ഞായറാഴ്‌ച, ഒക്‌ടോബർ 25, 2009

പ്രവാസിയുടെ വോട്ട് സ്വപ്നം പൂവണിയുന്നു?


ഇരയില്ലാത്ത ചൂണ്ടയിലേക്ക്‌ മല്‍സ്യം കൊത്താന്‍ വരുമ്പോള്‍ പിറകോട്ട്‌ വലിക്കുന്ന പോലെയാണ്‌ പ്രവാസിയുടെ വോട്ടവകാശം.. ഒന്നുകില്‍ കൊത്താന്‍ അനുവദിക്കുക അല്ലെങ്കില്‍ ഇരയുള്ള ചൂണ്ടയിടുക.. മാറി മാറി വരുന്ന സര്‍ക്കാറുകള്‍(സംസ്ഥാനം/കേന്ദ്രം) ഇതുപോലെ നമ്മളെ മക്കാറാക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറെയായി.. കേന്ദ്രത്തില്‍ എത്ര മലയാളി മന്ത്രിമാര്‍ വന്നാലും ഇനിയവര്‍ക്ക്‌ വിദേശകാര്യമോ പ്രവാസികാര്യമോ വകുപ്പായിക്കിട്ടിയാലും വാഗ്ദാനങ്ങളുടെ പെരുമഴയല്ലാതെ പ്രവാസിയുടെ വോട്ടുസ്വപ്നം ഇന്നും മരുക്കാറ്റേറ്റ്‌ തളരുന്നു എന്നത്‌ ഒരു ദു:ഖ സത്യം.. പ്രവാസി സംഘടനകളുടെ ഒച്ചയും ബഹളവും കേള്‍ക്കാന്‍ ആര്‍ക്കും നേരമില്ല.. എങ്ങനെ കേള്‍ക്കാനാ, കോട്ടും സ്യൂട്ടുമിട്ട്‌ നാട്ടില്‍ നിന്ന്‌ ഏതൊരു 'രാജ്യസേവകന്‍' വന്നാലും കയ്യും നീട്ടി സ്വീകരിക്കാനും അവര്‍ തന്നെ മുന്നില്‍..
ഇതാ ഒരു ഇരയുള്ള ഒരു ചൂണ്ട ഇപ്പോള്‍ പ്രവാസികള്‍ക്ക്‌ ചെറിയൊരു പ്രതീക്ഷ നല്‍കുന്നു. തെരെഞ്ഞെടുപ്പ്‌ സമയത്ത്‌ നാട്ടിലുള്ള പ്രവാസികള്‍ക്ക്‌ വോട്ടുചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കിയിരിക്കുന്നു. ഇനി തീരുമാനമെടുക്കേണ്ടത്‌ കേന്ദ്രസര്‍ക്കാറാണ്‌. കൂട്ടിക്കിഴിച്ച്‌ നോക്കി എന്തു തീരുമാനമെടുക്കുമെന്ന്‌ കണ്ടറിയണം. നിലവിലെ തെരെഞ്ഞെടുപ്പ്‌ നയമനുസരിച്ച്‌ 6 മാസത്തില്‍ കൂടുതല്‍ സംസ്ഥാനം വിട്ടുനിന്നാല്‍ സ്വാഭാവികമായും വോട്ടര്‍ പട്ടികയില്‍ നിന്നും പേര്‌ നീക്കം ചെയ്യപ്പെടും.അതുകൊണ്ട്‌ പ്രവാസികളുടെ പേരുകളൊന്നും ഇപ്പോള്‍ പട്ടികയിലുണ്ടാവാന്‍ സാധ്യത കുറവാണ്‌, എപ്പോഴെങ്കിലും ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്‌ കൈപ്പറ്റിയവരാണെങ്കിലും പട്ടികയില്‍ പേരില്ലാതെ അവര്‍ക്ക്‌ വോട്ടുചെയ്യാനാവില്ല. ഇനി 'വോട്ടണ'മെങ്കില്‍ തന്നെ ആദ്യം നാട്ടില്‍ ചെന്ന്‌ പേര്‌ ചേര്‍ക്കണം.. ഈ നിയമം ഭേദഗതി ചെയ്തില്ലെങ്കില്‍ അടുത്ത തവണ വോട്ടിന്‌ ചെല്ലുമ്പോഴേക്കും നമ്മുടെ പേര്‌ 'ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍' (തെരെഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ സ്റ്റൈലില്‍ പറഞ്ഞതാണ് - താമസം മാറിയവരും മരിച്ചവരും ഉള്‍പ്പെടുന്ന പട്ടിക, പ്രവാസിയും ഒരു കണക്കിന്‌ മരിച്ചു കൊണ്ടിരിക്കയാണല്ലോ) സ്ഥാനം നേടിയിട്ടുണ്ടാവും. അയ്യോ സോറി, ഞാന്‍ ഒരുപാടങ്ങു ചിന്തിച്ച്‌ പോയി. ആദ്യം ഒരു വോട്ട്‌ ചെയ്യാന്‍ പറ്റിയാല്‍ മതിയായിരുന്നു, എന്നിട്ടല്ലേ അടുത്തത്‌.

ഏതായാലും പ്രവാസികളെല്ലാം അവരുടെ വെക്കേഷന്‍ ഇലക്ഷന്‍ സമയത്തേക്ക്‌ പ്ളാന്‍ ചെയ്യുക.. പ്രവാസരാഷ്ട്രീയ സംഘടനകള്‍ ജാഗ്രതൈ !!! മുമ്പ്‌ ഒരു പ്രവാസ രാഷ്ട്രീയ നേതാവിണ്റ്റെ കുടുംബത്തിലെ വിവാഹ ചടങ്ങിന്‌ നാട്ടില്‍ നിന്നും വിമാനക്കൂലി മുടക്കി അണികളെ കൊണ്ടുവന്നപോലെ ഇനി വോട്ട്‌ സമയത്ത്‌ പ്രവാസികള്‍ക്ക്‌ യാത്രകൂലിയും ആനുകൂല്യങ്ങളും നല്‍കി നാട്ടിലെത്തിക്കാന്‍ മല്‍സരിക്കുക !.
കടപ്പാട്‌: ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച ബഹ്‌റൈന്‍ പ്രവാസിയും കോഴിക്കോട്‌ സ്വദേശിയുമായ ഷിഹാസ്‌ ബാബുവിന്‌.. ഒപ്പം അഡ്വ. കാളീശ്വരം രാജിനും..

ചൊവ്വാഴ്ച, ഒക്‌ടോബർ 13, 2009

രാഹുല്‍ ചായ കുടിച്ചു,അസീസിന്റെ കഞ്ഞി മുട്ടി.

കഴിഞ്ഞ ആഴ്ച കേരള സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി കുടിച്ച ഒരു ചായ ഇന്ന് കേരളമാകെ ചര്ച്ചയകുകയാണ് . കേരളത്തിലെത്തി കോളേജ് കുമാരനെ പോലെ ചെത്തി നടന്ന രാഹുല്‍, കോഴിക്കോടെ ഫാരൂക്‌ കോളേജില്‍ നിന്നും വരുന്ന വഴി ചായ കുടിക്കാന്‍ കയറിയ ഒലിവ് ഹോട്ടല്‍ ഇന്നലെ അടച്ചു.
നോക്കണേ ഒരു പുകില്‍.. യഥാര്‍ത്ഥ ജനസേവകന്റെ എല്ലാ നമ്പരുകളും പഠിച്ചു വരുന്ന രാഹുല്‍ ഗാന്ധിക്ക് ഹോട്ടല്‍ ഉടമ അസീസിന് വേണ്ടി ചെയ്യാന്‍ കഴിഞ്ഞ ഏറ്റവും വലിയ 'ജനസേവനം'. ഒരു വൈറ്റ് കോളര്‍ രാഷ്ട്രീയക്കാരന്റെ യാതൊരു ജാടയുമില്ലാതെ ഓടി നടന്ന ഗാന്ധി കുടിച്ച ചായ ചാനലുകളില്‍ നിറഞ്ഞതോടെ വാര്‍ത്തക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കയാണ് .. ഹോട്ടല്‍ ആവശ്യത്തിനു ഉപയോഗിക്കുന്ന കിണറിലെ വെള്ളം മലിനമാണെന്നതാണ്‌ അടച്ചുപൂട്ടാന്‍ കാരണമായി പറയുന്നത്‌.. ഇതിനിടക്ക്‌ രാഹുല്‍ ഒന്നല്ല രണ്ട്‌ ചായ കുടിച്ചു എന്ന്‌ വരെ ഒരു വാര്‍ത്തയില്‍ കണ്ടു..
രാഹുല്‍ജിക്ക്‌ സ്പെഷല്‍ ചായ നന്നായി ബോധിച്ചിട്ടുണ്ടാവണം.. അല്ലാ പിന്നെ..

തിങ്കളാഴ്‌ച, ഒക്‌ടോബർ 05, 2009

വരികളില്‍ മരണം നിറച്ച്‌...

ഞായറാഴ്‌ച, ഒക്‌ടോബർ 04, 2009

ജ്യോനവാ..ഞങ്ങളെ ഇങ്ങനെ ഒന്നിപ്പിക്കേണ്ടായിരുന്നു.

കുവൈത്തിലെ മലയാളി ബ്ളോഗര്‍മാരുടെ കൂട്ടായ്മയുണ്ടാക്കാന്‍ പല ആലോചനകളും നടന്നിരുന്നു. മുമ്പ്‌ കുവൈത്തിലുള്ള പള്ളിക്കുളം ബ്ളോഗറുമായി ഈ വിഷയം വളരെ ഗൌരവപൂര്‍വ്വം ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ ഇത്‌ വല്ലാത്ത ഒരു നിമിത്തമായിപോയി.. ഇങ്ങനെ വേണ്ടായിരുന്നു ജോനവാ..
നിണ്റ്റെ അന്ത്യയാത്രയിലാണല്ലോ ഞങ്ങള്‍ക്ക്‌ കണ്ടുമുട്ടാന്‍ കഴിഞ്ഞത്‌..എന്നിട്ടും ഈ നിമിഷം വരെയും നിന്നെ ഒരു നോക്ക്‌ കാണാന്‍ കഴിയാതെ ...നിണ്റ്റെ കവിതകളിലൂടെയല്ലാതെ..

ഇന്നലെ ചിന്തകന്‍, ഉറുമ്പ്‌, കുളക്കടക്കാലം, തിരൂര്‍ക്കാരന്‍ , ബാലാ ഞങ്ങളൊന്നിച്ചത്‌ ജോനവണ്റ്റെ സഹോദരനെ കണ്ടിരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വല്ലാത്ത ഒരു അനുഭവം.. ബ്ളോാഗിംഗിണ്റ്റെ മാനുഷിക മൂല്യങ്ങള്‍ ശരിക്കും അറിഞ്ഞ ദിവസം..

കൂട്ടുകാരാ, നിണ്റ്റെ നിത്യശാന്തിക്ക്‌ വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

ചൊവ്വാഴ്ച, ജൂൺ 23, 2009

വിന്‍ഡോസ്‌ 7 ഡൌണ്‍ലോഡ്‌ ചെയ്യാം


മൈക്രോസോഫ്റ്റിണ്റ്റെ ഏറ്റവും പുതിയ ഓപറേറ്റിംഗ്‌ സിസ്റ്റമായ വിന്‍ഡോസ്‌ 7 ണ്റ്റെ റിലീസ്‌ കാണ്റ്റിഡേറ്റ്‌ വേര്‍ഷന്‍ സൌജന്യമായി ഡൌണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. 2010 ജൂണ്‍ 1 വരെ സൌജന്യമായി ഉപയോഗിക്കാവുന്ന ടെസ്റ്റ്‌ വേര്‍ഷന്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ്‌ ചെയ്യാം.
അല്‍പം വലിയ സൈസുള്ള ഫയല്‍ ആയതുകൊണ്ട്‌ നല്ല ബാന്‍ഡ്‌ വിഡ്ത്തുള്ള ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ ആവശ്യമാണ്‌. ഡൌണ്‍ലോഡ്‌ പ്രക്രിയയില്‍ msn/hotmail ഐഡി നല്‍കി മുന്നോട്ടുപോയാല്‍ പ്രൊഡക്റ്റ്‌ കീ സ്ക്രീനില്‍ ലഭ്യമാകും.



മൈക്രോസോഫ്റ്റ്‌ നല്‍കുന്ന ഡൌണ്‍ലോഡ്‌ മാനേജര്‍ സോഫ്റ്റ്‌ വെയറിലൂടെ ഓട്ടോമാറ്റിക്കായി ഡൌണ്‍ലോഡ്‌ ചെയ്യപ്പെടുന്നത്കൊണ്ട്‌ ഇടക്ക്‌ നെറ്റ്‌ കട്ടായിപോയാലും ബാക്കി ഭാഗം തുടര്‍ന്ന്‌ ഡൌണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.







ഡൌണ്‍ലോഡ്‌ ചെയ്യുന്ന iso ഫയല്‍ സി.ഡി യില്‍ റൈറ്റ്‌ ചെയ്ത്‌ വേണം ഇന്‍സ്റ്റാള്‍ ചെയ്യാന്‍. ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ഇവിടെ.

വ്യാഴാഴ്‌ച, ഏപ്രിൽ 23, 2009

ജനവിധിയുടെ മാധ്യമപക്ഷം.

ചോദ്യങ്ങളും മറുചോദ്യങ്ങളുമായി മീഡിയാ ലോകത്തെ പ്രമുഖര്‍

നിങ്ങളുടെ മുമ്പില്‍..

ഞായറാഴ്‌ച, ഏപ്രിൽ 19, 2009

പറമ്പിക്കുളം: പ്രകൃതിയുടെ വശ്യമനോഹര വിരുന്ന്‌.


പ്രകൃതി അതിണ്റ്റെ വൈവിധ്യമായ മനോഹാരിതകള്‍ സംഗമിപ്പിച്ചിരിക്കുന്ന അപൂര്‍വ്വ സ്ഥലം. തലയുയര്‍ത്തിനില്‍ക്കുന്ന പച്ചമലകളോട്‌ ചേര്‍ന്ന്‌ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന നാലോളം അണക്കെട്ടുകള്‍. ഡാമുകളോട്‌ ചേര്‍ന്നുള്ള കാട്ടിലൂടെ സ്വൈരവിഹാരം നടത്തുന്ന ആനക്കൂട്ടങ്ങള്‍, മനുഷ്യണ്റ്റെ കാലൊച്ച കേള്‍ക്കേ കൂട്ടത്തോടെ ഓടിയകലുന്ന മാന്‍പേടകള്‍, സിംഹവാലന്‍ ഉള്‍പ്പെടെയുള്ള വിവിധയിനം കുരങ്ങുകള്‍,കാട്ടുപോത്ത്‌,മലയണ്ണാന്‍, വിവിധയിനം പക്ഷികള്‍ ഇങ്ങനെ ജൈവവൈവിധ്യം കൊണ്ട്‌ സമ ദ്ധമായത്‌കൊണ്ട്‌ തന്നെ പ്രകൃതി നമുക്ക്‌ നയനമനോഹരമായ വിരുന്നൊരുക്കുകയാണ്‌ പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍. കാട്ടിലൂടെ നേരിട്ട്‌ സഞ്ചരിച്ച്‌ വന്യജീവികളുടെ സ്വൈരവിഹാരം കണ്‍കുളിര്‍ക്കെ കാണാമെന്നതാണ്‌ ഏറ്റവും രസകരമായ അനുഭവം. പകല്‍സമയത്ത്‌ തന്നെ മൃഗങ്ങളെ കാണാന്‍ സാധിക്കും



ഞങ്ങള്‍ക്ക്‌ ഗൈഡായി വന്നത്‌ ഒരു ആദിവാസിയായിരുന്നു. തെള്ളിക്കല്‍, ചുങ്കം, കച്ചിത്തോട്‌, കുരിയാര്‍കുറ്റി എന്നിവ ആദിവാസി ഊരുകളാണ്‌. പറമ്പിക്കുളത്തിണ്റ്റെ പടിഞ്ഞാറ്‌ ഭാഗം ചാലക്കുടി ഫോറസ്റ്റ്‌ ഡിവിഷനാണ്‌. കാല്‍നടയായി കാട്ടിലൂടെ ചാലക്കുടിയിലേക്ക്‌ പോകാറുണെ്ടന്ന്‌ ആദിവാസികള്‍ പറയുന്നു.

ബൈസണ്‍ വാലി എന്ന ഒരു പ്രത്യേക സോണ്‍ തന്നെയുണ്ട്‌ അവിടെ.. കാട്ടുപോത്തുകളെ ഏറ്റവും കൂടുതല്‍ കാണാന്‍ സാധിക്കുന്ന സ്ഥലം.



പെരുവാരിപള്ളം, തൂണക്കടവ്‌, എര്‍ത്ത്‌ ഡാം, പറമ്പിക്കുളം ഡാം എന്നിവയാണ്‌ പ്രധാന ഡാമുകള്‍. പാലക്കാട്‌ നിന്നും 95 കി.മീ അകലെയാണ്‌ പറമ്പിക്കുളത്തെ ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം. സ്ഥലം കേരളത്തിണ്റ്റെ ഭാഗമാണെങ്കിലും തമിഴ്നാട്ടിലൂടെ വേണം റോഡ്മാര്‍ഗം എത്തിപ്പെടാന്‍. ഏറ്റവും അടുത്ത പട്ടണം പൊള്ളാച്ചിയാണ്‌. അവിടെ നിന്ന്‌ 35 കി.മീ ദൂരമുണ്ട. തമിഴ്നാട്‌ ട്രാന്‍സ്പോര്‍ട്ടിണ്റ്റെ ബസ്സുകള്‍ പൊള്ളാച്ചിയില്‍ നിന്നും പറമ്പിക്കുളത്തേക്ക്‌ ദിനേന സര്‍വ്വീസ്‌ നടത്തുന്നുണ്ടണ്ട്‌.










രണ്ടോ മൂന്നോ ദിവസം അവിടെ തങ്ങുകയാണെങ്കില്‍ മതിവരുവോളം പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയും.

തമിഴ്നാടും കേരളവും തമ്മിലുള്ള ജലതര്‍ക്കങ്ങള്‍ക്കാണ്‌ പറമ്പിക്കുളം മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നതെങ്കിലും വന്യജീവി സങ്കേതം ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകൃതി വിരുന്നുകളിലൊന്നാണെന്നതില്‍ സംശയമില്ല.ഈ പ്രവാസ ജീവിതത്തിനിടയിലും എന്നും മനസ്സുനിറയെ ഓര്‍ക്കാന്‍ കഴിയുന്ന സുന്ദരമായ യാത്രയായിരുന്നു അത്‌. യാത്രക്കിടയില്‍ ഒപ്പിയെടുത്ത ചിത്രങ്ങളാണ്‌ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്..




ബുധനാഴ്‌ച, ഏപ്രിൽ 08, 2009

പ്രതിഷേധത്തിണ്റ്റെ ചെരിപ്പേറുകള്‍
മാസങ്ങള്‍ക്ക്‌ മുന്‍തളില്‍ സയിദി എന്ന ഇറാഖി പത്രപ്രവര്‍ത്തകന്‍ ബുഷിണ്റ്റെ വിടവാങ്ങല്‍ ചടങ്ങില്‍ സമ്മാനിച്ച മൊമണ്റ്റോ (10 നമ്പര്‍ ഷൂ) ചരിത്രത്തില്‍ എത്തിപ്പിടിക്കാന്‍ കഴിയാത്ത സ്ഥാനം പിടിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ കണക്കുകൂട്ടല്‍ വിദഗ്ദന്‌ നേരേ ചെന്ന ചെരിപ്പും ചരിത്രത്തില്‍ ഇടം തേടുമെന്ന്‌ തീര്‍ച്ച. അറബികള്‍ക്കിടയില്‍ ഏറ്റവും വെറുക്കപ്പെടുന്ന നീച പ്രവര്‍ത്തി എന്നതാണ്‌ ചെരുപ്പേറ്‌ എന്നതുകൊണ്ടണ്‌ ടു തന്നെ ഏറ്റവും തീവ്രമായ പ്രതിഷേധമാണ്‌ ബുഷിനെതിരെ ഉണ്ടണ്‌ടായത്‌ എന്നതില്‍ തര്‍ക്കമില്ല. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ക്ക്‌ ഇത്‌ പോലെ പ്രതിഷേധത്തിണ്റ്റെ ചെരിപ്പേറുകള്‍ കിട്ടുമ്പോള്‍ നാം മനസ്സിലാക്കേണ്‌ടതെന്താണ്‌. മുന്‍തളിറിനും ജെര്‍ണയില്‍ സിംഗും എറിഞ്ഞ ഷൂവില്‍ ഒരു ജനതയുടെ മുഴുവന്‍ പ്രതിഷേധവും അടങ്ങിയിട്ടുണ്ട്‌ .ഇന്ത്യപോലുള്ള ഒരു ജനാധിപത്യരാജ്യത്തെ 'സ്വേച്ഛാധിപകളായ' ഭരണകര്‍ത്താക്കള്‍ അടക്കിവാഴുകയും നൂറു കോടിയിലധികം വരുന്ന ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതെയും ചെയ്യുമ്പോള്‍ ഇതുപോലുള്ള പ്രതിഷേധങ്ങള്‍ ഇനിയും പ്രതീക്ഷിക്കേണ്ടണ്ടി വരും. അടുത്ത ചെറിപ്പേറിണ്റ്റെ ഇര ആരായിരിക്കുമെന്ന്‌ അധികം കാത്തിരിക്കാതെ തന്നെ നമ്മുക്ക്‌ കാണാം.
ചെരിപ്പേറിണ്റ്റെ വീഡിയോ താഴെ





ചൊവ്വാഴ്ച, മാർച്ച് 24, 2009

അടയാളം

തിങ്കളാഴ്‌ച, മാർച്ച് 23, 2009

നമ്മുടെ 'ക്രിമിനല്‍' ജനപ്രതിനിധികള്‍
ഏതു രാജ്യത്തിണ്റ്റെയും ഭരണസംവിധാനം നിലനില്‍ക്കുന്നത്‌സുപ്രധാനമായ മൂന്ന്‌ സ്തംഭങ്ങളിലാണ്‌. നിയമനിര്‍മാണം (legislation), ഭരണനിര്‍വഹണം (എക്സിക്യൂട്ടീവ്), നീതിന്യായം(ജുഡീഷ്യറി). ഈ മൂന്ന്‌ സ്തംഭങ്ങളുടെ ആര്‍ജവതെയും ശക്തിയെയും കാര്യക്ഷമതയെയും ആശ്രയിച്ചിരിക്കുന്നു രാഷ്ട്രത്തിന്റെ ഭദ്രധയും സാമൂഹികനീതിയുടെ നിലവാരവും. ഈ സ്തംഭങ്ങളിലോരോന്നും പുലര്‍ത്തുന്ന ഉത്തരവാദിത്വ ജനസേവന താല്‍പര്യവുമാണ്‌ അവയുടെ ശക്തിയും ചൈതന്യവും. രാഷ്ട്ര സ്തംഭങ്ങള്‍ക്ക്‌ സംഭവിക്കുന്ന ശക്തിക്ഷയം മൊത്തം ജനജീവിതത്തെ ബാധിക്കാതെ തരമില്ല. അതുകൊണ്ട്്‌ നമ്മുടെ ലെജിസ്ളേറ്ററിനെയും എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും ജീര്‍ണതകള്‍ ബാധിക്കുന്നുവോ എന്ന്‌ പൌരസമൂഹം ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്‌. ജനാധിപത്യ വ്യവസ്ഥയില്‍അതിനു ഉദാരമായ സൌകര്യങ്ങളുമുണ്ട്‌. ഈ നിരീക്ഷണം പ്രയോഗിഗതലത്തില്‍ പ്രതിഫലിക്കേണ്ട സന്ദര്‍ഭമാണ്‌ തെരഞ്ഞെടുപ്പുകള്‍. ഇന്ത്യന്‍ ജനത അടുത്ത മാസം 15ആം ലോക്സഭാ തെര ഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണല്ലോ. പാര്‍ട്ടികളുടെയും മുന്നണികളുടെയും അവകാശവാദങ്ങള്‍ക്കും പ്രകടനപത്രിക കള്‍ക്കുമപ്പുറം ഈയൊരു പരിപ്രേക്ഷ്യവും കൂടി തെരഞ്ഞെടുപ്പിനെ സമീപിക്കുേമ്പോള്‍ നമ്മുടെ മുന്നിലുണ്ടായിരിക്കണം. ഇന്ത്യന്‍ ഭരണ സംവിധാനത്തിന്റെ മൂന്നു സ്തംഭങ്ങളെയും ജീര്‍ണത ബാധിച്ച ഒരു സാഹചര്യത്തിലൂടെയാനു നാം കടന്നുപോയിക്കൊണ്‌ടിരിക്കുന്നത്‌. നിയമനിര്‍മാണ വിഭാഗവും ഭരണ നിര്‍വഹണ വിഭാഗവും അഴിമതിയിലും കെടുകാര്യസ്ഥതയിലുംകുളിച്ചുനില്‍ക്കുകയാണ്‌. ജുഡീഷ്യറിയുടെ പ്രവര്‍യ്യനം താരത മ്യേന മെച്ചമാണെന്നിലും ജീര്‍ണതയുടെ ലക്ഷണങ്ങള്‍ അവഗണിക്കാനാവായ്യവണ്ണം അതിലും കടന്നുതുടങ്ങിയിരിക്കുന്നു. നീതി ലഭിക്കാനുള്ള കാലതാമസം നീതിന്യായ സംവിധാനയ്യിണ്റ്റെ ലക്ഷ്യം പാഴാക്കിക്കൊണ്ടിരിക്കുകയാണ്‌. കോടതികളിലുള്ള വിശ്വാസവും മതിപ്പും സാധാരണക്കാരില്‍ ക്ഷയിച്ചുവരികയുംചെയ്യുന്നു. ഭരണനിര്‍വഹണരംഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുറ്റിപറ്റിയുള്ള ആരോപണങ്ങളാല്‍ മുഖരിതമാണ്‌. നന്നായി അഴിമതി നടത്താന്‍ കഴിവുള്ളവര്‍ക്കാണ്‌ ഇപ്പോള്‍ സമര്‍ഥനായ ഉദ്യോഗന്‍ എന്ന പ്രതിഛായ ലഭിക്കുന്നത്‌. അതിനേക്കാള്‍ പരിതാപകരമാണ്‌ ലെജിസ്ളേറ്റീവിണ്റ്റെ കാര്യം. നിയമസഭകളിലെ നിയമനിര്‍മാണവും ചോദ്യോത്തരവും ചര്‍ച്ചയുംവിശ്വാസവോട്ടും എല്ലാം കച്ചവടമാണ്‌. പോലീസിനെ പേടിച്ച്‌ ഒളിവില്‍ പോകേണ്ടിവരുന്ന മന്ത്രിമാര്‍. ജയിലില്‍ കിടക്കുന്ന എം. പിമാര്‍. പാര്‍ലമെണ്റ്റില്‍ ചോദ്യംചോദിക്കുന്നതിന്‌ കോഴ. കൂറുമാറിവോന്തു ചെയ്യാന്‍ കോടികള്‍ കൈപറ്റുന്നവര്‍. നമ്മുടെ നിയമനിര്‍മാ ണസഭാംഗങ്ങളെക്കുറിച്ച്‌ ദിനേന പത്രങ്ങള്‍ വെളിപ്പെടുത്തുന്ന വാര്‍ത്തകള്‍ ലജ്ജിച്ചു തലതാഴ്ത്താതെ വായിക്കാനാവില്ല എന്നതാണവസ്ഥ. ലെജിസ്ളേച്ചറാണ്‌ എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും നിയന്ത്രിക്കുന്നത്‌. അതിനെ ഗ്രസിക്കുന്ന ജീര്‍ണതകള്‍ മറ്റു രാജ്യസ്തംഭങ്ങളിലേക്കും പടരുക സ്വാഭാവികം. ഈ പരിണതി ഒഴിവാക്കാന്‍ ആദ്യം നേരെയാവേണ്ഠ്‌ രാജ്യത്തെയുംജനങ്ങളെയും പ്രതിനിധീകരിക്കുന്നത്‌ നിയമനിര്‍മാണ സഭകളാണ്‌. കഴിഞ്ഞ ലോക്സഭയെക്കുറിച്ച്‌ ഈയിടെ പുറത്തുവന്ന ഒരു കണക്ക്‌ ഈ ഘട്ടത്തില്‍ ഇന്‍്യന്‍ ജനത സവിശേഷം പരിഗണിക്കേണ്ടണ്ടതാണ്‌. പ്രാദേശികവും ദേശീയവുമായി ചെറുതും വലു തുമായ ൯൩ പാര്‍ട്ടികളാണ്‌ പോയ സഭയില്‍ അംഗത്വമുണ്ടായിരുന്നത്‌. അതില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യകക്ഷികളുള്‍പെടെ പതിനെട്ട്്‌ പാര്‍ട്ടികളുമായി ബന്ധപ്പെട്ട മെമ്പര്‍മാര്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടവരോ വിചാരണ നേരിടുന്നവരോ ആണ്‌. ഉദാഹരണമായി, ഝാര്‍ഖണ്ഢ്‌ മുക്തി മോര്‍ച്ച അഞ്ചംഗങ്ങളില്‍കുറ്റമുക്തരായി ആരും ഇല്ല. അഞ്ചു പേരും ക്രിമിനല്‍കേസുകളില്‍ പ്രതികളാണ്‌. ശിവസേനയുടെ 12ല്‍ 7 എന്‍.സി. പിയുടെ 9ല്‍5, അകാലിദളിണ്റ്റെ 8 ല്‍ 4 ബി.എസ്‌. പിയുടെ 19ല്‍ 8 ജനതാദള്‍ യുനൈറ്റഡിണ്റ്റെ 8ല്‍ 3 രാഷ്ട്രീയ ജനതാദളിണ്റ്റെ 24 ല്‍ 11, ഫോര്‍വേഡ്‌ ബ്ളോക്കിണ്റ്റെ 3ല്‍ 1 എസ്‌. പിയുടെ 36 ല്‍ 11, സി.പി.ഐയുടെ 10ല്‍ 3 ഡി.എം. കെയുടെ 16ല്‍ 4, അണ്ണാഡി.എം.കെയുടെ 4ല്‍ 1 ലോക്ജനശക്തിയുടെ 4ല്‍1 ബി.ജെ. പിയുടെ 136 ല്‍ 39, കോണ്‍ഗ്രസിണ്റ്റെ 145 ല്‍ 26, സി.പി. എമിണ്റ്റെ 43ല്‍ 7 ബിജു ജനതാദളിണ്റ്റൈ 11ല്‍ 1 എന്നിങ്ങനെ പോകുന്നു പാര്‍ലമെണ്റ്റില്‍ നമ്മെ പ്രതിനിധീകരി ക്രിമിനല്‍ പുള്ളികളുടെ കണക്കത്ഥ്‌. രാഷ്ട്രത്തെയും ജനങ്ങളെയും നയിക്കാന്‍ നാം തെരഞ്ഞെടുക്കുന്ന ബഹുമാന്യരായ പ്രതിനിധികളില്‍ 25 ശതമാ നവും ജയിലില്‍ കിടക്കേണ്ട കുറ്റവാളികളാണ്‌ എന്നാണിത്‌ കാണിക്കുന്നത്‌. മൊത്തം ജനങ്ങളുടെ കണക്കെടുത്താല്‍ അതിണ്റ്റെഒന്നോ രണേ്ടാ ശതമാനമേ ക്രിമിനലുകളുണ്ടാകൂ എന്നോര്‍ക്കണം. നിയമനിര്‍മാണ സഭാംഗങ്ങള്‍ ഇത്തരക്കാരായതുകൊണ്ടാണ്‌ സഭ കള്‍ ബഹളമുഖരിതമാകുന്നതും ഗൌരവമേറിയ ബില്ലുകളില്‍പോലും യാതൊരു ചര്‍ച്ചയും നടക്കാതെ പോകുന്നതും. ഇപ്പോഴത്തെ അംഗങ്ങള്‍ ഇനിയും സഭയിലെലെത്താതിരിക്കട്ടെ എന്ന്‌ലോക്സഭാ സ്പീക്കര്‍ ശപിക്കേണ്ടിവന്നതും അതുകൊണ്ടണ്‌ ടു തന്നെ. സ്പീക്കര്‍ സഹപ്രവര്‍ത്തകരെ സന്തോഷിപ്പിക്കാന്‍ പിന്നീട്‌ ശാപം പിന്‍വലിച്ചുവെങ്കിലും ജനങ്ങള്‍ ആ ശാപംമുഖവിലക്കെടുക്കുക തന്നെ വേണം. കുറ്റവാളികളും തെമ്മാടികളും തന്നെയാണോ അടുത്ത ലോക്സഭയിലും നമ്മെ പ്രതിനിധീകരിക്കേണ്ടതെന്ന്‌ അവര്‍ ഉറക്കെ ചിന്തിക്കണം. രാഷ്ട്രഗാത്രത്തെ കാര്‍ന്നുതിന്നുന്ന ജീര്‍ണതകളെകുറിച്ച്‌ പൌരസമൂഹം ബോധവാന്‍മാാരാവുകയും അത്‌ പരിഹരിക്കാാനുള്ളഇഛാശക്തി പ്രകടിപ്പിക്കുകയും വേണം. അല്ലെങ്കില്‍ ജനാധിപത്യംനിരര്‍ഥകമായിതീരും. ലെജിസ്ളേറ്റീവിനെയും എക്സിക്യൂട്ടീവി നെയും ജുഡീഷ്യറിയെയും ഗ്രസിക്കുന്ന രോഗങ്ങള്‍ ക്രമേണ ജനജീവിതത്തെ പൂര്‍ണമായി കീഴടക്കും. യഥാസമയം കണെ്‌ ടത്തു കയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കില്‍ ഫലം അത്യാപത്കരവും ഭയാനകവുമായിരിക്കും. (അവലംബം,പ്രബോധനം വാരിക,മാര്‍ച്ച്‌ 15,2009)

ശനിയാഴ്‌ച, മാർച്ച് 21, 2009

മദ്യം നാടിണ്റ്റെ മുക്കുമൂലകള്‍ നക്കിത്തുടക്കുമ്പോള്‍ എന്തു നവകേരളം!
"കേരളത്തില്‍ നവോത്ഥാനമോ സാമൂ ഹിക മുന്നേറ്റ്മോ സാധ്യമാവണമെങ്കില്‍ യുവാക്കളെ മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും ലോകത്തുനിന്നു മോചിപ്പിച്ച്‌ കൊണ്ടുവരണം. ഇല്ലെങ്കില്‍ നവ കേരളത്തെക്കുറിച്ചും കേരള രക്ഷയെ കുറിച്ചുമുള്ള വാക്കുകള്‍ അലങ്കാരങ്ങള്‍ മാത്രമാകും. മദ്യം നാടിണ്റ്റെ മുക്കു മൂലകള്‍ നക്കിത്തുടക്കുമ്പോള്‍ നവകേരളത്തെക്കുറിച്ച്‌ സംസാരിക്കുന്നതില്‍ എന്തു കാര്യം ?
" ഒരു ദിവസം 10 കോടി രൂപയുടെ കുടി നടക്കുന്നുണ്ട്‌. വ്യാജന്‍ ഇതിണ്റ്റൈ മൂന്നിരട്ടിയാണ്‌. ഇതു കൂടാതെ അരിഷ്ടത്തിണ്റ്റെ രൂപത്തിലും അച്ചാറിണ്റ്റെയും മിഠായിയുടെയും രൂപത്തിലും ലഹരി വരുന്നുണ്ട്‌. വിപ്ളവാരിഷ്ടം, ഉശിരാരിഷ്ടം എന്ന പേരിലും വിറ്റഴിയുത്‌ മദ്യംതയൊണ്‌. കുടിയുടെ തോത്‌ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 ശതമാനംകൂടി. തൃശൂറ്‍ പൂരത്തിന്‌ 10 കോടിയുടെ വിദേശമദ്യം വിറ്റെന്ന്‌ ബീവറേജ്‌ കോര്‍പ്പറേഷണ്റ്റെ കണക്ക് . തൃശൂറ്‍ ജില്ലയിലെ ചാലക്കുടിയിലാണ്‌ ഏറ്റവും വലിയ കുടിയുടെ കണക്ക്‌. 2006 ല്‍ 2000 കോടിയുടെ മദ്യം കുടിച്ചു. 2007 ല്‍ 2300 കോടിയും. ക്രിസ്മസ്‌ നവവല്‍സരത്തിന്‌ കുടിച്ചത്‌ 250 കോടിയാണ്‌. ഇത്രയധികം കോടിയുടെ മദ്യം കുടിച്ച്‌ മൂത്രം ഒഴിച്ചു നടക്കുകയാണ്‌ മലയാളി. സ്വന്തം കുഞ്ഞിനെ മദ്യലഹരിയില്‍ കിണറ്റിലെറിഞ്ഞു കൊല്ലാനും രണ്ടു വയസുകാരിയെ മാനഭംഗപ്പെടുത്താനും അഛനെയും അമ്മയെയും കുത്തിക്കീറിക്കൊല്ലാനും ഭാര്യയെയും പെങ്ങളെയും കഴുത്തറുക്കാനും അതവനെ പ്രേരിപ്പിച്ചതിണ്റ്റെ എത്രയോ സംഭവങ്ങളുണ്ടായി. ഒരു ജനത ലഹരി മൂലം നശിച്ചു തീരുതിന്‌ മുമ്പ് മനുഷ്യ സ്നേഹികള്‍ രംഗത്തുവരണം. മദ്യത്തിനെതിരെയുള്ള മുന്നേറ്റത്തില്‍ നാം കണ്ണികളായേ മതിയാകൂ."
കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട്ഡോ. കെ. കെ രാഹുലന്‍.രാഹുലന്‍ സംസാരിക്കുന്നു . എസ്‌.എന്‍.ഡി. പി യോഗം, കേരള ശാസ്ത്ര സാഹിത്യപറിഷത്ത് , ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ന്നീവയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ടാണ്‌ തൃശൂറ്‍ സ്വദേശിയായ രാഹുലന്‍
മുഴുവന്‍ ലേഖനം ഇവിടെ.

തിങ്കളാഴ്‌ച, മാർച്ച് 09, 2009

ഐ വൈ എ പ്രവാസി കലോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയമായ കലാവിഷ്കാരങ്ങളുടെ വീഡിയോസ്‌.
ഫഹാഹീല്‍ ‍ സോണ്‍ അവതരിപ്പിച്ച ഗാനചിത്രീകരണം

സാല്‍മിയ‍ സോണ്‍ അവതരിപ്പിച്ച ഗാനചിത്രീകരണം


ഫര്‍വ്വാനിയ ‍ സോണ്‍ അവതരിപ്പിച്ച ഗാനചിത്രീകരണം

അബ്ബാസിയ‍ സോണ്‍ അവതരിപ്പിച്ച ഗാനചിത്രീകരണം

വ്യാഴാഴ്‌ച, ജനുവരി 15, 2009

'വിവ' വന്നു; കുവൈത്ത്‌ മാറി.
'ഇതൊരു വല്ലാത്ത നാട്‌ തന്നെ; ലോകത്തെവിടെയും ഇല്ലാത്ത ചില നൂലാമാലകളാണ്‌ ഈ കുവൈത്തിലുള്ളത്‌'. 2008 ഡിസംബറിന്‌ മുമ്പ്‌ വരെ സാധാരണക്കാരായ മലയാളികളുടെ സംഭാഷണ മധ്യേ പ്രയോഗിച്ചിരുന്ന വാക്കുകളാണിവ. കാര്യം മറ്റൊന്നുമല്ല; കഴിഞ്ഞ വര്‍ഷാസവാനം വരെ രാജ്യത്തെ പ്രമുഖരായ മൊബൈല്‍ ദാതാക്കള്‍ കുവൈത്തിലെ മൊബൈല്‍ ഫോണ്‍ ഒഴികെയുള്ള എല്ലാ നമ്പറുകളില്‍ നിന്നുമുള്ള ഇന്‍കമിംഗ്‌ കോളിന്‌ ചാര്‍ജ്‌ ഈടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. സൌദി ആസ്ഥാനമായ മൊബൈല്‍ കമ്പനിയുടെ സഹോദരസ്ഥാപനമായ 'വിവ' എന്ന മൂന്നാമതൊരു മൊബൈല്‍ കമ്പനിയുടെ പിറവിയോടുകൂടി കുവൈത്ത്‌ തന്നെ അക്ഷരാര്‍ത്ഥത്തില്‍ മാറുകയായിരുന്നു. നീണ്ട വര്‍ഷക്കാലം കുവൈത്തിണ്റ്റെ അടക്കിവാണ മൊബൈല്‍ കമ്പനികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട്‌ ഏതൊരു ഇന്‍കമിംഗ്‌ കോളിനും ഒരു ഫിത്സ്‌ പോലും ഈടാക്കാതെയാണ്‌ വിവ വന്നത്‌. അതോടെ നില്‍ക്കക്കള്ളിയില്ലാതെ താപാനകളായ മറ്റു കമ്പനിക്കാര്‍ക്കും മുട്ടുമടക്കേണ്ടി വന്നു. ഇന്ന്‌ കുവൈത്തിലെ പ്രവാസികളടങ്ങുന്ന വലിയൊരു ജനസമൂഹം 'മൊബൈല്‍ സ്വാതന്ത്യം' അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. പുതിയൊരു വാര്‍ത്താവിനിമയ സംസ്കാരം കുവൈത്തില്‍ ഉടലെടുത്തിരിക്കുകയാണ്‌. ഇന്ന്‌ ഒരു നിമിഷം പോലും കാത്തുനില്‍ക്കേണ്ട.. ഏതൊരു കോളും, അത്‌ ലോക്കലാവട്ടെ ഇണ്റ്റര്‍നാഷണലാവട്ടെ കണ്ണും ചിമ്മി അറ്റണ്റ്റ്‌ ചെയ്യാം.. മാഫി മുഷ്കില്‍ ഫുലുസ്‌ മാഫീ റൂ... മിക്കവരുടെയും ജോലി സ്ഥലങ്ങളില്‍ ലാണ്റ്റ്‌ ഫോണ്‍ ഉള്ളതു കൊണ്ടും ആരേയും പെട്ടെന്നു വിളിച്ച്‌ സന്ദേശം കൈമാറാന്‍ കഴിയുന്നു.. ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ഞാനോര്‍ക്കുന്നു. 'വിവ വന്നതോടെ ഞാന്‍ കുവൈത്തിലെ കൂട്ടുകാരുമായും ബന്ധുക്കളളുമായുള്ള ബന്ധങ്ങളെല്ലാം പുതുക്കിയെന്ന്‌ '. നോക്കണേ ഒരു മാറ്റം.. കുവൈത്തിലെ വിവിധ പ്രവാസി സംഘടനകള്‍ക്കും ഒരുപാടാശ്വാസം തന്നെ.. പരിപാടികളെ കുറിച്ച്‌ അറിയിക്കാനും യോഗങ്ങള്‍ വിളിചു ചേര്‍ക്കാനും ബന്ധപ്പെട്ടവരെ വിവിരമറിയിക്കുന്നതിന്‌ മുമ്പത്തേതിലും വളരെ എളുപ്പം.. നാട്ടില്‍ നിന്നും വരുന്ന കോളുകള്‍ പല സാധാരണക്കാരും അറ്റണ്റ്റ്‌ ചെയ്യാന്‍ മടിച്ചിരുന്നപ്പോള്‍ ഇന്ന്‌ ധൈര്യമായി അറ്റണ്റ്റ്‌ ചെയ്ത്‌ സംസാരിക്കാം.. എല്ലാവര്‍ക്കും ഒരുപാടൊരുപാടാശ്വാസം...
ചാര്‍ജ്‌ പുനസ്ഥാപിക്കാനുള്ള മുറവിളികള്‍ മൊബൈല്‍ കമ്പനികളള്‍ തുടങ്ങിക്കഴിഞ്ഞു. എത്രനാള്‍ ഈ സ്വാതന്ത്യം എന്നത്‌ ഒരു പിടിയുമില്ല.. കാരണം ഇത്‌ കുവൈത്താണ്‌ .. കുവൈത്തിലെ കാലാവസ്ഥ മാറുന്നത്പോലെ നിയമങ്ങളും മാറും..
എങ്കിലും .. നന്ദി.. 'വിവ' നന്ദി..