ബുധനാഴ്‌ച, ഡിസംബർ 22, 2010

എന്ടോസള്‍ഫാന്‍: ഇതാ ഞങ്ങളും !!

ഇതാ ഞങ്ങളും..നോക്കണേ ഇവരുടെ ഒരു ഗതികേട്..
കേരളത്തിലെ 'എണ്ണം പറഞ്ഞ' യുവജന സംഘടന എന്ന നിലക്ക് കത്തിനില്‍ക്കുന്ന ഈ വിഷയത്തില്‍ ഇടപെടാതിരിക്കുവാന്‍ DYFI ക്ക് കഴിയുമോ .. പക്ഷെ ഒരബദ്ധം പറ്റിപ്പോയി.. എന്‍ഡോസള്‍ഫാനെതിരെ ഡി.വൈ.എഫ്.ഐ.യും എം.എസ്.എഫും കാസര്‍കോട് ജില്ലയിലുടനീളം സ്ഥാപിച്ച ബാനറിലും ബോര്‍ഡിലും സോളിഡാരിറ്റി സംസ്ഥാന നേതാക്കളുടെയും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലിയുടെയും ചിത്രങ്ങള്‍. (See faded Back ground images) ബോര്‍ഡുകളിലുള്ള ചിത്രങ്ങളെല്ലാം എടുത്തിട്ടുള്ളത് സോളിഡാരിറ്റി വെബ്‌സൈറ്റില്‍ നിന്നും.. സ്വന്തമായി ചെയ്തതൊന്നും ഇവര്‍ക്ക് കാണിക്കാനില്ലേ ?. താഴെ നോക്കു..

അല്ലെങ്കിലും എന്ടോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി  ക്രിയാത്മകമായ  പ്രവര്‍ത്തനങ്ങള്‍  നടത്തിയെന്ന് അവകാശപ്പെടാന്‍ സോളിടാരിട്ടിക്കല്ലാതെ കേരളത്തിലെ ഏതു   യുവജന  പ്രസ്ഥാനങ്ങള്‍ക്കാണ്‌  സാധിക്കുക.? വെറും സമരം മാത്രമല്ല ,വസ്ഥാപിതമായി പുനരധിവാസ പദ്ധതി നടപ്പാക്കി കേരള സമൂഹത്തിനു മാതൃക കാണിച്ചിരിക്കുകയാണ് സോളിഡാരിറ്റി.. ആദ്യ ഘട്ടമായ 50 ലക്ഷം രൂപയുടെ പൂര്‍ത്തീകാരണത്തിന് ശേഷം ചികിത്സക്ക് പ്രാമുഖ്യം നല്‍കിയുള്ള രണ്ടാം ഘട്ട പദ്ധതി ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കയാണ്.
സുഹൃത്തുക്കളെ ഇതൊന്നും നിങ്ങള്‍ വാര്താമാധ്യമാങ്ങളിലൂടെ അറിഞ്ഞെന്നു വരില്ല. പക്ഷെ സത്യം എന്നായാലും പുറത്തു വരും .. അതിന്റെ ചെറിയ ഒരു രൂപമാണ്‌ ഇന്ന് ഇവരുടെ പോസ്റെരുകളിലൂടെ കാണുന്നത്..
സോളിടരിടിയുടെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയെകുറിച്ചുള്ള ഡോകുമെന്ററി ഇവിടെ കാണാം.
Part-1

Part-2

Part-3

Part-4

സമരവും സേവനവും സമന്വയിപ്പിച്ച് രചനാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സോളിടാരിറ്റി തീര്‍ച്ചയായും കേരളത്തിന്റെ പ്രതീക്ഷയാണ്.

ബുധനാഴ്‌ച, നവംബർ 10, 2010

മറ്റൊരു ജീവിതം സാധ്യമാണ്

മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും പിടിയില്‍ നിന്നും പ്രവാസ ലോകവും മുക്തമല്ല എന്നത്‌ ഒരു തുറന്ന സത്യമാണ്‌. വീടും പറമ്പും ചിലപ്പോള്‍ ഭാര്യയുടെ കെട്ടുതാലി പോലും പണയപ്പെടുത്തി വിസ തരപ്പെടുത്തിയാണ്‌ മലയാളികളായ വലിയൊരു പ്രവാസിക്കൂട്ടം ഈ മരുഭൂവില്‍ എത്തിയിട്ടുള്ളത്‌..കുറഞ്ഞ ശമ്പളത്തിന്‌ ജോലി ചെയ്യുന്ന ഇവിടുത്തെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന നമ്മുടെ മലയാളി സുഹൃത്തുക്കള്‍ പലരും തങ്ങളുടെ ഉത്തരവാദിത്വം പോലും മറന്ന്‌ നാട്ടിലെ മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും വഞ്ചിച്ച്‌ മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും അടിമകളായി മാറുന്ന കാഴ്ച വളരെ ദയനീയമാണ്‌.

 കമ്പനി കൂടിയും പ്രലോഭനങ്ങളില്‍ അകപ്പെട്ടും ഇത്തരം വൃത്തികേടുകളുടെ ഗര്‍ത്തങ്ങളില്‍ വീണുരുളുന്നവരുടെ എണ്ണം ദിനേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും പിടിയിലമര്‍ന്ന ഇത്തരക്കാര്‍ക്ക്‌ ബോധവല്‍ക്കരണവും കൌണ്‍സലിംഗും നടത്തി അവരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ 'മറ്റൊരു ജീവിതം സാധ്യമാണ്‌' എന്ന തലക്കെട്ടില്‍ യൂത്ത്‌ ഇന്ത്യ കുവൈത്ത്‌ ആരംഭിച്ച ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്‌. തികച്ചും ശ്രമകരമായ ഈ ദൌത്യത്തിന്‌ എല്ലാ സുമനസ്സുകളുടെയും സഹായം ആവശ്യമാണ്‌. നമ്മള്‍ ഒന്നിച്ചുനിന്നാല്‍ ഒരു പാട്‌ ഹതഭാഗ്യരെ കരകയറ്റാനും ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനും സാധിക്കും.. നിങ്ങള്‍ ചേര്‍ന്ന്‌ നില്‍ക്കില്ലേ. 
കാമ്പയിന്‍ ലഘുലേഖ ഇവിടെ വായിക്കുക
ക്യാമ്പയിണ്റ്റെ ഭാഗമായി യൂത്ത്‌ ഇന്ത്യ പുറത്തിറക്കിയ ഡോക്യുമെണ്റ്ററി കാണുക.. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.
മറ്റൊരു ജീവിതം സാധ്യമാണ് 

വെള്ളിയാഴ്‌ച, ഒക്‌ടോബർ 15, 2010

ശനിയാഴ്‌ച, ജൂലൈ 10, 2010

കൈവെട്ടുകാരുടെ പ്രവാചക സ്നേഹം

 എന്തുകൊണ്ടും ഞങ്ങള്‍ ചെയ്തതാണ്‌ ശരി, ഈ നാട്ടിലുള്ള മറ്റുള്ളവര്‍ക്കൊന്നും യഥാര്‍ത്ഥ പ്രവാചക സ്നേഹമില്ല എന്നാണ്‌ അധ്യാപകണ്റ്റെ കൈവെട്ടിയവരുടെ പിന്തുണക്കാര്‍ ഇ മെയിലിലൂടെയും ബ്ളോഗുകളിലൂടെയും ആണയിട്ട്‌ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.  തെറ്റു തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും ചോദ്യപേപ്പറില്‍ മുഹമ്മദ്‌ നബിയെ നിന്ദിക്കുന്ന ചോദ്യം നിലനിര്‍ത്താനുള്ള കോളേജ്‌ അദ്ധ്യാപകണ്റ്റെ ദാര്‍ഷ്ട്യത്തിനുള്ള ശിക്ഷ മാപിനി വെച്ച്‌ അളന്നു തിട്ടപ്പെടുത്തിയില്ലെങ്കില്‍ കൂടിയും കോളേജ്‌ മാനേജ്മെണ്റ്റും സര്‍ക്കാറും സാധ്യമാകുന്ന രീതിയില്‍ നടപടികള്‍ സ്വീകരിച്ചു എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌.
 ഏതൊക്കെ ഉദ്ദരണികള്‍ അവതരിപ്പിച്ചാലും കുടുംബത്തിണ്റ്റെ മുമ്പിലിട്ട്‌ അദ്ധ്യാപകനെ മൃഗീയമായി അക്രമിക്കുകയും കൈ അറുത്തുമാറ്റി വലിച്ചെറിയുകയും ചെയ്തത്‌ ഒരു നിലക്കും ന്യായീകരിക്കാനാവാത്ത കിരാത നടപടിയാണ്‌. അപമാനിക്കുന്നതിരിക്കട്ടെ, വാളോങ്ങി തന്നെ വധിക്കാന്‍ വന്നവര്‍ക്കുവരെ മാപ്പ്‌ നല്‍കിയ പ്രവാചകമാതൃക സുവര്‍ണ്ണലിപികളാല്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തിരിക്കെ ഈ ക്രൂരകൃത്യത്തെ പ്രവാചക സ്നേഹത്തിണ്റ്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വെമ്പല്‍ കൊള്ളുതിന്‌ പകരം സ്വന്തം ചരിത്രത്തോടും നയനിലപാടുകളോടും ചേര്‍ത്തുനോക്കിയാല്‍ സാദൃശ്യം കാണുത്‌ സ്വാഭാവികം മാത്രം. 
     ഇനി ചെയ്തത്‌ പ്രവാചക മാതൃക തയൊണെന്നു  ന്യായീകരിക്കുന്ന ഇക്കൂട്ടര്‍ ഒളിഞ്ഞിരുന്ന്‌ വാചകകസര്‍ത്ത്‌ നടത്തുകയും കോയിന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്യുതിന്‌ പകരം 'പുണ്യ കര്‍മ'ത്തിണ്റ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ മുന്നോട്ട് വരാത്തത്‌ കൊണ്ട്‌ തന്നെ ഇവരുടെ ഭീരുത്വത്തിണ്റ്റെ ഗ്രാഫ്‌ എത്രയോ ഉയര്‍ച്ചയിലാണെന്നും നമ്മുക്ക്‌ നിസ്സംശയം പറയാവുന്നതാണ്‌. മുസ്ളിം സമുദായത്തിണ്റ്റെ സംരക്ഷകരുടെ മേലങ്കി സ്വയം എടുത്തണിഞ്ഞ ഈ അക്രമികളാണ്‌ ജോസഫിനെക്കാള്‍ വലിയ പ്രവാചക നിന്ദകര്‍ എന്ന്‌ പറയേണ്ടിയിരിക്കുന്നു.
  ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട്‌ കേരളത്തിലെ മത-സാമൂഹിക-സാംസ്കാരിക രംഗത്ത്‌ നിന്നുയര്‍ന്ന പ്രതികരണങ്ങള്‍ ശ്ളാഘനീയം തന്നെ. ന്യായീകരണങ്ങള്‍ക്ക്‌ ആവനാഴിയിലെ അമ്പുകള്‍ തീര്‍ന്നുകൊണ്ടിരിക്കെയാണ്‌ ജോസഫിന്‌ രക്തം നല്‍കിയ സോളിഡാരിറ്റിക്കാരുടെ വാര്‍ത്ത മുന്നില്‍ വന്നു  വീഴുന്നത്‌. പിന്നെ ഒട്ടും വൈകാതെ രക്തദായകരെ പ്രവാചകനിന്ദകരാക്കി പ്രസ്താവനകളും കമണ്റ്റുകളും പ്രവഹിക്കുകയായി. കൂട്ടത്തില്‍ രക്തം നല്‍കിയവര്‍ക്ക്‌ ടെലിഫോണ്‍ ഭീഷണിയും. ബഹുസ്വരസമൂഹത്തില്‍ മത സൌഹാര്‍ദ്ദത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിച്ച്‌ മാതൃക കാണിച്ച പ്രവാചകണ്റ്റെ പാത പിന്തുടരു ന്ന സോളിഡാരിറ്റി പ്രവര്‍ത്തകര്‍, രക്തത്തിന്‌ വേണ്ടി ജോസഫിണ്റ്റെ കുടുംബം ആവശ്യപ്പെട്ടപ്പോള്‍ അത്‌ നിറവേറ്റുകയെന്നതാണ്‌ യഥാര്‍ത്ഥ പ്രവാചക സ്നേഹം എന്നതിന്‌ രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല. 
     ഇസ് ലാമിന്റെ പേരില്‍ എന്തതിക്രമവും ചെയ്യാമൊണോ ഇക്കൂട്ടര്‍ ധരിച്ചിരിക്കുത്‌ ? ഈ പ്രവണതക്കെതിരെ കേരളീയ ഇസ്‌ലാമിക  സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നതില്‍ സംശയമില്ല. രക്തം കണ്ട്‌ കൊതി തീരാത്ത ഈ ക്വട്ടേഷന്‍ സംഘത്തെ എന്തായാലും ഇസ്‌ലാമിന്‌ വേണ്ട. ഇസ്‌ലാമിന്‌  ദുഷ്പേര്‍ ചാര്‍ത്താനല്ലാതെ ഈ സംഘത്തെ ഉപകരിക്കില്ല എന്ന്‌ തീര്‍ച്ച. മതേതര രാജ്യത്ത്‌ എങ്ങനെ ജീവിക്കണമെന്ന ഇസ് ലാമിന്റെ  ബാലപാഠം പോലും അറിയാത്ത ഇവരെയോര്‍ത്ത്‌ ലജ്ജിക്കുകയോ നിര്‍വ്വാഹമുള്ളൂ. യാതൊരു കാരണവശാലും ദൈവത്തിണ്റ്റെ സ്വന്തം നാട്‌ ഇത്തരം കശാപ്പുകാരുടെ കൈകളിലേക്ക്‌ തള്ളിവിടാന്‍ അനുവദിച്ചുകൂടാ. 

ബുധനാഴ്‌ച, ജൂൺ 09, 2010

രാഷ്ട്രീയക്കാരുടെ തനിനിറം

ബോബേറ്‌, കൊലപാതകം, പൊതുമുതല്‍ നശിപ്പിക്കല്‍, വീട്‌ ആക്രമിക്കല്‍, വാഹനങ്ങല്‍ നശിപ്പിക്കല്‍ തുടങ്ങിയ തങ്ങളുടെ സ്ഥിരം തൊഴിലുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍വ്വാധികം ശക്തിയോടെ ഇനിയും തുടരുമൊണ്‌ കണ്ണൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. അക്രമികളുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്ളാമിക്കെതിരില്‍ ഭീകരവാദ തീവ്രവാദ ആരോപണം നടത്തിയ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും മുസ്ളിം ലീഗുമാണ്‍ള്ളത്‌ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പാഠമാണ്‌. ഫാഷിസത്തിണ്റ്റെ പര്യായമായ ബി. ജെ. പി. യുമുണ്ട്‌ ഒരു ഭാഗത്ത്‌. ഇതിലൊക്കെ പണ്ടേ പ്രാഗത്ഭ്യം തെളിയിച്ച കോണ്‍ഗ്രസ്സ്‌ ഏത്‌ സമയത്തും ഇതില്‍ പങ്കുചേരാവുതാണ്‌.
രാഷ്ട്രീയ പാര്‍ട്ടികളും മുസ്ളിം മത സംഘടനകളും കൂടി നടത്തിയ ജമാഅത്ത്‌ അധിക്ഷേപങ്ങളുടെ ആരവങ്ങള്‍ കെട്ടടങ്ങും മുമ്പ്‌ തന്നെ ആരോപകരുടെ തനിനിറം കേരളീയ സമൂഹത്തിന്‌ തിരിച്ചറിയാന്‍ കണ്ണൂറ്‍ സംഭവങ്ങള്‍ വഴിതെളിയിച്ചിരിക്കുന്നു. മതേതരത്വം കൂവിയാര്‍ത്ത്‌ നടക്കുവര്‍ തയൊണ്‌ മതേതര വര്‍ഗീയതയും ഫാഷിസവും നടപ്പിലാക്കുത്‌. ഇവരുടെ തനിസ്വരൂപമാണ്‌ ജനങ്ങള്‍ ദിവസവും കണ്ടുകൊണ്ടിരിക്കുത്‌. മിണ്ടാപ്രാണികളോട്‌ പോലും ക്രൂരതകാട്ടുന്നവര്‍ എന്ത്‌ നന്‍മയാണിവിടെ നടപ്പിലാക്കുന്നത്‌? സുന്ദരമായ ആശയങ്ങള്‍ എഴുതിവെച്ച്‌ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തു രാഷ്ട്രീപാര്‍ട്ടികളാണ്‌ യഥാര്‍ത്ഥത്തില്‍ പൊയ്മുഖമണിഞ്ഞവരും കാപട്യക്കാരും. അല്ലാതെ സമാധാനപൂര്‍വ്വം പ്രവര്‍ത്തിക്കുകയും ആശയ പ്രചാരണം നടത്തുകയും ചെയ്യു ജമാഅത്തല്ല.
ജനങ്ങളുടെ സ്വൈര ജീവതത്തിന്‌ നേരെയാണ്‌ രാഷ്ട്രീയക്കാര്‍ വാളോങ്ങി നടക്കുന്നത്‌. മനുഷ്യ ജീവനും സ്വത്തിനും വിലകല്‍പ്പിക്കാത്തവരാണ്‌ ഇത്തരം രാഷ്ട്രീയക്കാര്‍. ഇവരെ രാഷ്ടീയ ഭീകരവാദികളെന്നും  തീവ്രവാദികളെന്നും വിളിക്കാനുള്ള ബുദ്ധിപരമായ സത്യസന്ധത നാം കാണിക്കണം. ഉളുപ്പും മാനവുമില്ലാതെ ഹീന കൃത്യങ്ങളെ പ്രത്യയ ശാസ്ത്ര പദാവലികള്‍ക്കൊണ്ട്‌ ന്യായീകരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനും  കാപട്യത്തിനും  അകാല ചരമം പ്രഖ്യാപിക്കാന്‍ പ്രബുദ്ധ കേരളം പ്രാപ്തമാണ്‌. രാഷ്ട്രീയത്തിണ്റ്റെ പേരില്‍ എന്ത്‌ നെറികേടും ചെയ്യാമെന്നും മതത്തിണ്റ്റെ പേരില്‍ സമാധാനപൂര്‍വ്വമായ സംസാരംപോലും അനു‍വദിക്കില്ലെന്നതും ജനാധിപത്യ കാപട്യമാണ്‌. ജമാഅത്ത്‌ വിമര്‍ശനം ഉപജീവന മാര്‍ഗ്ഗമായി നടക്കു ലീഗ്‌ വിധേയ മുസ്ളിം സംഘടനകള്‍ മുസ്ളിം ലീഗിണ്റ്റെ അണികള്‍ ചെയ്യുന്ന ഈ തെമ്മാടിത്തരങ്ങളെ  ഇസ്ലാമിന്റെ  ഏത്‌ വീക്ഷണ കോണിലൂടെ ന്യായീകരിക്കും എന്നറിയാന്‍ കൌതകമുണ്ട്‌.
ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇക്കൂട്ടരുടെ പോക്കിനെ ജനപക്ഷ ചിറകെട്ടി തടഞ്ഞുനിര്‍ത്തി യഥാര്‍ത്ഥ പ്രതിപക്ഷ ധര്‍മ്മം നിറവേറ്റാന്‍ നമുക്ക്‌ സാധിക്കണം. അതിന്‌ ഇന്ത്യാ മഹാ രാജ്യത്ത്‌ നേതൃത്വം കൊടുക്കാന്‍ എന്തുകൊണ്ടും ധാര്‍മ്മികാവകാശം ഇതിലൊന്നും ഒരു പങ്കുമില്ലാത്ത ജമാഅത്തെ ഇസ്ളാമിക്കും സോളിഡാരിറ്റിക്കുമാണ്‌. മറ്റുള്ളവരെല്ലാം ഈ കുളിമുറിയില്‍ അര്‍ധ നഗ്നരോ പൂര്‍ണ്ണ നഗ്നരോ ആണ്‌. 
(കടപ്പാട് : മാധ്യമം പ്രവാസി വിചാരവേദിയില്‍ എഴുതിയ സുഹൃത്തിന്‌ )

ചൊവ്വാഴ്ച, മേയ് 11, 2010

യൂത്ത്‌ ഇന്ത്യ പ്രവാസി സ്പോര്‍ട്സ്‌ 2010: അബ്ബാസിയ സോണ്‍ ചാമ്പ്യന്‍മാര്‍

കുവൈത്ത്‌ സിറ്റി: 'കായിക ശക്തി മാനവ നന്‍മക്ക്‌' എന്ന പ്രമേയവുമായി കുവൈത്തിലെ മലയാളി സമൂഹത്തിന്‌ വേണ്ടി യൂത്ത്‌ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പ്രവാസി സ്പോട്സ്‌ 2010' പ്രവാസ ജീവിതത്തിണ്റ്റെ കായികക്കരുത്ത്‌ തെളിയിച്ചുകൊണ്ട്‌ വിജയകരമായി പര്യവസാനിച്ചു. ട്രാക്കും ഫീല്‍ഡും വീറുറ്റ പോരാട്ടങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച മല്‍സരങ്ങള്‍ക്കൊടുവില്‍ 71 പോയിണ്റ്റ്‌ നേടി അബ്ബാസിയ സോണ്‍ ചാമ്പ്യന്‍മാരായി. ഇഞ്ചോടിഞ്ച്‌ പോരാടി 64 പോയിണ്റ്റ്‌ നേടി ഫഹാഹീല്‍ സോണ്‍ രണ്ടാം സ്ഥാനം നേടി റണ്ണേഴ്സ്‌ അപ്‌ ട്രോഫി കരസ്ഥമാക്കിയപ്പോള്‍ 59 പോയിണ്റ്റ്‌ നേടി അബുഹലീഫ സോണ്‍ മൂന്നാം സ്ഥാനക്കാരായി. 
അബ്ബാസിയ, ഫര്‍വാനിയ, സാല്‍മിയ, ഫഹാഹീല്‍, അബൂഹലീഫ, കുവൈത്ത്‌ സിറ്റി എന്നീ ആറ്‌ സോണുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ വിവിധ ഇനങ്ങളിലായി ആയിരത്തോളം കായികപ്രതിഭകള്‍ മാറ്റുരച്ചു. മനോഹരമായ കൈഫാന്‍ അമേച്വര്‍ അത്ളറ്റിക്‌ ഫെഡറേഷന്‍ സ്റ്റേഡിയത്തെ പുളകമണിയിച്ച്‌ നടന്ന മല്‍സരാര്‍ത്ഥികളുടെ വര്‍ണ്ണശഭളമായ മാര്‍ച്ച്പാസ്റ്റോടുകൂടിയാണ്‌ കായികമേളക്ക്‌ തുടക്കം കുറിച്ചത്‌. യൂത്ത്‌ ഇന്ത്യ പ്രസിഡണ്ട്‌ ഖലീലുറഹ്മാന്‍ മാര്‍ച്ച്‌ പാസ്റ്റില്‍ സല്യൂട്ട്‌ സ്വീകരിച്ചു. സ്പോര്‍ട്സ്‌ കണ്‍വീനര്‍ ഷാഫി പി.ടി മാര്‍ച്ച്‌ പാസ്റ്റിന്‌ നേതൃത്വം നല്‍കി. പുരുഷ വിഭാഗം, സീനിയര്‍ ബോയ്സ്‌, ജൂനിയര്‍ ബോയ്സ്‌, സബ്‌ ജൂനിയര്‍ ബോയ്സ്‌ എന്നീ വിഭാഗങ്ങളിലായി നടന്ന വാശിയേറിയ മല്‍സരങ്ങള്‍ക്കൊടുവില്‍ ജേതാക്കളായ അബ്ബാസിയ സോണിന്‌ വേണ്ടി ക്യാപ്റ്റന്‍ സജി പാപ്പച്ചന്‍ കെ.ഐ.ജി പ്രസിഡണ്ട്‌ സക്കീര്‍ ഹുസൈന്‍ തുവ്വൂരില്‍ നിന്നും ചാമ്പ്യന്‍സ്‌ ട്രോഫി ഏറ്റു വാങ്ങി. രണ്ടാം സ്ഥാനക്കാരായ ഫഹാഹീല്‍ സോണിന്‌ വേണ്ടി ക്യാപ്റ്റന്‍ ശഹീര്‍ അഹമ്മദ്‌, അപ്സര മഹ്മൂദില്‍ നിന്നും റണ്ണേഴ്സ്‌ അപ്‌ ട്രോഫി സ്വീകരിച്ചു. ഏറ്റവും കൂടുതല്‍ താരങ്ങളെ പങ്കെടുപ്പിച്ച സോണിനുള്ള അപ്സര ബസാര്‍ സ്പോസര്‍ ചെയ്ത ക്യാഷ്‌ അവാര്‍ഡ്‌ അബൂഹലീഫ സോണിന്‌ ലഭിച്ചു.
സബ്ജൂനിയര്‍ ബോയ്സ്‌ വിഭാഗത്തില്‍ അമല്‍(അബ്ബാസിയ സോണ്‍), സീനിയര്‍ ബോയ്സ്‌ വിഭാഗത്തില്‍ വിവേക്‌(സാല്‍മിയ സോണ്‍), ജൂനിയര്‍ ബോയ്സ്‌ വിഭാഗത്തില്‍ ആശിഷ്‌ (ഫഹാഹീല്‍ സോണ്‍) എിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായപ്പോള്‍ പുരുഷവിഭാഗത്തില്‍ ഫഹാഹീല്‍ സോണിണ്റ്റെ സതീഷന്‍, മനോജ്‌ എന്നിവര്‍ ചാമ്പ്യന്‍ പട്ടം പങ്കിട്ടു. നജീബ്‌ വി.എസ്‌, ജോസ്‌ മാസ്റ്റര്‍, വിനോയ്‌ മാസ്റ്റര്‍, റഫീഖ്‌ ബാബു, ഫസലുല്‍ ഹഖ്‌, അബ്ദുറസാഖ്‌ നദ്‌വി, സുബൈര്‍ കെ.എ, ഷാനവാസ്‌, ഹഫീസ്‌ ഇസ്മായില്‍, കെ.അബ്ദുറഹ്മാന്‍ എിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു. മല്‍സരങ്ങളുടെ തല്‍സമയ ഫലങ്ങളും വിവിധ സോണുകളുടെ പോയിണ്റ്റ്‌ നിലയും ഗ്രൌണ്ടില്‍ എല്‍.സി.ഡി പ്രൊജക്റ്ററില്‍ പ്രദര്‍ശിപ്പിച്ചത്‌ ശ്രദ്ധേയമായി. ഇതിനായി സോഫ്റ്റ്‌വെയര്‍ & ഡോക്യുണ്റ്റേഷന്‍ അന്‍വര്‍ സഈദ്‌, റിഷ്ദിന്‍ അമീര്‍, മഹ്സൂം എിവര്‍ നിയന്ത്രിച്ചു. ഫിസിയോ തെറാപ്പിസ്റ്റ്‌ റോബി കുര്യന്‍, ഡോ.മുഹമ്മദ്‌ അഷ്‌റഫ്‌ എിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിണ്റ്റെയും മുഹമ്മദ്‌ സലീമിണ്റ്റെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരുടെ സേവനവും മുഴുസമയം ലഭ്യമായിരുന്നു. നേരത്തെ ബഹ്‌റൈന്‍ എക്സ്ചേഞ്ച്‌ എംഡിയും ജനറല്‍ മാനേജറുമായ ടൈറ്റസ്‌ , പ്രവാസി സ്പോര്‍ട്സിണ്റ്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. യൂത്ത്‌ ഇന്ത്യ ജനറല്‍ സെക്രട്ടറി നൌഷാദ്‌ വി.വി സ്വാഗതവും കലാകായിക വിഭാഗം കണ്‍വീനര്‍ സാജിദ്‌ എ.സി നന്ദിയും പറഞ്ഞു.

ഞായറാഴ്‌ച, ഏപ്രിൽ 25, 2010

പ്രവാസി സ്പോര്‍ട്സ്‌ 2010

കുവൈത്ത്‌ മലയാളികള്‍ക്ക്‌ അവരുടെ കായിക കഴിവുകള്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തില്‍ പ്രകടിപ്പിക്കുവാനും സമ്മാനങ്ങള്‍ കരസ്ഥമാക്കുവാനും ഒരു സുവര്‍ണ്ണാവസരം.! കൂടുതല്‍ വിവരങ്ങള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനും സന്ദര്‍ശിക്കുക.  www.youthindiakuwait.com

ബുധനാഴ്‌ച, ഏപ്രിൽ 21, 2010

ഈ പ്രവാസിയെ സഹായിക്കുക

പ്രവാസം  തന്നെ ഒരു പരീക്ഷണമാണ്, അതിനിടയില്‍ ഇങ്ങനെ ചില പരീക്ഷണങ്ങള്‍ കൂടി ആയാലോ..??
ഇനി നമ്മുടെ സഹായമില്ലാതെ ഇദ്ദേഹത്തിനു ജീവിതം മുന്നോട്ടു നയിക്കുക സാധ്യമല്ല.














ഇദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥയെക്കുറിച്ചുള്ള ജീവന്‍ ടി വി റിപ്പോര്‍ട്ട്
സഹായങ്ങള്‍ അയക്കേണ്ട വിലാസം

RAJU DANIEL
A/C No: 67108841821
SBT
OMALLOOR
PATHANAMTHITTA.
കുവൈറ്റില്‍ ബന്ധപ്പെടേണ്ട നമ്പര്‍ : +965 55652214

തിങ്കളാഴ്‌ച, ജനുവരി 25, 2010

ഗര്‍ഭിണി അര്‍ഹിക്കുന്ന ചികിത്സാരീതി

ജീവിത ശൈലീ രോഗങ്ങള്‍ അതിവേഗം വര്‍ധിച്ചുവരുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയിലാണ് കേരളം സ്ഥാനമുറപ്പിച്ചിരിക്കുന്നത്. കാര്‍ഷിക സംസ്ഥാനം എന്ന പദവി കൈമോശം വന്ന് ഗള്‍ഫ് മേഖലയെന്ന മുദ്രവന്നതോടെ, പണത്തോടൊപ്പം കുടിയേറിയ പുറംരാജ്യ ശീലങ്ങളാണ് കേരളത്തിന്റെ തനത് ജീവിതശൈലിയെ മാറ്റിമറിച്ചിരിക്കുന്നത്. പൊണ്ണത്തടികള്‍ കേരളത്തില്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്നതായും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പഠനങ്ങളും അന്വേഷണങ്ങളും ചൂണ്ടിക്കാട്ടുന്നു. പൊണ്ണത്തടിയന്‍മാരെക്കാള്‍ കൂടുതല്‍ പൊണ്ണത്തടിച്ചികളാണത്രെ ഇവിടെയുള്ളത്.

പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുടെ 'അമ്മനാടാ'യും കേരളം മാറിയിരിക്കുന്നു. ഈ രോഗങ്ങള്‍ക്കെതിരെ നമ്മുടെ ശൈലീമാറ്റയുദ്ധം ഇനിയും വൈകിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു തന്നിട്ടുണ്ട്. ഇല്ലെങ്കില്‍ 2025 ആവുമ്പോഴേക്ക് കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം അഞ്ച് കോടിയായിരിക്കും. ഇപ്പോഴത്തെ ജനസംഖ്യ (3.18 കോടി)യേക്കാള്‍ കൂടുതല്‍. പ്രമേഹം പിടിപെടുന്നതോടെ മറ്റെല്ലാ രോഗങ്ങളിലേക്കുമുള്ള വഴികള്‍ എളുപ്പമായി. അതോടെ, 'നിശãബ്ദ കൊലയാളി' ഓരോ കേരളീയന്റേയും നിഴല്‍ചേര്‍ന്നുള്ള സഞ്ചാരം ആരംഭിക്കുകയായി. നാല്‍പതു ലക്ഷം ആളുകള്‍ ഇപ്പോള്‍ തന്നെ പ്രമേഹരോഗികളായി ഇവിടെയുണ്ട്. ഇതില്‍ 68 ശതമാനത്തിനും രക്തസമ്മര്‍ദവും അധികക്കൊഴുപ്പുമുണ്ട്. പ്രമേഹ ചികില്‍സക്കും പ്രതിരോധത്തിനുമായി പ്രതിവര്‍ഷം പതിനായിരം കോടി രൂപ ചെലവഴിക്കുമ്പോഴാണ് കേരളത്തിന്റെ ഈ ഗതികേട്. ജീവിത രീതിമാറ്റുകയെന്ന പോരാട്ടം തുടങ്ങാതെ ഇത്രയും പണം ചെലവിട്ടിട്ടും എന്തുണ്ട് പ്രയോജനം?



കൊച്ചിയിലെ സെന്റര്‍  ഫോര്‍  സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് (സി.എസ്.ഇ.എസ്) നടത്തിയ ഒരുപഠനത്തില്‍ പറയുന്നു, കേരളത്തിലെ 99 ശതമാനം പ്രസവങ്ങള്‍ നടക്കുന്നത് ആശുപത്രികളിലാണെന്ന്. പ്രസവിക്കാന്‍ ആശുപത്രികളില്‍ പോവുന്നത് തെറ്റായ ഒരു നടപടിയല്ല. എന്നാല്‍, ഇത്രയധികം ഗര്‍ഭിണികള്‍ എന്തുകൊണ്ട് ആശുപത്രികളില്‍ എത്തുന്നു എന്നത് ഗഹനമായ പഠനവിഷയമാണ്. ദേശീയ തലത്തിലുള്ളതിനേക്കാള്‍ മൂന്നിരട്ടി അധികമാണ് കേരളത്തിലെ ആശുപത്രി പ്രസവം. എന്നിട്ടും അമ്മമാര്‍  കൂടുതല്‍ മരിക്കുന്നതും ഇവിടെത്തന്നെ. ഗര്‍ഭിണികള്‍ അധികമായി ആശുപത്രിയിലെത്തുന്നതിനും ശസ്ത്രക്രിയാ പ്രസവങ്ങള്‍ കൂടുതലായി നടക്കുന്നതിനും പിന്നില്‍ സ്വകാര്യ ആശുപത്രി ഉടമകളുടെ ഏതോ തരം പ്രചോദനമോ സമ്മര്‍ദമോ ഉള്ളത് പരിഗണിച്ചാലും കേരളീയ സ്ത്രീകളുടെ ജീവിത ശൈലി ഈ ഗുരുതരാവസ്ഥകള്‍ക്ക് ഹേതുവാണെന്നാണ് അന്വേഷണങ്ങളും പഠനങ്ങളും നല്‍കുന്ന വിവരം.



സി.എസ്.ഇ.എസിന്റെ തന്നെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് സംസ്ഥാനത്തെ പ്രസവങ്ങളില്‍ 30.1 ശതമാനവും സിസേറിയന്‍ വഴിയാണെന്നാണ്. ദേശീയ തലത്തില്‍ ഇത് എട്ടര ശതമാനമാണ്. 15 ശതമാനത്തില്‍ കൂടുതല്‍ ശസ്ത്രക്രിയാ പ്രസവങ്ങള്‍ ഉണ്ടാവരുതെന്ന് ലോകാരോഗ്യ സംഘടന ശാസിച്ചിട്ടുമുണ്ട്. കേരളത്തിന് ആ കണക്കുകള്‍ വേണ്ട. ഏത് വയറും മൂപ്പെത്തും മുമ്പുതന്നെ കീറിക്കളയാം എന്നിടത്താണ് നമ്മുടെ പല സ്വകാര്യ ആശുപത്രികളുമുള്ളത്. പുതിയ തലമുറയിലെ പെണ്‍കുട്ടികളും ഇതെളുപ്പമാക്കി എടുക്കുന്നു എന്നതാണ് നേര്. സ്വാഭാവിക പ്രസവത്തിന് കാത്തിരിക്കുക; നൊന്തുപ്രസവിക്കുക തുടങ്ങിയ ശീലങ്ങളും യാഥാര്‍ഥ്യങ്ങളും അപരിഷ്കൃതമായി തള്ളിക്കളയുകയാണ്. ഈ വാദത്തെ ഖണ്ഡിക്കുന്ന കേരളത്തിലെ ഡോക്ടര്‍മാര്‍ക്കുള്ള മറുപടിയാണ് സി.എസ്.ഇ.എസിന്റെ പഠന റിപ്പോര്‍ട്ട്.



കേരളീയ സമൂഹത്തിന്റെ തനത് ജീവിത രീതി അട്ടിമറിച്ച ഗര്‍ഭിണികളും പണക്കൊതിയരായ ആശുപത്രി അധികൃതരും ഒരുമിക്കുമ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ തെറ്റുന്നത്. സുഖപ്രസവത്തിന് സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണക്രമങ്ങളോ വ്യായാമമുറകളോ ഉപദേശിക്കുകയല്ല, ഏത് പ്രതിസന്ധിയിലും ശസ്ത്രക്രിയ രക്ഷക്കുണ്ടെന്ന ധൈര്യം പകരുകയാണ് കേരളത്തിലെ ഗൈനക്കോളജിസ്റ്റുകളെന്ന് പരാതിയുണ്ട്. സ്വകാര്യ ആശുപത്രികളെ സംബന്ധിച്ചിടത്തോളം പണപ്പെട്ടി നിറക്കാനുള്ള എളുപ്പവഴി സര്‍ജറി തന്നെയാണ്. വയറെങ്കില്‍ വയറ്, ഹൃദയമെങ്കില്‍ ഹൃദയം! ഒരുവേള ലോകത്ത് ഏറ്റവും കൂടുതല്‍ കുത്തിത്തുറക്കപ്പെടുന്നത് മലയാളികളുടെ വയറും ഹൃദയവും തന്നെയാവും.



ഗര്‍ഭത്തിന്റെ അവശതകളും നിസ്സഹായതകളും അസന്ദിഗ്ധ ഘട്ടങ്ങളില്‍ ക്രൂരമായി ചൂഷണം ചെയ്യപ്പെടുകയാണ്. സിസേറിയന്‍ വഴി പ്രസവിക്കുന്ന അമ്മ, അടുത്ത പ്രസവത്തില്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകള്‍ അറിഞ്ഞുകൊണ്ടു തന്നെയാണ് ഓരോ ഡോക്ടറും വിദഗ്ധമായി അമ്മമാരുടെ വയറുകള്‍ തുറക്കുന്നത്. സര്‍ജറി ഇല്ലാതെ ഒരു കുഞ്ഞിനെ പുറത്തെടുക്കുന്നതിലാണ് തൊഴില്‍പരമായ മിടുക്ക് എന്നല്ല പുതിയ കാലത്തെ പല ഡോക്ടര്‍മാരുടെയും ചിന്ത. സ്വകാര്യ ആശുപത്രികളില്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ തന്നെ ആശുപത്രി ഉടമകളുമായുണ്ടാക്കുന്ന കരാര്‍ വ്യവസ്ഥ പൂര്‍ത്തിയാക്കണമെങ്കിലും ശസ്ത്രക്രിയകളുടെ എണ്ണം വര്‍ധിപ്പിച്ചേ പറ്റൂ.



ശാസ്ത്രം വികസിക്കുകയോ ശാസ്ത്രത്തിന്റെ സാങ്കേതികത്തികവുകള്‍ നമുക്ക് ലഭ്യമാവുകയോ ചെയ്യുന്നതിന് മുമ്പുള്ള കാലത്തേക്ക് തിരിച്ചുപോവണമെന്നല്ല ഈ പറഞ്ഞതിനര്‍ഥം. ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത കേരളത്തിലെ വര്‍ധിച്ച സിസേറിയന്‍ സംവിധാനം വിലയിരുത്തിക്കൊണ്ടുള്ള വിശകലനം മാത്രമാണിത്. ഈ ആശുപത്രിപ്രസവ  ബഹളങ്ങള്‍ക്കിടയിലും മലബാറില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ആശുപത്രികളുള്ള മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 1250 ഓളം പ്രസവങ്ങള്‍ വീടുകളില്‍ നടന്നിരിക്കുന്നു. 


പിന്നിട്ട ഓരോ വര്‍ഷങ്ങളിലേയും കണക്കുകള്‍ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവം കുറഞ്ഞുവരികയാണ്. സ്വകാര്യ ആശുപത്രികളിലെ തൃപ്തികരമായ സൌകര്യങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലെ അസൌകര്യങ്ങളുമാണ് ഇതിന് കാരണം. എന്നാല്‍, സ്വകാര്യ ആശുപത്രികള്‍ കൈയൊഴിയുന്ന സംഭവങ്ങള്‍ നമ്മുടെ മെഡിക്കല്‍ കോളജുകളിലാണ് എത്തുന്നതെന്ന വസ്തുത മറച്ചുവെക്കാനാവുകയില്ല. അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ സിസേറിയന്‍ നടത്താറുള്ളൂ എന്നതും ഓര്‍ത്തിരിക്കണം.



കൃത്യമായ ജീവിത ശൈലീ പരിശീലനത്തിലൂടെ ഗര്‍ഭിണികളെ സുഖപ്രസവത്തിന് സജ്ജമാക്കാനാവുമെന്ന് അവകാശപ്പെടുന്ന ഒട്ടേറെ വിദഗ്ധര്‍ ഇതിനിടയിലും നമുക്കൊപ്പമുണ്ട്. അവര്‍ നമ്മുടെ പ്രതീക്ഷ തന്നെയാണ്. പണംമോഹികള്‍ തല്ലിക്കെടുത്തുമ്പോഴും അണയാതെ നില്‍ക്കുന്ന പ്രതീക്ഷ.
കടപ്പാട് : മാധ്യമം ദിനപത്രം