ഞായറാഴ്‌ച, സെപ്റ്റംബർ 17, 2006

വേണോ ഇങ്ങനെ ഒരു ചാനല്‍..?

ലോകത്തെവിടെയുള്ള മലയാളിയും വളരെ ആകാംക്ഷയോടെയാണ് കേരളത്തെകുറിച്ചുള്ള ഏതൊരു വാര്‍ത്തയും വീക്ഷിക്കുന്നത്. ഇതിനു സഹായമേകുന്ന വാര്‍ത്താമാധ്യമങ്ങളില്‍ പ്രധാനമാണ് ടി.വി ചാനലുകള്‍. എന്നാല്‍, തികച്ചും നിര്‍ഭാഗ്യകരമെന്ന് പറയട്ടെ; കുറച്ച് ദിവസങ്ങളായി പ്രധാനപ്പെട്ട ഒരു മലയാളം ചാനല്‍ തികച്ചും അടിസ്താനരഹിതവും ഒരു പ്രത്യേക വിഭാഗത്തെ ഉന്നം വെച്ചുകൊണ്ടുള്ളതുമായ വാര്‍ത്തകള്‍ നിരന്തരം സംപ്രേഷണം ചെയ്ത്കൊണ്ടിരിക്കുകയാണ്. മറ്റുള്ള ഒരു മലയാളചാനലിനും വിഷയീഭവിക്കാത്ത വാര്‍ത്തകള്‍ എക്സ്ക്ലൂസീവായി സംപ്രേഷണം ചെയ്ത് ചാ‍നലുകളില്‍ ഒന്നാമനാകാനാണോ ഇവരുടെ വെമ്പല്‍ എന്നു തോന്നിപ്പോകുന്നു.കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്‍ അകമ്പടിയോടെ വാര്‍ത്താതലക്കെട്ടുകള്‍ മനോഹരമായി പ്രദര്‍ശിപ്പിച്ചാല്‍ മലയാളി അപ്പാടെ വിഴുങ്ങുമെന്നാണോ ഇവര്‍ ധരിച്ചിരിക്കുന്നത്..?

വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില നിക്ഷിപ്ത താല്പര്യങ്ങളുണ്ട് എന്ന് സംശയിക്കുമാറ് പ്രസ്തുത ചാനല്‍ ‘ഓരോ നിമിഷവും ആഘോഷിക്കുകയാണ്’.

ഈ നില തുടരുകയാണെങ്കില്‍ ഒരു ചാനല്‍ ബഹിഷ്കരിക്കുന്നതിനെ കുറിച്ച് പ്രബുദ്ധനായ മലയാളി ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം മലയാളികള്‍ക്കിടയിലെ സാഹോദര്യവും മതസൌഹാര്‍ദ്ദവും തകരാന്‍ കേവലം ഒരു ചാനല്‍ ഇടയായിക്കൂടാ.

ചൊവ്വാഴ്ച, സെപ്റ്റംബർ 05, 2006

തിങ്കളാഴ്‌ച, ഓഗസ്റ്റ് 21, 2006

ഷഹനായി = ബിസ്മില്ലാ ഖാന്‍

ഉസ്താദ് ബിസ്മില്ലാഖാന്‍ പടിയിറങ്ങുമ്പോള്‍ അതുല്യനായ ഒരു ഷഹനായി വിദഗ്ധനെയാണു ലോകത്തിനു നഷ്ടമാകുന്നത്.

ചൊവ്വാഴ്ച, ഓഗസ്റ്റ് 15, 2006

തിങ്കളാഴ്‌ച, ഓഗസ്റ്റ് 14, 2006

ലോകജല സമ്മേളനം(World Water Conference - 2004), പ്ലാച്ചിമട- പാലക്കാട്
....ചില ചിത്രങ്ങള്‍...

ഡോ.വന്ദന ശിവ

ഒത്തൊരുമിച്ച്........


ഡോ.വന്ദന ശിവ,എം.പി വീരേന്ദ്രകുമാര്‍,ഡോ.സുകുമാര്‍ അഴീക്കോട്


കോള വിരുദ്ധ സമരപന്തല്‍


കോള വിരുദ്ധ സമരപന്തല്‍

ബുധനാഴ്‌ച, ഓഗസ്റ്റ് 09, 2006

ഒടുവില്‍ അവര്‍ അങ്കം ജയിച്ചു.

1574 ദിവസം നീണ്ടുനിന്ന ജനകീയ സമരത്തിനൊടുവില്‍ പ്ലാച്ചിമടയിലെ കോള ഭീമനെ അവര്‍ കെട്ടു കെട്ടിക്കാന്‍ ഒരുങ്ങുന്നു.. ഈ സമര മാര്‍ഗത്തില്‍ നടന്ന ഒരു സുപ്രധാന പ്രതിഷേധ സമ്മേളനമായിരുന്നു 2004-ല്‍ നടന്ന ലോക ജല സമ്മേളനം(World Water Conference). ആ സമയത്ത് ഈയുള്ളവന്‍ പാലക്കാട് ജില്ലയില്‍ ജോലി ചെയ്യുകയായിരുന്നു.. അതെ, ലോകപ്രശസ്തി നേടിയ ആ സമ്മേളനത്തിന്റെ ചില നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കട്ടെ..

ഈ ഫോട്ടോകള്‍ ഒപ്പിയെടുത്തത് ഒരു മലയാളം പത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്ന എന്റെ ഒരു സുഹ്രുത്താണ്..

സമ്മേളനത്തില്‍ ഒരു വിദേശ പ്രതിനിധി സംസാരിക്കുന്നു.

പരിസ്തിതി ശാസ്ത്രഞ്ജയും റിസേര്‍ച് ഫൌണ്ടേഷന്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ഇകോളജി മേധാവിയുമായ ഡോ.വന്ദന ശിവ

കൂടുതല്‍ ചിത്രങ്ങള്‍ പിന്നീട് പോസ്റ്റ് ചെയ്യാം..





കേരളത്തില്‍ പെപ്സിയും കോളയും നിരോധിച്ചു. (വാര്‍ത്ത:09.08.2006)

പെപ്സിയും കോളയും നിരോധിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍ തീരുമാനം തികച്ചും സ്വാഗതാര്‍ഹം.. !!!

പക്ഷെ ഇതു പുകവലി നിരോധത്തെ പോലെ ആകാതിരുന്നാല്‍ കൊള്ളാം. കേരള ജനതയുടെ നന്‍മക്കാണു സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെങ്കില്‍, കേരളത്തില്‍ ഒരു നിലക്കും ഒരിടത്തും പെപ്സി-കോള ഉല്പന്നങ്ങള്‍ ലഭ്യമാകാന്‍ പാടില്ല.. അതുപോലെ തന്നെ ആവട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം...

ചൊവ്വാഴ്ച, ഓഗസ്റ്റ് 08, 2006

വി.പി സത്യനു വിട........

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരൂര്‍ രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാങ്കിന് വേണ്ടി കളിച്ച ആ അതികായനായ ഫുട്ബോള്‍ പ്രതിഭയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു......

വി.പി സത്യന്‍... ഇന്ത്യന്‍ ഫുട്ബോളില്‍ തുല്യതയില്ലാത്ത ഒരു പ്രതിഭയെ നമുക്കു നഷ്ടമാകുന്നു....