ചൊവ്വാഴ്ച, മേയ് 11, 2010

യൂത്ത്‌ ഇന്ത്യ പ്രവാസി സ്പോര്‍ട്സ്‌ 2010: അബ്ബാസിയ സോണ്‍ ചാമ്പ്യന്‍മാര്‍

കുവൈത്ത്‌ സിറ്റി: 'കായിക ശക്തി മാനവ നന്‍മക്ക്‌' എന്ന പ്രമേയവുമായി കുവൈത്തിലെ മലയാളി സമൂഹത്തിന്‌ വേണ്ടി യൂത്ത്‌ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പ്രവാസി സ്പോട്സ്‌ 2010' പ്രവാസ ജീവിതത്തിണ്റ്റെ കായികക്കരുത്ത്‌ തെളിയിച്ചുകൊണ്ട്‌ വിജയകരമായി പര്യവസാനിച്ചു. ട്രാക്കും ഫീല്‍ഡും വീറുറ്റ പോരാട്ടങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച മല്‍സരങ്ങള്‍ക്കൊടുവില്‍ 71 പോയിണ്റ്റ്‌ നേടി അബ്ബാസിയ സോണ്‍ ചാമ്പ്യന്‍മാരായി. ഇഞ്ചോടിഞ്ച്‌ പോരാടി 64 പോയിണ്റ്റ്‌ നേടി ഫഹാഹീല്‍ സോണ്‍ രണ്ടാം സ്ഥാനം നേടി റണ്ണേഴ്സ്‌ അപ്‌ ട്രോഫി കരസ്ഥമാക്കിയപ്പോള്‍ 59 പോയിണ്റ്റ്‌ നേടി അബുഹലീഫ സോണ്‍ മൂന്നാം സ്ഥാനക്കാരായി. 
അബ്ബാസിയ, ഫര്‍വാനിയ, സാല്‍മിയ, ഫഹാഹീല്‍, അബൂഹലീഫ, കുവൈത്ത്‌ സിറ്റി എന്നീ ആറ്‌ സോണുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ വിവിധ ഇനങ്ങളിലായി ആയിരത്തോളം കായികപ്രതിഭകള്‍ മാറ്റുരച്ചു. മനോഹരമായ കൈഫാന്‍ അമേച്വര്‍ അത്ളറ്റിക്‌ ഫെഡറേഷന്‍ സ്റ്റേഡിയത്തെ പുളകമണിയിച്ച്‌ നടന്ന മല്‍സരാര്‍ത്ഥികളുടെ വര്‍ണ്ണശഭളമായ മാര്‍ച്ച്പാസ്റ്റോടുകൂടിയാണ്‌ കായികമേളക്ക്‌ തുടക്കം കുറിച്ചത്‌. യൂത്ത്‌ ഇന്ത്യ പ്രസിഡണ്ട്‌ ഖലീലുറഹ്മാന്‍ മാര്‍ച്ച്‌ പാസ്റ്റില്‍ സല്യൂട്ട്‌ സ്വീകരിച്ചു. സ്പോര്‍ട്സ്‌ കണ്‍വീനര്‍ ഷാഫി പി.ടി മാര്‍ച്ച്‌ പാസ്റ്റിന്‌ നേതൃത്വം നല്‍കി. പുരുഷ വിഭാഗം, സീനിയര്‍ ബോയ്സ്‌, ജൂനിയര്‍ ബോയ്സ്‌, സബ്‌ ജൂനിയര്‍ ബോയ്സ്‌ എന്നീ വിഭാഗങ്ങളിലായി നടന്ന വാശിയേറിയ മല്‍സരങ്ങള്‍ക്കൊടുവില്‍ ജേതാക്കളായ അബ്ബാസിയ സോണിന്‌ വേണ്ടി ക്യാപ്റ്റന്‍ സജി പാപ്പച്ചന്‍ കെ.ഐ.ജി പ്രസിഡണ്ട്‌ സക്കീര്‍ ഹുസൈന്‍ തുവ്വൂരില്‍ നിന്നും ചാമ്പ്യന്‍സ്‌ ട്രോഫി ഏറ്റു വാങ്ങി. രണ്ടാം സ്ഥാനക്കാരായ ഫഹാഹീല്‍ സോണിന്‌ വേണ്ടി ക്യാപ്റ്റന്‍ ശഹീര്‍ അഹമ്മദ്‌, അപ്സര മഹ്മൂദില്‍ നിന്നും റണ്ണേഴ്സ്‌ അപ്‌ ട്രോഫി സ്വീകരിച്ചു. ഏറ്റവും കൂടുതല്‍ താരങ്ങളെ പങ്കെടുപ്പിച്ച സോണിനുള്ള അപ്സര ബസാര്‍ സ്പോസര്‍ ചെയ്ത ക്യാഷ്‌ അവാര്‍ഡ്‌ അബൂഹലീഫ സോണിന്‌ ലഭിച്ചു.
സബ്ജൂനിയര്‍ ബോയ്സ്‌ വിഭാഗത്തില്‍ അമല്‍(അബ്ബാസിയ സോണ്‍), സീനിയര്‍ ബോയ്സ്‌ വിഭാഗത്തില്‍ വിവേക്‌(സാല്‍മിയ സോണ്‍), ജൂനിയര്‍ ബോയ്സ്‌ വിഭാഗത്തില്‍ ആശിഷ്‌ (ഫഹാഹീല്‍ സോണ്‍) എിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായപ്പോള്‍ പുരുഷവിഭാഗത്തില്‍ ഫഹാഹീല്‍ സോണിണ്റ്റെ സതീഷന്‍, മനോജ്‌ എന്നിവര്‍ ചാമ്പ്യന്‍ പട്ടം പങ്കിട്ടു. നജീബ്‌ വി.എസ്‌, ജോസ്‌ മാസ്റ്റര്‍, വിനോയ്‌ മാസ്റ്റര്‍, റഫീഖ്‌ ബാബു, ഫസലുല്‍ ഹഖ്‌, അബ്ദുറസാഖ്‌ നദ്‌വി, സുബൈര്‍ കെ.എ, ഷാനവാസ്‌, ഹഫീസ്‌ ഇസ്മായില്‍, കെ.അബ്ദുറഹ്മാന്‍ എിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു. മല്‍സരങ്ങളുടെ തല്‍സമയ ഫലങ്ങളും വിവിധ സോണുകളുടെ പോയിണ്റ്റ്‌ നിലയും ഗ്രൌണ്ടില്‍ എല്‍.സി.ഡി പ്രൊജക്റ്ററില്‍ പ്രദര്‍ശിപ്പിച്ചത്‌ ശ്രദ്ധേയമായി. ഇതിനായി സോഫ്റ്റ്‌വെയര്‍ & ഡോക്യുണ്റ്റേഷന്‍ അന്‍വര്‍ സഈദ്‌, റിഷ്ദിന്‍ അമീര്‍, മഹ്സൂം എിവര്‍ നിയന്ത്രിച്ചു. ഫിസിയോ തെറാപ്പിസ്റ്റ്‌ റോബി കുര്യന്‍, ഡോ.മുഹമ്മദ്‌ അഷ്‌റഫ്‌ എിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിണ്റ്റെയും മുഹമ്മദ്‌ സലീമിണ്റ്റെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരുടെ സേവനവും മുഴുസമയം ലഭ്യമായിരുന്നു. നേരത്തെ ബഹ്‌റൈന്‍ എക്സ്ചേഞ്ച്‌ എംഡിയും ജനറല്‍ മാനേജറുമായ ടൈറ്റസ്‌ , പ്രവാസി സ്പോര്‍ട്സിണ്റ്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. യൂത്ത്‌ ഇന്ത്യ ജനറല്‍ സെക്രട്ടറി നൌഷാദ്‌ വി.വി സ്വാഗതവും കലാകായിക വിഭാഗം കണ്‍വീനര്‍ സാജിദ്‌ എ.സി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: