എന്തുകൊണ്ടും ഞങ്ങള്‍ ചെയ്തതാണ് ശരി, ഈ നാട്ടിലുള്ള മറ്റുള്ളവര്‍ക്കൊന്നും യഥാര്‍ത്ഥ പ്രവാചക സ്നേഹമില്ല എന്നാണ് അധ്യാപകണ്റ്റെ കൈവെട്ടിയവരുടെ പിന്തുണക്കാര് ഇ മെയിലിലൂടെയും ബ്ളോഗുകളിലൂടെയും ആണയിട്ട് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തെറ്റു തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും ചോദ്യപേപ്പറില്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന ചോദ്യം നിലനിര്‍ത്താനുള്ള കോളേജ് അദ്ധ്യാപകണ്റ്റെ ദാര്‍ഷ്ട്യത്തിനുള്ള ശിക്ഷ മാപിനി വെച്ച് അളന്നു തിട്ടപ്പെടുത്തിയില്ലെങ്കില്‍ കൂടിയും കോളേജ് മാനേജ്മെണ്റ്റും സര്‍ക്കാറും സാധ്യമാകുന്ന രീതിയില്‍ നടപടികള്‍ സ്വീകരിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്.
ഏതൊക്കെ ഉദ്ദരണികള്‍ അവതരിപ്പിച്ചാലും കുടുംബത്തിണ്റ്റെ മുമ്പിലിട്ട് അദ്ധ്യാപകനെ മൃഗീയമായി അക്രമിക്കുകയും കൈ അറുത്തുമാറ്റി വലിച്ചെറിയുകയും ചെയ്തത് ഒരു നിലക്കും ന്യായീകരിക്കാനാവാത്ത കിരാത നടപടിയാണ്. അപമാനിക്കുന്നതിരിക്കട്ടെ, വാളോങ്ങി തന്നെ വധിക്കാന്‍ വന്നവര്‍ക്കുവരെ മാപ്പ് നല്കിയ പ്രവാചകമാതൃക സുവര്‍ണ്ണലിപികളാല്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തിരിക്കെ ഈ ക്രൂരകൃത്യത്തെ പ്രവാചക സ്നേഹത്തിണ്റ്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വെമ്പല്‍ കൊള്ളുതിന് പകരം സ്വന്തം ചരിത്രത്തോടും നയനിലപാടുകളോടും ചേര്‍ത്തുനോക്കിയാല്‍ സാദൃശ്യം കാണുത് സ്വാഭാവികം മാത്രം.
ഇനി ചെയ്തത് പ്രവാചക മാതൃക തയൊണെന്നു ന്യായീകരിക്കുന്ന ഇക്കൂട്ടര്‍ ഒളിഞ്ഞിരുന്ന് വാചകകസര്‍ത്ത് നടത്തുകയും കോയിന് ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്യുതിന് പകരം 'പുണ്യ കര്‍മ'ത്തിണ്റ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് വരാത്തത് കൊണ്ട് തന്നെ ഇവരുടെ ഭീരുത്വത്തിണ്റ്റെ ഗ്രാഫ് എത്രയോ ഉയര്‍ച്ചയിലാണെന്നും നമ്മുക്ക് നിസ്സംശയം പറയാവുന്നതാണ്. മുസ്ളിം സമുദായത്തിണ്റ്റെ സംരക്ഷകരുടെ മേലങ്കി സ്വയം എടുത്തണിഞ്ഞ ഈ അക്രമികളാണ് ജോസഫിനെക്കാള്‍ വലിയ പ്രവാചക നിന്ദകര്‍ എന്ന് പറയേണ്ടിയിരിക്കുന്നു.
ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് കേരളത്തിലെ മത-സാമൂഹിക-സാംസ്കാരിക രംഗത്ത് നിന്നുയര്‍ന്ന പ്രതികരണങ്ങള്‍ ശ്ളാഘനീയം തന്നെ. ന്യായീകരണങ്ങള്‍ക്ക് ആവനാഴിയിലെ അമ്പുകള്‍ തീര്‍ന്നുകൊണ്ടിരിക്കെയാണ് ജോസഫിന് രക്തം നല്കിയ സോളിഡാരിറ്റിക്കാരുടെ വാര്‍ത്ത മുന്നില്‍ വന്നു വീഴുന്നത്. പിന്നെ ഒട്ടും വൈകാതെ രക്തദായകരെ പ്രവാചകനിന്ദകരാക്കി പ്രസ്താവനകളും കമണ്റ്റുകളും പ്രവഹിക്കുകയായി. കൂട്ടത്തില്‍ രക്തം നല്‍കിയവര്‍ക്ക് ടെലിഫോണ്‍ ഭീഷണിയും. ബഹുസ്വരസമൂഹത്തില്‍ മത സൌഹാര്‍ദ്ദത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിച്ച് മാതൃക കാണിച്ച പ്രവാചകണ്റ്റെ പാത പിന്തുടരു ന്ന സോളിഡാരിറ്റി പ്രവര്‍ത്തകര്‍, രക്തത്തിന് വേണ്ടി ജോസഫിണ്റ്റെ കുടുംബം ആവശ്യപ്പെട്ടപ്പോള്‍ അത് നിറവേറ്റുകയെന്നതാണ് യഥാര്‍ത്ഥ പ്രവാചക സ്നേഹം എന്നതിന് രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല.
ഇസ് ലാമിന്റെ പേരില്‍ എന്തതിക്രമവും ചെയ്യാമൊണോ ഇക്കൂട്ടര്‍ ധരിച്ചിരിക്കുത് ? ഈ പ്രവണതക്കെതിരെ കേരളീയ ഇസ്ലാമിക സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നതില്‍ സംശയമില്ല. രക്തം കണ്ട് കൊതി തീരാത്ത ഈ ക്വട്ടേഷന്‍ സംഘത്തെ എന്തായാലും ഇസ്ലാമിന് വേണ്ട. ഇസ്ലാമിന് ദുഷ്പേര് ചാര്‍ത്താനല്ലാതെ ഈ സംഘത്തെ ഉപകരിക്കില്ല എന്ന് തീര്‍ച്ച. മതേതര രാജ്യത്ത് എങ്ങനെ ജീവിക്കണമെന്ന ഇസ് ലാമിന്റെ ബാലപാഠം പോലും അറിയാത്ത ഇവരെയോര്‍ത്ത് ലജ്ജിക്കുകയോ നിര്‍വ്വാഹമുള്ളൂ. യാതൊരു കാരണവശാലും ദൈവത്തിണ്റ്റെ സ്വന്തം നാട് ഇത്തരം കശാപ്പുകാരുടെ കൈകളിലേക്ക് തള്ളിവിടാന്‍ അനുവദിച്ചുകൂടാ.