ചോദ്യങ്ങളും മറുചോദ്യങ്ങളുമായി മീഡിയാ ലോകത്തെ പ്രമുഖര്‍
നിങ്ങളുടെ മുമ്പില്‍..
തികച്ചും യാന്ത്രികമായിപ്പോകുന്ന പ്രവാസ ജീവിതത്തിനിടക്ക് ഓര്‍മ്മകളുടെ നിറക്കൂട്ടുകള്‍ സൂക്ഷിച്ചുവെക്കാന്‍ ഒരു ചെപ്പ്. ചില വാര്‍ത്തകള്‍,സംഭവങ്ങള്‍.. അവ വായിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങള്‍..മനസ്സിലുണ്ടാകുന്ന ചില വിങ്ങലുകള്‍... ഒരു ബ്ലോഗിലെ പോസ്റ്റുകളായി പുനര്‍ജ്ജനിക്കുന്നു... അല്ലെങ്കില്‍ കൊച്ചുകേരളത്തിന് ഓര്‍മ്മകളുമായി കഴിയുന്ന ഒരു പാവം പ്രവാസിയുടെ ചില ചിന്തകള്‍...
പ്രകൃതി അതിണ്റ്റെ വൈവിധ്യമായ മനോഹാരിതകള്‍ സംഗമിപ്പിച്ചിരിക്കുന്ന അപൂര്‍വ്വ സ്ഥലം. തലയുയര്‍ത്തിനില്‍ക്കുന്ന പച്ചമലകളോട് ചേര്‍ന്ന് വിവിധ ഭാഗങ്ങളിലായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന നാലോളം അണക്കെട്ടുകള്‍. ഡാമുകളോട് ചേര്‍ന്നുള്ള കാട്ടിലൂടെ സ്വൈരവിഹാരം നടത്തുന്ന ആനക്കൂട്ടങ്ങള്‍, മനുഷ്യണ്റ്റെ കാലൊച്ച കേള്‍ക്കേ കൂട്ടത്തോടെ ഓടിയകലുന്ന മാന്‍പേടകള്‍, സിംഹവാലന്‍ ഉള്‍പ്പെടെയുള്ള വിവിധയിനം കുരങ്ങുകള്‍,കാട്ടുപോത്ത്,മലയണ്ണാന്‍, വിവിധയിനം പക്ഷികള്‍ ഇങ്ങനെ ജൈവവൈവിധ്യം കൊണ്ട് സമൃ ദ്ധമായത്‌കൊണ്ട് തന്നെ പ്രകൃതി നമുക്ക് നയനമനോഹരമായ വിരുന്നൊരുക്കുകയാണ് പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍. കാട്ടിലൂടെ നേരിട്ട് സഞ്ചരിച്ച് വന്യജീവികളുടെ സ്വൈരവിഹാരം കണ്‍കുളിര്‍ക്കെ കാണാമെന്നതാണ് ഏറ്റവും രസകരമായ അനുഭവം. പകല്‍സമയത്ത് തന്നെ മൃഗങ്ങളെ കാണാന്‍ സാധിക്കും. 
