കുവൈറ്റ് Updates എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുവൈറ്റ് Updates എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ജനുവരി 15, 2011

കുവൈത്തില്‍ കൂട്ടയോട്ടം

 സാമൂഹിക തിന്‍മകള്‍ക്കെതിരെ ബോധവല്‍ക്കരണവും താക്കീതുമായി യൂത്ത്‌ ഇന്ത്യ കൂട്ടയോട്ടം.
പ്രവാസി സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന  മദ്യത്തിനും മറ്റു സാമൂഹിക തിന്‍മള്‍ക്കുമെതിരെ യൂത്ത്‌ ഇന്ത്യ സഘടിപ്പിച്ച കൂട്ടയോട്ടം പ്രദേശവാസികള്‍ക്ക്‌ നവ്യാനുഭവമായി. പ്രവാസി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയില്‍ യൂത്ത്‌ ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ടയോട്ടം സാമൂഹിക തിന്‍മകള്‍ക്കെതിരെ ശക്തമായ രോഷപ്രകടനവും തിന്‍മയുടെ ശക്തികള്‍ക്ക്‌ നേരെയുള്ള താക്കീതും ബോധവല്‍ക്കരണവുമായി. യൂത്ത്‌ ഇന്ത്യ നടത്തിക്കൊണ്ടിരി കാമ്പയിണ്റ്റെ ഭാഗമായാണ്‌ കൂട്ടയോട്ടം സഘടിപ്പിച്ചത്‌ മദ്യത്തിനും മയക്കുമരുന്നനും മറ്റു അധാര്‍മ്മികതകള്‍ക്കുമെതിരെ 'മദ്യം സര്‍വ്വ തിന്‍മകളുടെയും മാതാവ്‌', 'നിങ്ങള്‍ തിന്‍മയിലെങ്കില്‍ നിങ്ങളുടെ കുടുംബവും തിന്‍മയില്‍ തന്നെ' "You booze, You loose”,”Drinking is not cool, it makes you fool”, “Think, Before you drink” തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പ്ളക്കാര്‍ഡുകളേന്തി നീങ്ങിയ കൂട്ടയോട്ടത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും യുവാക്കളും പങ്കെടുത്തു. ഇണ്റ്റഗ്രേറ്റഡ്‌ സ്കൂള്‍ പരിസരത്ത്‌ നിന്ന്‌ ആരംഭിച്ച കൂട്ടയോട്ടം ഐ.പി.സി കമ്യൂണിറ്റി വിഭാഗം ഡയറക്റ്റര്‍ ഖാലിദ്‌ അബ്ദുല്ല സബഹ്‌ ഫ്ളാഗ്‌ ഓഫ്‌ ചെയ്തു. കുവൈത്ത്‌ പോലീസിണ്റ്റെ പൈലറ്റ്‌ വാഹനത്തിണ്റ്റെ അകമ്പടിയോടെ നീങ്ങിയ കൂട്ടയോട്ടം ആലുക്കാസ്‌ ജ്വല്ലറിക്ക്‌ സമീപം സമാപിച്ചു. സമാപന പരിപാടിയില്‍ അന്‍വര്‍ സഈദ്‌ സംസാരിച്ചു. നമുക്കു ചുറ്റും വ്യാപകമായിക്കൊണ്ടിരിക്കു മദ്യത്തിനെതിരെ മലയാളി സമൂഹം ഒറ്റക്കെട്ടായി മുോന്നാട്ടു വരണമെന്ന്‌ തടിച്ചു കൂടിയ ജനങ്ങളെ അഭിമുഖീകരിച്ചു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. നാം ശീലമാക്കു ഇത്തരം തിന്‍മകളാണ്‌ നമ്മുടെ കുുട്ടികള്‍ മാതൃകയാക്കുക . മലയാളികള്‍ താമസിക്കു പ്രദേശങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കു ഇത്തരം തിന്‍മള്‍ക്കെതിരെ മലയാളി സമൂഹവും സഘടനകളും ഒന്നായി മുന്നോട്ട്്‌ വരണമെന്ന്‌ അന്‍വര്‍ സഈദ്‌ പറഞ്ഞു. യൂത്ത്‌ ഇന്ത്യ പ്രസിഡണ്ട്‌ ഖലീലുറഹ്മാന്‍, പി.ആര്‍ കവീനര്‍ നജീബ്‌ വി.എസ്‌, ജന.സെക്രട്ടറി നൌഷാദ്‌ വി.വി, കാമ്പയിന്‍ കണ്‍വീനര്‍ അര്‍ഷദ്‌ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിക്ക്‌ അബ്ദു റസാഖ്‌ നന്ദി പറഞ്ഞു. 
                                                           കൂട്ടയോട്ടത്തിണ്റ്റെ വീഡിയോ താഴെ

വ്യാഴാഴ്‌ച, ജനുവരി 15, 2009

'വിവ' വന്നു; കുവൈത്ത്‌ മാറി.
'ഇതൊരു വല്ലാത്ത നാട്‌ തന്നെ; ലോകത്തെവിടെയും ഇല്ലാത്ത ചില നൂലാമാലകളാണ്‌ ഈ കുവൈത്തിലുള്ളത്‌'. 2008 ഡിസംബറിന്‌ മുമ്പ്‌ വരെ സാധാരണക്കാരായ മലയാളികളുടെ സംഭാഷണ മധ്യേ പ്രയോഗിച്ചിരുന്ന വാക്കുകളാണിവ. കാര്യം മറ്റൊന്നുമല്ല; കഴിഞ്ഞ വര്‍ഷാസവാനം വരെ രാജ്യത്തെ പ്രമുഖരായ മൊബൈല്‍ ദാതാക്കള്‍ കുവൈത്തിലെ മൊബൈല്‍ ഫോണ്‍ ഒഴികെയുള്ള എല്ലാ നമ്പറുകളില്‍ നിന്നുമുള്ള ഇന്‍കമിംഗ്‌ കോളിന്‌ ചാര്‍ജ്‌ ഈടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. സൌദി ആസ്ഥാനമായ മൊബൈല്‍ കമ്പനിയുടെ സഹോദരസ്ഥാപനമായ 'വിവ' എന്ന മൂന്നാമതൊരു മൊബൈല്‍ കമ്പനിയുടെ പിറവിയോടുകൂടി കുവൈത്ത്‌ തന്നെ അക്ഷരാര്‍ത്ഥത്തില്‍ മാറുകയായിരുന്നു. നീണ്ട വര്‍ഷക്കാലം കുവൈത്തിണ്റ്റെ അടക്കിവാണ മൊബൈല്‍ കമ്പനികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട്‌ ഏതൊരു ഇന്‍കമിംഗ്‌ കോളിനും ഒരു ഫിത്സ്‌ പോലും ഈടാക്കാതെയാണ്‌ വിവ വന്നത്‌. അതോടെ നില്‍ക്കക്കള്ളിയില്ലാതെ താപാനകളായ മറ്റു കമ്പനിക്കാര്‍ക്കും മുട്ടുമടക്കേണ്ടി വന്നു. ഇന്ന്‌ കുവൈത്തിലെ പ്രവാസികളടങ്ങുന്ന വലിയൊരു ജനസമൂഹം 'മൊബൈല്‍ സ്വാതന്ത്യം' അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. പുതിയൊരു വാര്‍ത്താവിനിമയ സംസ്കാരം കുവൈത്തില്‍ ഉടലെടുത്തിരിക്കുകയാണ്‌. ഇന്ന്‌ ഒരു നിമിഷം പോലും കാത്തുനില്‍ക്കേണ്ട.. ഏതൊരു കോളും, അത്‌ ലോക്കലാവട്ടെ ഇണ്റ്റര്‍നാഷണലാവട്ടെ കണ്ണും ചിമ്മി അറ്റണ്റ്റ്‌ ചെയ്യാം.. മാഫി മുഷ്കില്‍ ഫുലുസ്‌ മാഫീ റൂ... മിക്കവരുടെയും ജോലി സ്ഥലങ്ങളില്‍ ലാണ്റ്റ്‌ ഫോണ്‍ ഉള്ളതു കൊണ്ടും ആരേയും പെട്ടെന്നു വിളിച്ച്‌ സന്ദേശം കൈമാറാന്‍ കഴിയുന്നു.. ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ഞാനോര്‍ക്കുന്നു. 'വിവ വന്നതോടെ ഞാന്‍ കുവൈത്തിലെ കൂട്ടുകാരുമായും ബന്ധുക്കളളുമായുള്ള ബന്ധങ്ങളെല്ലാം പുതുക്കിയെന്ന്‌ '. നോക്കണേ ഒരു മാറ്റം.. കുവൈത്തിലെ വിവിധ പ്രവാസി സംഘടനകള്‍ക്കും ഒരുപാടാശ്വാസം തന്നെ.. പരിപാടികളെ കുറിച്ച്‌ അറിയിക്കാനും യോഗങ്ങള്‍ വിളിചു ചേര്‍ക്കാനും ബന്ധപ്പെട്ടവരെ വിവിരമറിയിക്കുന്നതിന്‌ മുമ്പത്തേതിലും വളരെ എളുപ്പം.. നാട്ടില്‍ നിന്നും വരുന്ന കോളുകള്‍ പല സാധാരണക്കാരും അറ്റണ്റ്റ്‌ ചെയ്യാന്‍ മടിച്ചിരുന്നപ്പോള്‍ ഇന്ന്‌ ധൈര്യമായി അറ്റണ്റ്റ്‌ ചെയ്ത്‌ സംസാരിക്കാം.. എല്ലാവര്‍ക്കും ഒരുപാടൊരുപാടാശ്വാസം...
ചാര്‍ജ്‌ പുനസ്ഥാപിക്കാനുള്ള മുറവിളികള്‍ മൊബൈല്‍ കമ്പനികളള്‍ തുടങ്ങിക്കഴിഞ്ഞു. എത്രനാള്‍ ഈ സ്വാതന്ത്യം എന്നത്‌ ഒരു പിടിയുമില്ല.. കാരണം ഇത്‌ കുവൈത്താണ്‌ .. കുവൈത്തിലെ കാലാവസ്ഥ മാറുന്നത്പോലെ നിയമങ്ങളും മാറും..
എങ്കിലും .. നന്ദി.. 'വിവ' നന്ദി..