തിങ്കളാഴ്‌ച, ജൂൺ 06, 2011

മുസ്ലിം ലീഗിലെവിടെ ജനാധിപത്യം. ?


കഴിഞ്ഞ ദിവസം  മുസ്ലിം ലീഗിന്റെ പ്രവര്ത്തകസമിതി കഴിഞ്ഞു. ഒരാള്ക്ക് ഒരു പദവി എന്ന അടിസ്ഥാനത്തില് കാര്യമായ അഴിച്ചുപണിക്കൊരുങ്ങുന്നതായാണ് വാര്ത്തകളില് കാണുന്നത്. എല്ലാം നല്ലതിന് തന്നെ..എങ്കിലും ഒരു സംശയം. ഈ ജനാധിപത്യ പാര്ട്ടിക്കെവിടെയാ ജനാധിപത്യം. കാരണം ഏതൊരു ജനാധിപത്യ സംഘടയിലും ആദ്യം നടക്കേണ്ടത് ഉള്പാര്ട്ടി ജനാധിപത്യമല്ലെ.. അന്തിമ തീരുമാനം തങ്ങള്ക്ക് വിട്ടു എന്ന് പറയുന്നതിലെ ഔചിത്യം ഇവിടെ ഇപ്പോഴും ഏകാധിപത്യമാണ് എന്നതാണോ സൂചിപ്പിക്കുന്നത്. തങ്ങളുടെ ആത്മീയ പരിവേഷത്തെ ശരിക്കും ചൂഷണം ചെയ്യുകയല്ലേ ഇവിടെ ലീഗ് ചെയ്യുന്നത്. തങ്ങള്  പറഞ്ഞാല് ആരും എതിര്ക്കാനില്ല എന്ന ധൈര്യം. ഇതിനെയെങ്ങിനെ ജനാധിപത്യം എന്നുവിളിക്കും.?
കുറച്ചുകൂടി അപ്പുറത്തേക്ക് പോയാല് ഏറ്റവും കുറഞ്ഞത് യു.ഡി.എഫ് മുന്നണിയിലെങ്ങിലും ജനാധിപത്യ മര്യാദ പാലിക്കാന് ലീഗ് തയ്യാറല്ല എന്നതിന്റെ സൂചനകളല്ലേ ഇപ്പോള് നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങള് സൂചിപ്പിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം മന്ത്രിയെ പ്രഖ്യാപിക്കുകയും ഒടുവില് മുഖ്യമന്ത്രിയും യു.ഡി.എഫ് കണ് വീനറും നിഷേധിക്കുന്ന രംഗങ്ങള് എത്ര അപഹാസ്യമാണ്. ജനങ്ങളുടെ മുന്പില് ഇനിയും ഇങ്ങനെ വിഡ്ഢിവേഷം കെട്ടിയാടുന്നതെന്തിനാണ്. 20 സീറ്റ് നേടിയെങ്കിലും മുന്നണിയെ ബ്ലാക്ക് മെയില് ചെയ്ത് സീറ്റ് വാങ്ങില്ല എന്ന് കുഞ്ഞാലിക്കുട്ടി വാര്ത്താസമ്മേളനത്തില് പറഞ്ഞത് വളരെ ശരിയാണ്. കാരണം പരസ്യമായിട്ട് തന്നെയാണ് മന്ത്രിയെ പ്രഖ്യാപിച്ചത് എന്നത് കൊണ്ട് തന്നെ അതില് ദുരൂഹതക്ക് സാധ്യതയില്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ ഇതിനെല്ലാം പ്രേരിപ്പിച്ചത് അലി എന്ന ഡെമോക്ലസിന്റെ വാള് ആണോ.
ചരിത്രത്തിലാദ്യമായി വകുപ്പുകളെ വെട്ടിമുറിച്ച് മന്ത്രിപദം നല്കുന്ന രീതിയും ഇന്ന് ലീഗ് മുന്നോട്ടുവെച്ചിരിക്കുന്നു. ഇതും അവരുടെ ജനാധിപത്യത്തിന്റെ ഭാഗമാണ് എന്ന് അനുമാനിക്കാം. ഏറ്റവും കുറഞ്ഞത് ജയിപ്പിച്ചുവിട്ട ജനത്തോടെങ്കിലും കൂറ് കാണിക്കാന് ലീഗ് തയ്യാറാവണം. ഇനിയും വിഡ്ഡിവേഷം കെട്ടിയാടാതെ സുതാര്യമായി കാര്യങ്ങള് അവതരിപ്പിക്കണം. അതായിരിക്കും ഈ ഉയിര്ത്തെഴുന്നേല്പിന് ഗുണം ചെയ്യുക എന്നോര്‍ക്കുന്നത് നല്ലതാണ്.

വെള്ളിയാഴ്‌ച, മേയ് 27, 2011

ബ്ലോഗ്ഗര്‍മാരെ ക്ഷണിക്കുന്നു


‘ആടു ജീവിതം എന്ന നോവലിലൂടെ പ്രവാസത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ആവിഷ്കരിച്ച്,   പ്രവാസികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ബെന്യാമിന് യൂത്ത് ഇന്ത്യ കുവൈറ്റ്‌ അവാര്‍ഡ് നല്‍കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ബെന്യാമിന്‍  വ്യാഴാഴ്ച വൈകുന്നേരം നമ്മുടെ ക്ഷണം സ്വീകരിച്ച് കുവൈത്തില്‍ എത്തിയിട്ടുണ്ട് . വെള്ളിയാഴ്ച പ്രവാസിയില്‍ അദേഹത്തിന് കുവൈറ്റ്‌ പ്രാവാസികളുടെ ആദരവും അവാര്‍ഡ് ദാനവും നടക്കും.   അവാര്‍ഡ് ദാന ചടങ്ങിനോടൊപ്പം രക്തം ചുരത്തുന്ന ആട് ജീവിതങ്ങള്‍ എന്ന വിഷയത്തില്‍ ഒരു സാംസ്കാരിക  സംഗമവും തീരുമാനിച്ചിട്ടുണ്ട്   വൈകുന്നേരം ഏഴു മണിക്ക് അബ്ബാസിയ പ്രവാസി  ഹാളില്‍ നടക്കുന്ന  പരിപാടിയിലേക്ക് താങ്ങളെയും സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുകയാണ്.
യൂത്ത്‌ ഇന്ത്യ കുവൈത്ത് . 


ശനിയാഴ്‌ച, ജനുവരി 15, 2011

കുവൈത്തില്‍ കൂട്ടയോട്ടം

 സാമൂഹിക തിന്‍മകള്‍ക്കെതിരെ ബോധവല്‍ക്കരണവും താക്കീതുമായി യൂത്ത്‌ ഇന്ത്യ കൂട്ടയോട്ടം.
പ്രവാസി സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന  മദ്യത്തിനും മറ്റു സാമൂഹിക തിന്‍മള്‍ക്കുമെതിരെ യൂത്ത്‌ ഇന്ത്യ സഘടിപ്പിച്ച കൂട്ടയോട്ടം പ്രദേശവാസികള്‍ക്ക്‌ നവ്യാനുഭവമായി. പ്രവാസി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയില്‍ യൂത്ത്‌ ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ടയോട്ടം സാമൂഹിക തിന്‍മകള്‍ക്കെതിരെ ശക്തമായ രോഷപ്രകടനവും തിന്‍മയുടെ ശക്തികള്‍ക്ക്‌ നേരെയുള്ള താക്കീതും ബോധവല്‍ക്കരണവുമായി. യൂത്ത്‌ ഇന്ത്യ നടത്തിക്കൊണ്ടിരി കാമ്പയിണ്റ്റെ ഭാഗമായാണ്‌ കൂട്ടയോട്ടം സഘടിപ്പിച്ചത്‌ മദ്യത്തിനും മയക്കുമരുന്നനും മറ്റു അധാര്‍മ്മികതകള്‍ക്കുമെതിരെ 'മദ്യം സര്‍വ്വ തിന്‍മകളുടെയും മാതാവ്‌', 'നിങ്ങള്‍ തിന്‍മയിലെങ്കില്‍ നിങ്ങളുടെ കുടുംബവും തിന്‍മയില്‍ തന്നെ' "You booze, You loose”,”Drinking is not cool, it makes you fool”, “Think, Before you drink” തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പ്ളക്കാര്‍ഡുകളേന്തി നീങ്ങിയ കൂട്ടയോട്ടത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും യുവാക്കളും പങ്കെടുത്തു. ഇണ്റ്റഗ്രേറ്റഡ്‌ സ്കൂള്‍ പരിസരത്ത്‌ നിന്ന്‌ ആരംഭിച്ച കൂട്ടയോട്ടം ഐ.പി.സി കമ്യൂണിറ്റി വിഭാഗം ഡയറക്റ്റര്‍ ഖാലിദ്‌ അബ്ദുല്ല സബഹ്‌ ഫ്ളാഗ്‌ ഓഫ്‌ ചെയ്തു. കുവൈത്ത്‌ പോലീസിണ്റ്റെ പൈലറ്റ്‌ വാഹനത്തിണ്റ്റെ അകമ്പടിയോടെ നീങ്ങിയ കൂട്ടയോട്ടം ആലുക്കാസ്‌ ജ്വല്ലറിക്ക്‌ സമീപം സമാപിച്ചു. സമാപന പരിപാടിയില്‍ അന്‍വര്‍ സഈദ്‌ സംസാരിച്ചു. നമുക്കു ചുറ്റും വ്യാപകമായിക്കൊണ്ടിരിക്കു മദ്യത്തിനെതിരെ മലയാളി സമൂഹം ഒറ്റക്കെട്ടായി മുോന്നാട്ടു വരണമെന്ന്‌ തടിച്ചു കൂടിയ ജനങ്ങളെ അഭിമുഖീകരിച്ചു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. നാം ശീലമാക്കു ഇത്തരം തിന്‍മകളാണ്‌ നമ്മുടെ കുുട്ടികള്‍ മാതൃകയാക്കുക . മലയാളികള്‍ താമസിക്കു പ്രദേശങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കു ഇത്തരം തിന്‍മള്‍ക്കെതിരെ മലയാളി സമൂഹവും സഘടനകളും ഒന്നായി മുന്നോട്ട്്‌ വരണമെന്ന്‌ അന്‍വര്‍ സഈദ്‌ പറഞ്ഞു. യൂത്ത്‌ ഇന്ത്യ പ്രസിഡണ്ട്‌ ഖലീലുറഹ്മാന്‍, പി.ആര്‍ കവീനര്‍ നജീബ്‌ വി.എസ്‌, ജന.സെക്രട്ടറി നൌഷാദ്‌ വി.വി, കാമ്പയിന്‍ കണ്‍വീനര്‍ അര്‍ഷദ്‌ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിക്ക്‌ അബ്ദു റസാഖ്‌ നന്ദി പറഞ്ഞു. 
                                                           കൂട്ടയോട്ടത്തിണ്റ്റെ വീഡിയോ താഴെ