ഞായറാഴ്‌ച, ഒക്‌ടോബർ 04, 2009

ജ്യോനവാ..ഞങ്ങളെ ഇങ്ങനെ ഒന്നിപ്പിക്കേണ്ടായിരുന്നു.

കുവൈത്തിലെ മലയാളി ബ്ളോഗര്‍മാരുടെ കൂട്ടായ്മയുണ്ടാക്കാന്‍ പല ആലോചനകളും നടന്നിരുന്നു. മുമ്പ്‌ കുവൈത്തിലുള്ള പള്ളിക്കുളം ബ്ളോഗറുമായി ഈ വിഷയം വളരെ ഗൌരവപൂര്‍വ്വം ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ ഇത്‌ വല്ലാത്ത ഒരു നിമിത്തമായിപോയി.. ഇങ്ങനെ വേണ്ടായിരുന്നു ജോനവാ..
നിണ്റ്റെ അന്ത്യയാത്രയിലാണല്ലോ ഞങ്ങള്‍ക്ക്‌ കണ്ടുമുട്ടാന്‍ കഴിഞ്ഞത്‌..എന്നിട്ടും ഈ നിമിഷം വരെയും നിന്നെ ഒരു നോക്ക്‌ കാണാന്‍ കഴിയാതെ ...നിണ്റ്റെ കവിതകളിലൂടെയല്ലാതെ..

ഇന്നലെ ചിന്തകന്‍, ഉറുമ്പ്‌, കുളക്കടക്കാലം, തിരൂര്‍ക്കാരന്‍ , ബാലാ ഞങ്ങളൊന്നിച്ചത്‌ ജോനവണ്റ്റെ സഹോദരനെ കണ്ടിരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വല്ലാത്ത ഒരു അനുഭവം.. ബ്ളോാഗിംഗിണ്റ്റെ മാനുഷിക മൂല്യങ്ങള്‍ ശരിക്കും അറിഞ്ഞ ദിവസം..

കൂട്ടുകാരാ, നിണ്റ്റെ നിത്യശാന്തിക്ക്‌ വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

9 അഭിപ്രായങ്ങൾ:

Rakesh R (വേദവ്യാസൻ) പറഞ്ഞു...

:(

രഘുനാഥന്‍ പറഞ്ഞു...

ആദരാഞ്ജലികള്‍

മാണിക്യം പറഞ്ഞു...

ജ്യോനവന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍‌ത്ഥിക്കുന്നു

ഉറുമ്പ്‌ /ANT പറഞ്ഞു...

ജ്യോനവന്റെ സഹോദരൻ നെൽ‌സൺ വിളിച്ചിരുന്നു ഇപ്പോൾ. വർഫാ പോലീസ് സ്റ്റേഷനിൽ നിന്നും അപകട റിപ്പ്പ്പോർട്ട് ഇന്നു രാതി 10 മണിക്കു കിട്ടുമെന്നു പറഞ്ഞു. അപകടം നടന്ന കാറിൽ‌നിന്നും ജ്യോനവൻ അവസാനം കൂടെക്കരുതിയ പുസ്തകം ലഭിച്ചു. എം.പി. നാരായണപിള്ളയുടെ കഥകൾ. (കള്ളൻ, ജോർജ്ജ് ആറാമന്റെ കോടതി തുടങ്ങിയ കഥകൾ)

തിരൂര്കാരന്‍ പറഞ്ഞു...

എല്ലാം ഒരു നിമിത്തം

പള്ളിക്കുളം.. പറഞ്ഞു...

അതെ..
ഒരു വിയോഗം ചില കൂടിച്ചേരലുകൾക്ക് വഴിയൊരുക്കി.

ജോനവന് ആദരാഞ്ജലികൾ!

Rafeeq Babu പറഞ്ഞു...

കവിതകളില്‍ മരണം നിറച്ച ജോനവണ്റ്റെ അന്ത്യയാത്രയിലും കൂട്ട്‌ സാഹിത്യകൃതികളോ..? വല്ലാത്ത ഒരല്‍ഭുതം തന്നെ..

മനസ്സ്‌ വിങ്ങുന്നു..

അജ്ഞാതന്‍ പറഞ്ഞു...

ആദരാഞ്ജലികള്‍

വീ.കെ.ബാല പറഞ്ഞു...

ആദരാഞ്ജലികള്‍