ഞായറാഴ്‌ച, ഒക്‌ടോബർ 25, 2009

പ്രവാസിയുടെ വോട്ട് സ്വപ്നം പൂവണിയുന്നു?


ഇരയില്ലാത്ത ചൂണ്ടയിലേക്ക്‌ മല്‍സ്യം കൊത്താന്‍ വരുമ്പോള്‍ പിറകോട്ട്‌ വലിക്കുന്ന പോലെയാണ്‌ പ്രവാസിയുടെ വോട്ടവകാശം.. ഒന്നുകില്‍ കൊത്താന്‍ അനുവദിക്കുക അല്ലെങ്കില്‍ ഇരയുള്ള ചൂണ്ടയിടുക.. മാറി മാറി വരുന്ന സര്‍ക്കാറുകള്‍(സംസ്ഥാനം/കേന്ദ്രം) ഇതുപോലെ നമ്മളെ മക്കാറാക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറെയായി.. കേന്ദ്രത്തില്‍ എത്ര മലയാളി മന്ത്രിമാര്‍ വന്നാലും ഇനിയവര്‍ക്ക്‌ വിദേശകാര്യമോ പ്രവാസികാര്യമോ വകുപ്പായിക്കിട്ടിയാലും വാഗ്ദാനങ്ങളുടെ പെരുമഴയല്ലാതെ പ്രവാസിയുടെ വോട്ടുസ്വപ്നം ഇന്നും മരുക്കാറ്റേറ്റ്‌ തളരുന്നു എന്നത്‌ ഒരു ദു:ഖ സത്യം.. പ്രവാസി സംഘടനകളുടെ ഒച്ചയും ബഹളവും കേള്‍ക്കാന്‍ ആര്‍ക്കും നേരമില്ല.. എങ്ങനെ കേള്‍ക്കാനാ, കോട്ടും സ്യൂട്ടുമിട്ട്‌ നാട്ടില്‍ നിന്ന്‌ ഏതൊരു 'രാജ്യസേവകന്‍' വന്നാലും കയ്യും നീട്ടി സ്വീകരിക്കാനും അവര്‍ തന്നെ മുന്നില്‍..
ഇതാ ഒരു ഇരയുള്ള ഒരു ചൂണ്ട ഇപ്പോള്‍ പ്രവാസികള്‍ക്ക്‌ ചെറിയൊരു പ്രതീക്ഷ നല്‍കുന്നു. തെരെഞ്ഞെടുപ്പ്‌ സമയത്ത്‌ നാട്ടിലുള്ള പ്രവാസികള്‍ക്ക്‌ വോട്ടുചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കിയിരിക്കുന്നു. ഇനി തീരുമാനമെടുക്കേണ്ടത്‌ കേന്ദ്രസര്‍ക്കാറാണ്‌. കൂട്ടിക്കിഴിച്ച്‌ നോക്കി എന്തു തീരുമാനമെടുക്കുമെന്ന്‌ കണ്ടറിയണം. നിലവിലെ തെരെഞ്ഞെടുപ്പ്‌ നയമനുസരിച്ച്‌ 6 മാസത്തില്‍ കൂടുതല്‍ സംസ്ഥാനം വിട്ടുനിന്നാല്‍ സ്വാഭാവികമായും വോട്ടര്‍ പട്ടികയില്‍ നിന്നും പേര്‌ നീക്കം ചെയ്യപ്പെടും.അതുകൊണ്ട്‌ പ്രവാസികളുടെ പേരുകളൊന്നും ഇപ്പോള്‍ പട്ടികയിലുണ്ടാവാന്‍ സാധ്യത കുറവാണ്‌, എപ്പോഴെങ്കിലും ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്‌ കൈപ്പറ്റിയവരാണെങ്കിലും പട്ടികയില്‍ പേരില്ലാതെ അവര്‍ക്ക്‌ വോട്ടുചെയ്യാനാവില്ല. ഇനി 'വോട്ടണ'മെങ്കില്‍ തന്നെ ആദ്യം നാട്ടില്‍ ചെന്ന്‌ പേര്‌ ചേര്‍ക്കണം.. ഈ നിയമം ഭേദഗതി ചെയ്തില്ലെങ്കില്‍ അടുത്ത തവണ വോട്ടിന്‌ ചെല്ലുമ്പോഴേക്കും നമ്മുടെ പേര്‌ 'ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍' (തെരെഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ സ്റ്റൈലില്‍ പറഞ്ഞതാണ് - താമസം മാറിയവരും മരിച്ചവരും ഉള്‍പ്പെടുന്ന പട്ടിക, പ്രവാസിയും ഒരു കണക്കിന്‌ മരിച്ചു കൊണ്ടിരിക്കയാണല്ലോ) സ്ഥാനം നേടിയിട്ടുണ്ടാവും. അയ്യോ സോറി, ഞാന്‍ ഒരുപാടങ്ങു ചിന്തിച്ച്‌ പോയി. ആദ്യം ഒരു വോട്ട്‌ ചെയ്യാന്‍ പറ്റിയാല്‍ മതിയായിരുന്നു, എന്നിട്ടല്ലേ അടുത്തത്‌.

ഏതായാലും പ്രവാസികളെല്ലാം അവരുടെ വെക്കേഷന്‍ ഇലക്ഷന്‍ സമയത്തേക്ക്‌ പ്ളാന്‍ ചെയ്യുക.. പ്രവാസരാഷ്ട്രീയ സംഘടനകള്‍ ജാഗ്രതൈ !!! മുമ്പ്‌ ഒരു പ്രവാസ രാഷ്ട്രീയ നേതാവിണ്റ്റെ കുടുംബത്തിലെ വിവാഹ ചടങ്ങിന്‌ നാട്ടില്‍ നിന്നും വിമാനക്കൂലി മുടക്കി അണികളെ കൊണ്ടുവന്നപോലെ ഇനി വോട്ട്‌ സമയത്ത്‌ പ്രവാസികള്‍ക്ക്‌ യാത്രകൂലിയും ആനുകൂല്യങ്ങളും നല്‍കി നാട്ടിലെത്തിക്കാന്‍ മല്‍സരിക്കുക !.
കടപ്പാട്‌: ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച ബഹ്‌റൈന്‍ പ്രവാസിയും കോഴിക്കോട്‌ സ്വദേശിയുമായ ഷിഹാസ്‌ ബാബുവിന്‌.. ഒപ്പം അഡ്വ. കാളീശ്വരം രാജിനും..

ചൊവ്വാഴ്ച, ഒക്‌ടോബർ 13, 2009

രാഹുല്‍ ചായ കുടിച്ചു,അസീസിന്റെ കഞ്ഞി മുട്ടി.

കഴിഞ്ഞ ആഴ്ച കേരള സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി കുടിച്ച ഒരു ചായ ഇന്ന് കേരളമാകെ ചര്ച്ചയകുകയാണ് . കേരളത്തിലെത്തി കോളേജ് കുമാരനെ പോലെ ചെത്തി നടന്ന രാഹുല്‍, കോഴിക്കോടെ ഫാരൂക്‌ കോളേജില്‍ നിന്നും വരുന്ന വഴി ചായ കുടിക്കാന്‍ കയറിയ ഒലിവ് ഹോട്ടല്‍ ഇന്നലെ അടച്ചു.
നോക്കണേ ഒരു പുകില്‍.. യഥാര്‍ത്ഥ ജനസേവകന്റെ എല്ലാ നമ്പരുകളും പഠിച്ചു വരുന്ന രാഹുല്‍ ഗാന്ധിക്ക് ഹോട്ടല്‍ ഉടമ അസീസിന് വേണ്ടി ചെയ്യാന്‍ കഴിഞ്ഞ ഏറ്റവും വലിയ 'ജനസേവനം'. ഒരു വൈറ്റ് കോളര്‍ രാഷ്ട്രീയക്കാരന്റെ യാതൊരു ജാടയുമില്ലാതെ ഓടി നടന്ന ഗാന്ധി കുടിച്ച ചായ ചാനലുകളില്‍ നിറഞ്ഞതോടെ വാര്‍ത്തക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കയാണ് .. ഹോട്ടല്‍ ആവശ്യത്തിനു ഉപയോഗിക്കുന്ന കിണറിലെ വെള്ളം മലിനമാണെന്നതാണ്‌ അടച്ചുപൂട്ടാന്‍ കാരണമായി പറയുന്നത്‌.. ഇതിനിടക്ക്‌ രാഹുല്‍ ഒന്നല്ല രണ്ട്‌ ചായ കുടിച്ചു എന്ന്‌ വരെ ഒരു വാര്‍ത്തയില്‍ കണ്ടു..
രാഹുല്‍ജിക്ക്‌ സ്പെഷല്‍ ചായ നന്നായി ബോധിച്ചിട്ടുണ്ടാവണം.. അല്ലാ പിന്നെ..

തിങ്കളാഴ്‌ച, ഒക്‌ടോബർ 05, 2009

വരികളില്‍ മരണം നിറച്ച്‌...

ഞായറാഴ്‌ച, ഒക്‌ടോബർ 04, 2009

ജ്യോനവാ..ഞങ്ങളെ ഇങ്ങനെ ഒന്നിപ്പിക്കേണ്ടായിരുന്നു.

കുവൈത്തിലെ മലയാളി ബ്ളോഗര്‍മാരുടെ കൂട്ടായ്മയുണ്ടാക്കാന്‍ പല ആലോചനകളും നടന്നിരുന്നു. മുമ്പ്‌ കുവൈത്തിലുള്ള പള്ളിക്കുളം ബ്ളോഗറുമായി ഈ വിഷയം വളരെ ഗൌരവപൂര്‍വ്വം ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ ഇത്‌ വല്ലാത്ത ഒരു നിമിത്തമായിപോയി.. ഇങ്ങനെ വേണ്ടായിരുന്നു ജോനവാ..
നിണ്റ്റെ അന്ത്യയാത്രയിലാണല്ലോ ഞങ്ങള്‍ക്ക്‌ കണ്ടുമുട്ടാന്‍ കഴിഞ്ഞത്‌..എന്നിട്ടും ഈ നിമിഷം വരെയും നിന്നെ ഒരു നോക്ക്‌ കാണാന്‍ കഴിയാതെ ...നിണ്റ്റെ കവിതകളിലൂടെയല്ലാതെ..

ഇന്നലെ ചിന്തകന്‍, ഉറുമ്പ്‌, കുളക്കടക്കാലം, തിരൂര്‍ക്കാരന്‍ , ബാലാ ഞങ്ങളൊന്നിച്ചത്‌ ജോനവണ്റ്റെ സഹോദരനെ കണ്ടിരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വല്ലാത്ത ഒരു അനുഭവം.. ബ്ളോാഗിംഗിണ്റ്റെ മാനുഷിക മൂല്യങ്ങള്‍ ശരിക്കും അറിഞ്ഞ ദിവസം..

കൂട്ടുകാരാ, നിണ്റ്റെ നിത്യശാന്തിക്ക്‌ വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.