അടയാളം
ചൊവ്വാഴ്ച, മാർച്ച് 24, 2009
തിങ്കളാഴ്‌ച, മാർച്ച് 23, 2009
നമ്മുടെ 'ക്രിമിനല്‍' ജനപ്രതിനിധികള്‍
ഏതു രാജ്യത്തിണ്റ്റെയും ഭരണസംവിധാനം നിലനില്‍ക്കുന്നത്‌സുപ്രധാനമായ മൂന്ന് സ്തംഭങ്ങളിലാണ്. നിയമനിര്‍മാണം (legislation), ഭരണനിര്‍വഹണം (എക്സിക്യൂട്ടീവ്), നീതിന്യായം(ജുഡീഷ്യറി). ഈ മൂന്ന് സ്തംഭങ്ങളുടെ ആര്‍ജവതെയും ശക്തിയെയും കാര്യക്ഷമതയെയും ആശ്രയിച്ചിരിക്കുന്നു രാഷ്ട്രത്തിന്റെ ഭദ്രധയും സാമൂഹികനീതിയുടെ നിലവാരവും. ഈ സ്തംഭങ്ങളിലോരോന്നും പുലര്‍ത്തുന്ന ഉത്തരവാദിത്വ ജനസേവന താല്‍പര്യവുമാണ് അവയുടെ ശക്തിയും ചൈതന്യവും. രാഷ്ട്ര സ്തംഭങ്ങള്‍ക്ക് സംഭവിക്കുന്ന ശക്തിക്ഷയം മൊത്തം ജനജീവിതത്തെ ബാധിക്കാതെ തരമില്ല. അതുകൊണ്ട്് നമ്മുടെ ലെജിസ്ളേറ്ററിനെയും എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും ജീര്‍ണതകള്‍ ബാധിക്കുന്നുവോ എന്ന് പൌരസമൂഹം ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. ജനാധിപത്യ വ്യവസ്ഥയില്‍അതിനു ഉദാരമായ സൌകര്യങ്ങളുമുണ്ട്. ഈ നിരീക്ഷണം പ്രയോഗിഗതലത്തില്‍ പ്രതിഫലിക്കേണ്ട സന്ദര്‍ഭമാണ് തെരഞ്ഞെടുപ്പുകള്‍. ഇന്ത്യന്‍ ജനത അടുത്ത മാസം 15ആം ലോക്സഭാ തെര ഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണല്ലോ. പാര്‍ട്ടികളുടെയും മുന്നണികളുടെയും അവകാശവാദങ്ങള്‍ക്കും പ്രകടനപത്രിക കള്‍ക്കുമപ്പുറം ഈയൊരു പരിപ്രേക്ഷ്യവും കൂടി തെരഞ്ഞെടുപ്പിനെ സമീപിക്കുേമ്പോള്‍ നമ്മുടെ മുന്നിലുണ്ടായിരിക്കണം. ഇന്ത്യന്‍ ഭരണ സംവിധാനത്തിന്റെ മൂന്നു സ്തംഭങ്ങളെയും ജീര്‍ണത ബാധിച്ച ഒരു സാഹചര്യത്തിലൂടെയാനു നാം കടന്നുപോയിക്കൊണ്‌ടിരിക്കുന്നത്. നിയമനിര്‍മാണ വിഭാഗവും ഭരണ നിര്‍വഹണ വിഭാഗവും അഴിമതിയിലും കെടുകാര്യസ്ഥതയിലുംകുളിച്ചുനില്‍ക്കുകയാണ്. ജുഡീഷ്യറിയുടെ പ്രവര്‍യ്യനം താരത മ്യേന മെച്ചമാണെന്നിലും ജീര്‍ണതയുടെ ലക്ഷണങ്ങള്‍ അവഗണിക്കാനാവായ്യവണ്ണം അതിലും കടന്നുതുടങ്ങിയിരിക്കുന്നു. നീതി ലഭിക്കാനുള്ള കാലതാമസം നീതിന്യായ സംവിധാനയ്യിണ്റ്റെ ലക്ഷ്യം പാഴാക്കിക്കൊണ്ടിരിക്കുകയാണ്. കോടതികളിലുള്ള വിശ്വാസവും മതിപ്പും സാധാരണക്കാരില്‍ ക്ഷയിച്ചുവരികയുംചെയ്യുന്നു. ഭരണനിര്‍വഹണരംഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുറ്റിപറ്റിയുള്ള ആരോപണങ്ങളാല്‍ മുഖരിതമാണ്. നന്നായി അഴിമതി നടത്താന്‍ കഴിവുള്ളവര്‍ക്കാണ് ഇപ്പോള്‍ സമര്‍ഥനായ ഉദ്യോഗന്‍ എന്ന പ്രതിഛായ ലഭിക്കുന്നത്. അതിനേക്കാള്‍ പരിതാപകരമാണ് ലെജിസ്ളേറ്റീവിണ്റ്റെ കാര്യം. നിയമസഭകളിലെ നിയമനിര്‍മാണവും ചോദ്യോത്തരവും ചര്‍ച്ചയുംവിശ്വാസവോട്ടും എല്ലാം കച്ചവടമാണ്. പോലീസിനെ പേടിച്ച് ഒളിവില്‍ പോകേണ്ടിവരുന്ന മന്ത്രിമാര്‍. ജയിലില്‍ കിടക്കുന്ന എം. പിമാര്‍. പാര്‍ലമെണ്റ്റില്‍ ചോദ്യംചോദിക്കുന്നതിന് കോഴ. കൂറുമാറിവോന്തു ചെയ്യാന്‍ കോടികള്‍ കൈപറ്റുന്നവര്‍. നമ്മുടെ നിയമനിര്‍മാ ണസഭാംഗങ്ങളെക്കുറിച്ച് ദിനേന പത്രങ്ങള്‍ വെളിപ്പെടുത്തുന്ന വാര്‍ത്തകള്‍ ലജ്ജിച്ചു തലതാഴ്ത്താതെ വായിക്കാനാവില്ല എന്നതാണവസ്ഥ. ലെജിസ്ളേച്ചറാണ് എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും നിയന്ത്രിക്കുന്നത്. അതിനെ ഗ്രസിക്കുന്ന ജീര്‍ണതകള്‍ മറ്റു രാജ്യസ്തംഭങ്ങളിലേക്കും പടരുക സ്വാഭാവികം. ഈ പരിണതി ഒഴിവാക്കാന്‍ ആദ്യം നേരെയാവേണ്ഠ് രാജ്യത്തെയുംജനങ്ങളെയും പ്രതിനിധീകരിക്കുന്നത് നിയമനിര്‍മാണ സഭകളാണ്. കഴിഞ്ഞ ലോക്സഭയെക്കുറിച്ച് ഈയിടെ പുറത്തുവന്ന ഒരു കണക്ക് ഈ ഘട്ടത്തില്‍ ഇന്‍്യന്‍ ജനത സവിശേഷം പരിഗണിക്കേണ്ടണ്ടതാണ്. പ്രാദേശികവും ദേശീയവുമായി ചെറുതും വലു തുമായ ൯൩ പാര്‍ട്ടികളാണ് പോയ സഭയില്‍ അംഗത്വമുണ്ടായിരുന്നത്. അതില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യകക്ഷികളുള്‍പെടെ പതിനെട്ട്് പാര്‍ട്ടികളുമായി ബന്ധപ്പെട്ട മെമ്പര്‍മാര്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടവരോ വിചാരണ നേരിടുന്നവരോ ആണ്. ഉദാഹരണമായി, ഝാര്‍ഖണ്ഢ് മുക്തി മോര്‍ച്ച അഞ്ചംഗങ്ങളില്‍കുറ്റമുക്തരായി ആരും ഇല്ല. അഞ്ചു പേരും ക്രിമിനല്‍കേസുകളില്‍ പ്രതികളാണ്. ശിവസേനയുടെ 12ല്‍ 7 എന്‍.സി. പിയുടെ 9ല്‍5, അകാലിദളിണ്റ്റെ 8 ല്‍ 4 ബി.എസ്. പിയുടെ 19ല്‍ 8 ജനതാദള്‍ യുനൈറ്റഡിണ്റ്റെ 8ല്‍ 3 രാഷ്ട്രീയ ജനതാദളിണ്റ്റെ 24 ല്‍ 11, ഫോര്‍വേഡ് ബ്ളോക്കിണ്റ്റെ 3ല്‍ 1 എസ്. പിയുടെ 36 ല്‍ 11, സി.പി.ഐയുടെ 10ല്‍ 3 ഡി.എം. കെയുടെ 16ല്‍ 4, അണ്ണാഡി.എം.കെയുടെ 4ല്‍ 1 ലോക്ജനശക്തിയുടെ 4ല്‍1 ബി.ജെ. പിയുടെ 136 ല്‍ 39, കോണ്‍ഗ്രസിണ്റ്റെ 145 ല്‍ 26, സി.പി. എമിണ്റ്റെ 43ല്‍ 7 ബിജു ജനതാദളിണ്റ്റൈ 11ല്‍ 1 എന്നിങ്ങനെ പോകുന്നു പാര്‍ലമെണ്റ്റില്‍ നമ്മെ പ്രതിനിധീകരി ക്രിമിനല്‍ പുള്ളികളുടെ കണക്കത്ഥ്. രാഷ്ട്രത്തെയും ജനങ്ങളെയും നയിക്കാന്‍ നാം തെരഞ്ഞെടുക്കുന്ന ബഹുമാന്യരായ പ്രതിനിധികളില്‍ 25 ശതമാ നവും ജയിലില്‍ കിടക്കേണ്ട കുറ്റവാളികളാണ് എന്നാണിത് കാണിക്കുന്നത്. മൊത്തം ജനങ്ങളുടെ കണക്കെടുത്താല്‍ അതിണ്റ്റെഒന്നോ രണേ്ടാ ശതമാനമേ ക്രിമിനലുകളുണ്ടാകൂ എന്നോര്‍ക്കണം. നിയമനിര്‍മാണ സഭാംഗങ്ങള്‍ ഇത്തരക്കാരായതുകൊണ്ടാണ് സഭ കള്‍ ബഹളമുഖരിതമാകുന്നതും ഗൌരവമേറിയ ബില്ലുകളില്‍പോലും യാതൊരു ചര്‍ച്ചയും നടക്കാതെ പോകുന്നതും. ഇപ്പോഴത്തെ അംഗങ്ങള്‍ ഇനിയും സഭയിലെലെത്താതിരിക്കട്ടെ എന്ന്‌ലോക്സഭാ സ്പീക്കര്‍ ശപിക്കേണ്ടിവന്നതും അതുകൊണ്ടണ് ടു തന്നെ. സ്പീക്കര്‍ സഹപ്രവര്‍ത്തകരെ സന്തോഷിപ്പിക്കാന്‍ പിന്നീട് ശാപം പിന്‍വലിച്ചുവെങ്കിലും ജനങ്ങള്‍ ആ ശാപംമുഖവിലക്കെടുക്കുക തന്നെ വേണം. കുറ്റവാളികളും തെമ്മാടികളും തന്നെയാണോ അടുത്ത ലോക്സഭയിലും നമ്മെ പ്രതിനിധീകരിക്കേണ്ടതെന്ന് അവര്‍ ഉറക്കെ ചിന്തിക്കണം. രാഷ്ട്രഗാത്രത്തെ കാര്‍ന്നുതിന്നുന്ന ജീര്‍ണതകളെകുറിച്ച് പൌരസമൂഹം ബോധവാന്‍മാാരാവുകയും അത് പരിഹരിക്കാാനുള്ളഇഛാശക്തി പ്രകടിപ്പിക്കുകയും വേണം. അല്ലെങ്കില്‍ ജനാധിപത്യംനിരര്‍ഥകമായിതീരും. ലെജിസ്ളേറ്റീവിനെയും എക്സിക്യൂട്ടീവി നെയും ജുഡീഷ്യറിയെയും ഗ്രസിക്കുന്ന രോഗങ്ങള്‍ ക്രമേണ ജനജീവിതത്തെ പൂര്‍ണമായി കീഴടക്കും. യഥാസമയം കണെ് ടത്തു കയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കില്‍ ഫലം അത്യാപത്കരവും ഭയാനകവുമായിരിക്കും. (അവലംബം,പ്രബോധനം വാരിക,മാര്‍ച്ച് 15,2009)
ശനിയാഴ്‌ച, മാർച്ച് 21, 2009
മദ്യം നാടിണ്റ്റെ മുക്കുമൂലകള്‍ നക്കിത്തുടക്കുമ്പോള്‍ എന്തു നവകേരളം!
"കേരളത്തില്‍ നവോത്ഥാനമോ സാമൂ ഹിക മുന്നേറ്റ്മോ സാധ്യമാവണമെങ്കില്‍ യുവാക്കളെ മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും ലോകത്തുനിന്നു മോചിപ്പിച്ച് കൊണ്ടുവരണം. ഇല്ലെങ്കില്‍ നവ കേരളത്തെക്കുറിച്ചും കേരള രക്ഷയെ കുറിച്ചുമുള്ള വാക്കുകള്‍ അലങ്കാരങ്ങള്‍ മാത്രമാകും. മദ്യം നാടിണ്റ്റെ മുക്കു മൂലകള്‍ നക്കിത്തുടക്കുമ്പോള്‍ നവകേരളത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ എന്തു കാര്യം ?" ഒരു ദിവസം 10 കോടി രൂപയുടെ കുടി നടക്കുന്നുണ്ട്. വ്യാജന്‍ ഇതിണ്റ്റൈ മൂന്നിരട്ടിയാണ്. ഇതു കൂടാതെ അരിഷ്ടത്തിണ്റ്റെ രൂപത്തിലും അച്ചാറിണ്റ്റെയും മിഠായിയുടെയും രൂപത്തിലും ലഹരി വരുന്നുണ്ട്. വിപ്ളവാരിഷ്ടം, ഉശിരാരിഷ്ടം എന്ന പേരിലും വിറ്റഴിയുത് മദ്യംതയൊണ്. കുടിയുടെ തോത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 ശതമാനംകൂടി. തൃശൂറ്‍ പൂരത്തിന് 10 കോടിയുടെ വിദേശമദ്യം വിറ്റെന്ന് ബീവറേജ് കോര്‍പ്പറേഷണ്റ്റെ കണക്ക് . തൃശൂറ്‍ ജില്ലയിലെ ചാലക്കുടിയിലാണ് ഏറ്റവും വലിയ കുടിയുടെ കണക്ക്. 2006 ല്‍ 2000 കോടിയുടെ മദ്യം കുടിച്ചു. 2007 ല്‍ 2300 കോടിയും. ക്രിസ്മസ് നവവല്‍സരത്തിന് കുടിച്ചത് 250 കോടിയാണ്. ഇത്രയധികം കോടിയുടെ മദ്യം കുടിച്ച് മൂത്രം ഒഴിച്ചു നടക്കുകയാണ് മലയാളി. സ്വന്തം കുഞ്ഞിനെ മദ്യലഹരിയില്‍ കിണറ്റിലെറിഞ്ഞു കൊല്ലാനും രണ്ടു വയസുകാരിയെ മാനഭംഗപ്പെടുത്താനും അഛനെയും അമ്മയെയും കുത്തിക്കീറിക്കൊല്ലാനും ഭാര്യയെയും പെങ്ങളെയും കഴുത്തറുക്കാനും അതവനെ പ്രേരിപ്പിച്ചതിണ്റ്റെ എത്രയോ സംഭവങ്ങളുണ്ടായി. ഒരു ജനത ലഹരി മൂലം നശിച്ചു തീരുതിന് മുമ്പ് മനുഷ്യ സ്നേഹികള്‍ രംഗത്തുവരണം. മദ്യത്തിനെതിരെയുള്ള മുന്നേറ്റത്തില്‍ നാം കണ്ണികളായേ മതിയാകൂ."
കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട്ഡോ. കെ. കെ രാഹുലന്‍.രാഹുലന്‍ സംസാരിക്കുന്നു . എസ്.എന്‍.ഡി. പി യോഗം, കേരള ശാസ്ത്ര സാഹിത്യപറിഷത്ത് , ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ന്നീവയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ടാണ് തൃശൂറ്‍ സ്വദേശിയായ രാഹുലന്‍
മുഴുവന്‍ ലേഖനം ഇവിടെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)