുനിര്‍ത്തി യഥാര്‍ത്ഥ പ്രതിപക്ഷ ധര്‍മ്മം നിറവേറ്റാന്‍ നമുക്ക് സാധിക്കണം. അതിന് ഇന്ത്യാ മഹാ രാജ്യത്ത് നേതൃത്വം കൊടുക്കാന്‍ എന്തുകൊണ്ടും ധാര്‍മ്മികാവകാശം ഇതിലൊന്നും ഒരു പങ്കുമില്ലാത്ത ജമാഅത്തെ ഇസ്ളാമിക്കും സോളിഡാരിറ്റിക്കുമാണ്. മറ്റുള്ളവരെല്ലാം ഈ കുളിമുറിയില്‍ അര്‍ധ നഗ്നരോ പൂര്‍ണ്ണ നഗ്നരോ ആണ്.
(കടപ്പാട് : മാധ്യമം പ്രവാസി വിചാരവേദിയില്‍ എഴുതിയ സുഹൃത്തിന് )
ചൊവ്വാഴ്ച, മേയ് 11, 2010
യൂത്ത് ഇന്ത്യ പ്രവാസി സ്പോര്‍ട്സ് 2010: അബ്ബാസിയ സോണ്‍ ചാമ്പ്യന്‍മാര്‍
കുവൈത്ത് സിറ്റി: 'കായിക ശക്തി മാനവ നന്‍മക്ക്' എന്ന പ്രമേയവുമായി കുവൈത്തിലെ മലയാളി സമൂഹത്തിന് വേണ്ടി യൂത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പ്രവാസി സ്പോട്സ് 2010' പ്രവാസ ജീവിതത്തിണ്റ്റെ കായികക്കരുത്ത് തെളിയിച്ചുകൊണ്ട് വിജയകരമായി പര്യവസാനിച്ചു. ട്രാക്കും ഫീല്‍ഡും വീറുറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മല്‍സരങ്ങള്‍ക്കൊടുവില്‍ 71 പോയിണ്റ്റ് നേടി അബ്ബാസിയ സോണ്‍ ചാമ്പ്യന്‍മാരായി. ഇഞ്ചോടിഞ്ച് പോരാടി 64 പോയിണ്റ്റ് നേടി ഫഹാഹീല്‍ സോണ്‍ രണ്ടാം സ്ഥാനം നേടി റണ്ണേഴ്സ് അപ് ട്രോഫി കരസ്ഥമാക്കിയപ്പോള്‍ 59 പോയിണ്റ്റ് നേടി അബുഹലീഫ സോണ്‍ മൂന്നാം സ്ഥാനക്കാരായി.
അബ്ബാസിയ, ഫര്‍വാനിയ, സാല്‍മിയ, ഫഹാഹീല്‍, അബൂഹലീഫ, കുവൈത്ത് സിറ്റി എന്നീ ആറ് സോണുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ വിവിധ ഇനങ്ങളിലായി ആയിരത്തോളം കായികപ്രതിഭകള്‍ മാറ്റുരച്ചു. മനോഹരമായ കൈഫാന്‍ അമേച്വര്‍ അത്ളറ്റിക് ഫെഡറേഷന്‍ സ്റ്റേഡിയത്തെ പുളകമണിയിച്ച് നടന്ന മല്‍സരാര്‍ത്ഥികളുടെ വര്‍ണ്ണശഭളമായ മാര്‍ച്ച്പാസ്റ്റോടുകൂടിയാണ് കായികമേളക്ക് തുടക്കം കുറിച്ചത്. യൂത്ത് ഇന്ത്യ പ്രസിഡണ്ട് ഖലീലുറഹ്മാന്‍ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. സ്പോര്‍ട്സ് കണ്‍വീനര്‍ ഷാഫി പി.ടി മാര്‍ച്ച് പാസ്റ്റിന് നേതൃത്വം നല്‍കി. പുരുഷ വിഭാഗം, സീനിയര്‍ ബോയ്സ്, ജൂനിയര്‍ ബോയ്സ്, സബ് ജൂനിയര്‍ ബോയ്സ് എന്നീ വിഭാഗങ്ങളിലായി നടന്ന വാശിയേറിയ മല്‍സരങ്ങള്‍ക്കൊടുവില്‍ ജേതാക്കളായ അബ്ബാസിയ സോണിന് വേണ്ടി ക്യാപ്റ്റന്‍ സജി പാപ്പച്ചന്‍ കെ.ഐ.ജി പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍ തുവ്വൂരില്‍ നിന്നും ചാമ്പ്യന്‍സ് ട്രോഫി ഏറ്റു വാങ്ങി. രണ്ടാം സ്ഥാനക്കാരായ ഫഹാഹീല്‍ സോണിന് വേണ്ടി ക്യാപ്റ്റന്‍ ശഹീര്‍ അഹമ്മദ്, അപ്സര മഹ്മൂദില്‍ നിന്നും റണ്ണേഴ്സ് അപ് ട്രോഫി സ്വീകരിച്ചു. ഏറ്റവും കൂടുതല്‍ താരങ്ങളെ പങ്കെടുപ്പിച്ച സോണിനുള്ള അപ്സര ബസാര്‍ സ്പോസര്‍ ചെയ്ത ക്യാഷ് അവാര്‍ഡ് അബൂഹലീഫ സോണിന് ലഭിച്ചു. സബ്ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ അമല്‍(അബ്ബാസിയ സോണ്‍), സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ വിവേക്(സാല്‍മിയ സോണ്‍), ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ ആശിഷ് (ഫഹാഹീല്‍ സോണ്‍) എിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായപ്പോള്‍ പുരുഷവിഭാഗത്തില്‍ ഫഹാഹീല്‍ സോണിണ്റ്റെ സതീഷന്‍, മനോജ് എന്നിവര്‍ ചാമ്പ്യന്‍ പട്ടം പങ്കിട്ടു. നജീബ് വി.എസ്, ജോസ് മാസ്റ്റര്‍, വിനോയ് മാസ്റ്റര്‍, റഫീഖ് ബാബു, ഫസലുല്‍ ഹഖ്, അബ്ദുറസാഖ് നദ്‌വി, സുബൈര്‍ കെ.എ, ഷാനവാസ്, ഹഫീസ് ഇസ്മായില്‍, കെ.അബ്ദുറഹ്മാന്‍ എിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു. മല്‍സരങ്ങളുടെ തല്‍സമയ ഫലങ്ങളും വിവിധ സോണുകളുടെ പോയിണ്റ്റ് നിലയും ഗ്രൌണ്ടില്‍ എല്‍.സി.ഡി പ്രൊജക്റ്ററില്‍ പ്രദര്‍ശിപ്പിച്ചത് ശ്രദ്ധേയമായി. ഇതിനായി സോഫ്റ്റ്‌വെയര്‍ & ഡോക്യുണ്റ്റേഷന്‍ അന്‍വര്‍ സഈദ്, റിഷ്ദിന്‍ അമീര്‍, മഹ്സൂം എിവര്‍ നിയന്ത്രിച്ചു. ഫിസിയോ തെറാപ്പിസ്റ്റ് റോബി കുര്യന്‍, ഡോ.മുഹമ്മദ് അഷ്‌റഫ് എിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിണ്റ്റെയും മുഹമ്മദ് സലീമിണ്റ്റെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരുടെ സേവനവും മുഴുസമയം ലഭ്യമായിരുന്നു. നേരത്തെ ബഹ്‌റൈന്‍ എക്സ്ചേഞ്ച് എംഡിയും ജനറല്‍ മാനേജറുമായ ടൈറ്റസ് , പ്രവാസി സ്പോര്‍ട്സിണ്റ്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി നൌഷാദ് വി.വി സ്വാഗതവും കലാകായിക വിഭാഗം കണ്‍വീനര്‍ സാജിദ് എ.സി നന്ദിയും പറഞ്ഞു.
ഞായറാഴ്‌ച, ഏപ്രിൽ 25, 2010
പ്രവാസി സ്പോര്‍ട്സ് 2010
കുവൈത്ത് മലയാളികള്‍ക്ക് അവരുടെ കായിക കഴിവുകള്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തില്‍ പ്രകടിപ്പിക്കുവാനും സമ്മാനങ്ങള്‍ കരസ്ഥമാക്കുവാനും ഒരു സുവര്‍ണ്ണാവസരം.! കൂടുതല്‍ വിവരങ്ങള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനും സന്ദര്‍ശിക്കുക. www.youthindiakuwait.com
ബുധനാഴ്‌ച, ഏപ്രിൽ 21, 2010
ഈ പ്രവാസിയെ സഹായിക്കുക
പ്രവാസം തന്നെ ഒരു പരീക്ഷണമാണ്, അതിനിടയില്‍ ഇങ്ങനെ ചില പരീക്ഷണങ്ങള്‍ കൂടി ആയാലോ..??
ഇനി നമ്മുടെ സഹായമില്ലാതെ ഇദ്ദേഹത്തിനു ജീവിതം മുന്നോട്ടു നയിക്കുക സാധ്യമല്ല.
ഇദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥയെക്കുറിച്ചുള്ള ജീവന്‍ ടി വി റിപ്പോര്‍ട്ട്
സഹായങ്ങള്‍ അയക്കേണ്ട വിലാസം
ഇനി നമ്മുടെ സഹായമില്ലാതെ ഇദ്ദേഹത്തിനു ജീവിതം മുന്നോട്ടു നയിക്കുക സാധ്യമല്ല.
ഇദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥയെക്കുറിച്ചുള്ള ജീവന്‍ ടി വി റിപ്പോര്‍ട്ട്
സഹായങ്ങള്‍ അയക്കേണ്ട വിലാസം
RAJU DANIEL
A/C No: 67108841821
SBT
OMALLOOR
PATHANAMTHITTA.
കുവൈറ്റില്‍ ബന്ധപ്പെടേണ്ട നമ്പര്‍ : +965 55652214
E-mail: rafeeqt@gmail.com
ഞായറാഴ്‌ച, ഒക്‌ടോബർ 25, 2009
പ്രവാസിയുടെ വോട്ട് സ്വപ്നം പൂവണിയുന്നു?
ഇരയില്ലാത്ത ചൂണ്ടയിലേക്ക് മല്‍സ്യം കൊത്താന്‍ വരുമ്പോള്‍ പിറകോട്ട് വലിക്കുന്ന പോലെയാണ് പ്രവാസിയുടെ വോട്ടവകാശം.. ഒന്നുകില്‍ കൊത്താന്‍ അനുവദിക്കുക അല്ലെങ്കില്‍ ഇരയുള്ള ചൂണ്ടയിടുക.. മാറി മാറി വരുന്ന സര്‍ക്കാറുകള്‍(സംസ്ഥാനം/കേന്ദ്രം) ഇതുപോലെ നമ്മളെ മക്കാറാക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.. കേന്ദ്രത്തില്‍ എത്ര മലയാളി മന്ത്രിമാര്‍ വന്നാലും ഇനിയവര്‍ക്ക് വിദേശകാര്യമോ പ്രവാസികാര്യമോ വകുപ്പായിക്കിട്ടിയാലും വാഗ്ദാനങ്ങളുടെ പെരുമഴയല്ലാതെ പ്രവാസിയുടെ വോട്ടുസ്വപ്നം ഇന്നും മരുക്കാറ്റേറ്റ് തളരുന്നു എന്നത് ഒരു ദു:ഖ സത്യം.. പ്രവാസി സംഘടനകളുടെ ഒച്ചയും ബഹളവും കേള്‍ക്കാന്‍ ആര്‍ക്കും നേരമില്ല.. എങ്ങനെ കേള്‍ക്കാനാ, കോട്ടും സ്യൂട്ടുമിട്ട് നാട്ടില്‍ നിന്ന് ഏതൊരു 'രാജ്യസേവകന്‍' വന്നാലും കയ്യും നീട്ടി സ്വീകരിക്കാനും അവര്‍ തന്നെ മുന്നില്‍..
ഇതാ ഒരു ഇരയുള്ള ഒരു ചൂണ്ട ഇപ്പോള്‍ പ്രവാസികള്‍ക്ക് ചെറിയൊരു പ്രതീക്ഷ നല്‍കുന്നു. തെരെഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കിയിരിക്കുന്നു. ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറാണ്. കൂട്ടിക്കിഴിച്ച് നോക്കി എന്തു തീരുമാനമെടുക്കുമെന്ന് കണ്ടറിയണം. നിലവിലെ തെരെഞ്ഞെടുപ്പ് നയമനുസരിച്ച് 6 മാസത്തില്‍ കൂടുതല്‍ സംസ്ഥാനം വിട്ടുനിന്നാല്‍ സ്വാഭാവികമായും വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യപ്പെടും.അതുകൊണ്ട് പ്രവാസികളുടെ പേരുകളൊന്നും ഇപ്പോള്‍ പട്ടികയിലുണ്ടാവാന്‍ സാധ്യത കുറവാണ്, എപ്പോഴെങ്കിലും ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് കൈപ്പറ്റിയവരാണെങ്കിലും പട്ടികയില്‍ പേരില്ലാതെ അവര്‍ക്ക് വോട്ടുചെയ്യാനാവില്ല. ഇനി 'വോട്ടണ'മെങ്കില്‍ തന്നെ ആദ്യം നാട്ടില്‍ ചെന്ന് പേര് ചേര്‍ക്കണം.. ഈ നിയമം ഭേദഗതി ചെയ്തില്ലെങ്കില്‍ അടുത്ത തവണ വോട്ടിന് ചെല്ലുമ്പോഴേക്കും നമ്മുടെ പേര് 'ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍' (തെരെഞ്ഞെടുപ്പ് കമ്മീഷണ്റ്റെ സ്റ്റൈലില്‍ പറഞ്ഞതാണ് - താമസം മാറിയവരും മരിച്ചവരും ഉള്‍പ്പെടുന്ന പട്ടിക, പ്രവാസിയും ഒരു കണക്കിന് മരിച്ചു കൊണ്ടിരിക്കയാണല്ലോ) സ്ഥാനം നേടിയിട്ടുണ്ടാവും. അയ്യോ സോറി, ഞാന്‍ ഒരുപാടങ്ങു ചിന്തിച്ച് പോയി. ആദ്യം ഒരു വോട്ട് ചെയ്യാന്‍ പറ്റിയാല്‍ മതിയായിരുന്നു, എന്നിട്ടല്ലേ അടുത്തത്.
ഏതായാലും പ്രവാസികളെല്ലാം അവരുടെ വെക്കേഷന്‍ ഇലക്ഷന്‍ സമയത്തേക്ക് പ്ളാന്‍ ചെയ്യുക.. പ്രവാസരാഷ്ട്രീയ സംഘടനകള്‍ ജാഗ്രതൈ !!! മുമ്പ് ഒരു പ്രവാസ രാഷ്ട്രീയ നേതാവിണ്റ്റെ കുടുംബത്തിലെ വിവാഹ ചടങ്ങിന് നാട്ടില്‍ നിന്നും വിമാനക്കൂലി മുടക്കി അണികളെ കൊണ്ടുവന്നപോലെ ഇനി വോട്ട് സമയത്ത് പ്രവാസികള്‍ക്ക് യാത്രകൂലിയും ആനുകൂല്യങ്ങളും നല്‍കി നാട്ടിലെത്തിക്കാന്‍ മല്‍സരിക്കുക !.
കടപ്പാട്: ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച ബഹ്‌റൈന്‍ പ്രവാസിയും കോഴിക്കോട് സ്വദേശിയുമായ ഷിഹാസ് ബാബുവിന്.. ഒപ്പം അഡ്വ. കാളീശ്വരം രാജിനും..
ഇതാ ഒരു ഇരയുള്ള ഒരു ചൂണ്ട ഇപ്പോള്‍ പ്രവാസികള്‍ക്ക് ചെറിയൊരു പ്രതീക്ഷ നല്‍കുന്നു. തെരെഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കിയിരിക്കുന്നു. ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറാണ്. കൂട്ടിക്കിഴിച്ച് നോക്കി എന്തു തീരുമാനമെടുക്കുമെന്ന് കണ്ടറിയണം. നിലവിലെ തെരെഞ്ഞെടുപ്പ് നയമനുസരിച്ച് 6 മാസത്തില്‍ കൂടുതല്‍ സംസ്ഥാനം വിട്ടുനിന്നാല്‍ സ്വാഭാവികമായും വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യപ്പെടും.അതുകൊണ്ട് പ്രവാസികളുടെ പേരുകളൊന്നും ഇപ്പോള്‍ പട്ടികയിലുണ്ടാവാന്‍ സാധ്യത കുറവാണ്, എപ്പോഴെങ്കിലും ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് കൈപ്പറ്റിയവരാണെങ്കിലും പട്ടികയില്‍ പേരില്ലാതെ അവര്‍ക്ക് വോട്ടുചെയ്യാനാവില്ല. ഇനി 'വോട്ടണ'മെങ്കില്‍ തന്നെ ആദ്യം നാട്ടില്‍ ചെന്ന് പേര് ചേര്‍ക്കണം.. ഈ നിയമം ഭേദഗതി ചെയ്തില്ലെങ്കില്‍ അടുത്ത തവണ വോട്ടിന് ചെല്ലുമ്പോഴേക്കും നമ്മുടെ പേര് 'ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍' (തെരെഞ്ഞെടുപ്പ് കമ്മീഷണ്റ്റെ സ്റ്റൈലില്‍ പറഞ്ഞതാണ് - താമസം മാറിയവരും മരിച്ചവരും ഉള്‍പ്പെടുന്ന പട്ടിക, പ്രവാസിയും ഒരു കണക്കിന് മരിച്ചു കൊണ്ടിരിക്കയാണല്ലോ) സ്ഥാനം നേടിയിട്ടുണ്ടാവും. അയ്യോ സോറി, ഞാന്‍ ഒരുപാടങ്ങു ചിന്തിച്ച് പോയി. ആദ്യം ഒരു വോട്ട് ചെയ്യാന്‍ പറ്റിയാല്‍ മതിയായിരുന്നു, എന്നിട്ടല്ലേ അടുത്തത്.
ഏതായാലും പ്രവാസികളെല്ലാം അവരുടെ വെക്കേഷന്‍ ഇലക്ഷന്‍ സമയത്തേക്ക് പ്ളാന്‍ ചെയ്യുക.. പ്രവാസരാഷ്ട്രീയ സംഘടനകള്‍ ജാഗ്രതൈ !!! മുമ്പ് ഒരു പ്രവാസ രാഷ്ട്രീയ നേതാവിണ്റ്റെ കുടുംബത്തിലെ വിവാഹ ചടങ്ങിന് നാട്ടില്‍ നിന്നും വിമാനക്കൂലി മുടക്കി അണികളെ കൊണ്ടുവന്നപോലെ ഇനി വോട്ട് സമയത്ത് പ്രവാസികള്‍ക്ക് യാത്രകൂലിയും ആനുകൂല്യങ്ങളും നല്‍കി നാട്ടിലെത്തിക്കാന്‍ മല്‍സരിക്കുക !.
കടപ്പാട്: ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച ബഹ്‌റൈന്‍ പ്രവാസിയും കോഴിക്കോട് സ്വദേശിയുമായ ഷിഹാസ് ബാബുവിന്.. ഒപ്പം അഡ്വ. കാളീശ്വരം രാജിനും..
ചൊവ്വാഴ്ച, ഒക്‌ടോബർ 13, 2009
രാഹുല്‍ ചായ കുടിച്ചു,അസീസിന്റെ കഞ്ഞി മുട്ടി.
കഴിഞ്ഞ ആഴ്ച കേരള സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി കുടിച്ച ഒരു ചായ ഇന്ന് കേരളമാകെ ചര്ച്ചയകുകയാണ് . കേരളത്തിലെത്തി കോളേജ് കുമാരനെ പോലെ ചെത്തി നടന്ന രാഹുല്‍, കോഴിക്കോടെ ഫാരൂക് കോളേജില്‍ നിന്നും വരുന്ന വഴി ചായ കുടിക്കാന്‍ കയറിയ ഒലിവ് ഹോട്ടല്‍ ഇന്നലെ അടച്ചു.
നോക്കണേ ഒരു പുകില്‍.. യഥാര്‍ത്ഥ ജനസേവകന്റെ എല്ലാ നമ്പരുകളും പഠിച്ചു വരുന്ന രാഹുല്‍ ഗാന്ധിക്ക് ഹോട്ടല്‍ ഉടമ അസീസിന് വേണ്ടി ചെയ്യാന്‍ കഴിഞ്ഞ ഏറ്റവും വലിയ 'ജനസേവനം'. ഒരു വൈറ്റ് കോളര്‍ രാഷ്ട്രീയക്കാരന്റെ യാതൊരു ജാടയുമില്ലാതെ ഓടി നടന്ന ഗാന്ധി കുടിച്ച ചായ ചാനലുകളില്‍ നിറഞ്ഞതോടെ വാര്‍ത്തക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കയാണ് .. ഹോട്ടല്‍ ആവശ്യത്തിനു ഉപയോഗിക്കുന്ന കിണറിലെ വെള്ളം മലിനമാണെന്നതാണ് അടച്ചുപൂട്ടാന്‍ കാരണമായി പറയുന്നത്.. ഇതിനിടക്ക് രാഹുല്‍ ഒന്നല്ല രണ്ട് ചായ കുടിച്ചു എന്ന് വരെ ഒരു വാര്‍ത്തയില്‍ കണ്ടു..
രാഹുല്‍ജിക്ക് സ്പെഷല്‍ ചായ നന്നായി ബോധിച്ചിട്ടുണ്ടാവണം.. അല്ലാ പിന്നെ..
തിങ്കളാഴ്‌ച, ഒക്‌ടോബർ 05, 2009
ഞായറാഴ്‌ച, ഒക്‌ടോബർ 04, 2009
ജ്യോനവാ..ഞങ്ങളെ ഇങ്ങനെ ഒന്നിപ്പിക്കേണ്ടായിരുന്നു.
കുവൈത്തിലെ മലയാളി ബ്ളോഗര്‍മാരുടെ കൂട്ടായ്മയുണ്ടാക്കാന്‍ പല ആലോചനകളും നടന്നിരുന്നു. മുമ്പ് കുവൈത്തിലുള്ള പള്ളിക്കുളം ബ്ളോഗറുമായി ഈ വിഷയം വളരെ ഗൌരവപൂര്‍വ്വം ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ ഇത് വല്ലാത്ത ഒരു നിമിത്തമായിപോയി.. ഇങ്ങനെ വേണ്ടായിരുന്നു ജോനവാ..
നിണ്റ്റെ അന്ത്യയാത്രയിലാണല്ലോ ഞങ്ങള്‍ക്ക് കണ്ടുമുട്ടാന്‍ കഴിഞ്ഞത്..എന്നിട്ടും ഈ നിമിഷം വരെയും നിന്നെ ഒരു നോക്ക് കാണാന്‍ കഴിയാതെ ...നിണ്റ്റെ കവിതകളിലൂടെയല്ലാതെ..
ഇന്നലെ ചിന്തകന്‍, ഉറുമ്പ്, കുളക്കടക്കാലം, തിരൂര്‍ക്കാരന്‍ , ബാലാ ഞങ്ങളൊന്നിച്ചത് ജോനവണ്റ്റെ സഹോദരനെ കണ്ടിരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വല്ലാത്ത ഒരു അനുഭവം.. ബ്ളോാഗിംഗിണ്റ്റെ മാനുഷിക മൂല്യങ്ങള്‍ ശരിക്കും അറിഞ്ഞ ദിവസം..
കൂട്ടുകാരാ, നിണ്റ്റെ നിത്യശാന്തിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)










.jpg)





