ബുധനാഴ്‌ച, നവംബർ 10, 2010

മറ്റൊരു ജീവിതം സാധ്യമാണ്

മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും പിടിയില്‍ നിന്നും പ്രവാസ ലോകവും മുക്തമല്ല എന്നത്‌ ഒരു തുറന്ന സത്യമാണ്‌. വീടും പറമ്പും ചിലപ്പോള്‍ ഭാര്യയുടെ കെട്ടുതാലി പോലും പണയപ്പെടുത്തി വിസ തരപ്പെടുത്തിയാണ്‌ മലയാളികളായ വലിയൊരു പ്രവാസിക്കൂട്ടം ഈ മരുഭൂവില്‍ എത്തിയിട്ടുള്ളത്‌..കുറഞ്ഞ ശമ്പളത്തിന്‌ ജോലി ചെയ്യുന്ന ഇവിടുത്തെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന നമ്മുടെ മലയാളി സുഹൃത്തുക്കള്‍ പലരും തങ്ങളുടെ ഉത്തരവാദിത്വം പോലും മറന്ന്‌ നാട്ടിലെ മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും വഞ്ചിച്ച്‌ മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും അടിമകളായി മാറുന്ന കാഴ്ച വളരെ ദയനീയമാണ്‌.

 കമ്പനി കൂടിയും പ്രലോഭനങ്ങളില്‍ അകപ്പെട്ടും ഇത്തരം വൃത്തികേടുകളുടെ ഗര്‍ത്തങ്ങളില്‍ വീണുരുളുന്നവരുടെ എണ്ണം ദിനേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും പിടിയിലമര്‍ന്ന ഇത്തരക്കാര്‍ക്ക്‌ ബോധവല്‍ക്കരണവും കൌണ്‍സലിംഗും നടത്തി അവരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ 'മറ്റൊരു ജീവിതം സാധ്യമാണ്‌' എന്ന തലക്കെട്ടില്‍ യൂത്ത്‌ ഇന്ത്യ കുവൈത്ത്‌ ആരംഭിച്ച ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്‌. തികച്ചും ശ്രമകരമായ ഈ ദൌത്യത്തിന്‌ എല്ലാ സുമനസ്സുകളുടെയും സഹായം ആവശ്യമാണ്‌. നമ്മള്‍ ഒന്നിച്ചുനിന്നാല്‍ ഒരു പാട്‌ ഹതഭാഗ്യരെ കരകയറ്റാനും ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനും സാധിക്കും.. നിങ്ങള്‍ ചേര്‍ന്ന്‌ നില്‍ക്കില്ലേ. 
കാമ്പയിന്‍ ലഘുലേഖ ഇവിടെ വായിക്കുക
ക്യാമ്പയിണ്റ്റെ ഭാഗമായി യൂത്ത്‌ ഇന്ത്യ പുറത്തിറക്കിയ ഡോക്യുമെണ്റ്ററി കാണുക.. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.
മറ്റൊരു ജീവിതം സാധ്യമാണ്