ചൊവ്വാഴ്ച, ജനുവരി 02, 2007


ആ വിസ്മയം പൊലിച്ചു..
(1937-2006)
----------------------
2006 ഡിസംബര്‍ 28 - ന് വിശുദ്ദ പെരുന്നാള്‍ ദിവസം ഇറാഖിലെ അമേരിക്കന്‍ അധിനിവേശ ഭരണകൂടം ഇറാഖ്പ്രസിഡണ്ട് സദ്ദാം ഹുസ്സയിനെ വധിച്ചപ്പോള്‍ ഈ നൂറ്റാണ്ടിലെ തുല്യതയില്ലാത്ത ഒരു ഇതിഹാസമാണ് നഷ്ടമായത്.

രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ പലതവണ വെച്ചുനീട്ടിയിട്ടും സ്വദേശത്തിനു വേണ്ടി, അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ അദ്ദേഹം ബലി നല്‍കുകയായിരുന്നു.
തൂക്കുകയറിനു മുന്‍പിലും
അസാമാന്യ ധീരത പ്രകടിപ്പിച്ച അദ്ദേഹം ശത്രുക്കള്‍ക്ക് പോലും ഒരു വിസ്മയമായി.

Hello Killer Bush!! This is your time to study the History of "FAROVA" ,"KAROON"... ,etc.Just analyse what happened to them.

AND WAIT FOR YOUR TIME.. ITS NOT TOO FAR.

വാല്‍ക്കഷ്ണം:- അവസാന നിമിഷങ്ങളില്‍ സദ്ദാം ഉരുവിട്ടതെന്താണെന്ന് നമ്മുടെ പല മലയാളം ചാനലുകള്‍ക്കും മനസ്സിലായിട്ടില്ല പോലും.. അദ്ദേഹം ഉച്ചരിച്ചത് ഇസ്ലാം മതത്തിലെ ഏറ്റവും ശ്രേഷ്ടമായ വാക്യമാണ്.
“അള്ളാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല, മുഹമ്മദ് നബി(സ) അള്ളാഹുവിന്‍ ദൂതനുമാകുന്നു”


ഞായറാഴ്‌ച, സെപ്റ്റംബർ 17, 2006

വേണോ ഇങ്ങനെ ഒരു ചാനല്‍..?

ലോകത്തെവിടെയുള്ള മലയാളിയും വളരെ ആകാംക്ഷയോടെയാണ് കേരളത്തെകുറിച്ചുള്ള ഏതൊരു വാര്‍ത്തയും വീക്ഷിക്കുന്നത്. ഇതിനു സഹായമേകുന്ന വാര്‍ത്താമാധ്യമങ്ങളില്‍ പ്രധാനമാണ് ടി.വി ചാനലുകള്‍. എന്നാല്‍, തികച്ചും നിര്‍ഭാഗ്യകരമെന്ന് പറയട്ടെ; കുറച്ച് ദിവസങ്ങളായി പ്രധാനപ്പെട്ട ഒരു മലയാളം ചാനല്‍ തികച്ചും അടിസ്താനരഹിതവും ഒരു പ്രത്യേക വിഭാഗത്തെ ഉന്നം വെച്ചുകൊണ്ടുള്ളതുമായ വാര്‍ത്തകള്‍ നിരന്തരം സംപ്രേഷണം ചെയ്ത്കൊണ്ടിരിക്കുകയാണ്. മറ്റുള്ള ഒരു മലയാളചാനലിനും വിഷയീഭവിക്കാത്ത വാര്‍ത്തകള്‍ എക്സ്ക്ലൂസീവായി സംപ്രേഷണം ചെയ്ത് ചാ‍നലുകളില്‍ ഒന്നാമനാകാനാണോ ഇവരുടെ വെമ്പല്‍ എന്നു തോന്നിപ്പോകുന്നു.കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്‍ അകമ്പടിയോടെ വാര്‍ത്താതലക്കെട്ടുകള്‍ മനോഹരമായി പ്രദര്‍ശിപ്പിച്ചാല്‍ മലയാളി അപ്പാടെ വിഴുങ്ങുമെന്നാണോ ഇവര്‍ ധരിച്ചിരിക്കുന്നത്..?

വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില നിക്ഷിപ്ത താല്പര്യങ്ങളുണ്ട് എന്ന് സംശയിക്കുമാറ് പ്രസ്തുത ചാനല്‍ ‘ഓരോ നിമിഷവും ആഘോഷിക്കുകയാണ്’.

ഈ നില തുടരുകയാണെങ്കില്‍ ഒരു ചാനല്‍ ബഹിഷ്കരിക്കുന്നതിനെ കുറിച്ച് പ്രബുദ്ധനായ മലയാളി ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം മലയാളികള്‍ക്കിടയിലെ സാഹോദര്യവും മതസൌഹാര്‍ദ്ദവും തകരാന്‍ കേവലം ഒരു ചാനല്‍ ഇടയായിക്കൂടാ.