വ്യാഴാഴ്‌ച, ജനുവരി 15, 2009

'വിവ' വന്നു; കുവൈത്ത്‌ മാറി.
'ഇതൊരു വല്ലാത്ത നാട്‌ തന്നെ; ലോകത്തെവിടെയും ഇല്ലാത്ത ചില നൂലാമാലകളാണ്‌ ഈ കുവൈത്തിലുള്ളത്‌'. 2008 ഡിസംബറിന്‌ മുമ്പ്‌ വരെ സാധാരണക്കാരായ മലയാളികളുടെ സംഭാഷണ മധ്യേ പ്രയോഗിച്ചിരുന്ന വാക്കുകളാണിവ. കാര്യം മറ്റൊന്നുമല്ല; കഴിഞ്ഞ വര്‍ഷാസവാനം വരെ രാജ്യത്തെ പ്രമുഖരായ മൊബൈല്‍ ദാതാക്കള്‍ കുവൈത്തിലെ മൊബൈല്‍ ഫോണ്‍ ഒഴികെയുള്ള എല്ലാ നമ്പറുകളില്‍ നിന്നുമുള്ള ഇന്‍കമിംഗ്‌ കോളിന്‌ ചാര്‍ജ്‌ ഈടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. സൌദി ആസ്ഥാനമായ മൊബൈല്‍ കമ്പനിയുടെ സഹോദരസ്ഥാപനമായ 'വിവ' എന്ന മൂന്നാമതൊരു മൊബൈല്‍ കമ്പനിയുടെ പിറവിയോടുകൂടി കുവൈത്ത്‌ തന്നെ അക്ഷരാര്‍ത്ഥത്തില്‍ മാറുകയായിരുന്നു. നീണ്ട വര്‍ഷക്കാലം കുവൈത്തിണ്റ്റെ അടക്കിവാണ മൊബൈല്‍ കമ്പനികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട്‌ ഏതൊരു ഇന്‍കമിംഗ്‌ കോളിനും ഒരു ഫിത്സ്‌ പോലും ഈടാക്കാതെയാണ്‌ വിവ വന്നത്‌. അതോടെ നില്‍ക്കക്കള്ളിയില്ലാതെ താപാനകളായ മറ്റു കമ്പനിക്കാര്‍ക്കും മുട്ടുമടക്കേണ്ടി വന്നു. ഇന്ന്‌ കുവൈത്തിലെ പ്രവാസികളടങ്ങുന്ന വലിയൊരു ജനസമൂഹം 'മൊബൈല്‍ സ്വാതന്ത്യം' അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. പുതിയൊരു വാര്‍ത്താവിനിമയ സംസ്കാരം കുവൈത്തില്‍ ഉടലെടുത്തിരിക്കുകയാണ്‌. ഇന്ന്‌ ഒരു നിമിഷം പോലും കാത്തുനില്‍ക്കേണ്ട.. ഏതൊരു കോളും, അത്‌ ലോക്കലാവട്ടെ ഇണ്റ്റര്‍നാഷണലാവട്ടെ കണ്ണും ചിമ്മി അറ്റണ്റ്റ്‌ ചെയ്യാം.. മാഫി മുഷ്കില്‍ ഫുലുസ്‌ മാഫീ റൂ... മിക്കവരുടെയും ജോലി സ്ഥലങ്ങളില്‍ ലാണ്റ്റ്‌ ഫോണ്‍ ഉള്ളതു കൊണ്ടും ആരേയും പെട്ടെന്നു വിളിച്ച്‌ സന്ദേശം കൈമാറാന്‍ കഴിയുന്നു.. ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ഞാനോര്‍ക്കുന്നു. 'വിവ വന്നതോടെ ഞാന്‍ കുവൈത്തിലെ കൂട്ടുകാരുമായും ബന്ധുക്കളളുമായുള്ള ബന്ധങ്ങളെല്ലാം പുതുക്കിയെന്ന്‌ '. നോക്കണേ ഒരു മാറ്റം.. കുവൈത്തിലെ വിവിധ പ്രവാസി സംഘടനകള്‍ക്കും ഒരുപാടാശ്വാസം തന്നെ.. പരിപാടികളെ കുറിച്ച്‌ അറിയിക്കാനും യോഗങ്ങള്‍ വിളിചു ചേര്‍ക്കാനും ബന്ധപ്പെട്ടവരെ വിവിരമറിയിക്കുന്നതിന്‌ മുമ്പത്തേതിലും വളരെ എളുപ്പം.. നാട്ടില്‍ നിന്നും വരുന്ന കോളുകള്‍ പല സാധാരണക്കാരും അറ്റണ്റ്റ്‌ ചെയ്യാന്‍ മടിച്ചിരുന്നപ്പോള്‍ ഇന്ന്‌ ധൈര്യമായി അറ്റണ്റ്റ്‌ ചെയ്ത്‌ സംസാരിക്കാം.. എല്ലാവര്‍ക്കും ഒരുപാടൊരുപാടാശ്വാസം...
ചാര്‍ജ്‌ പുനസ്ഥാപിക്കാനുള്ള മുറവിളികള്‍ മൊബൈല്‍ കമ്പനികളള്‍ തുടങ്ങിക്കഴിഞ്ഞു. എത്രനാള്‍ ഈ സ്വാതന്ത്യം എന്നത്‌ ഒരു പിടിയുമില്ല.. കാരണം ഇത്‌ കുവൈത്താണ്‌ .. കുവൈത്തിലെ കാലാവസ്ഥ മാറുന്നത്പോലെ നിയമങ്ങളും മാറും..
എങ്കിലും .. നന്ദി.. 'വിവ' നന്ദി..

3 അഭിപ്രായങ്ങൾ:

Noush പറഞ്ഞു...

Hi Rafeek Babu,
Really nice post. Yes… you are right, me too started touch with my friends and relatives when we got incoming free. But bit scarred as you said the law will change any time like Kuwait Weather.....
Keep posting

Rafeeq Babu പറഞ്ഞു...

Thank you Noush..

പള്ളിക്കുളം.. പറഞ്ഞു...

വിവ വന്നു എന്നല്ല..
വിവ അവതരിച്ചു എന്നുവേണം പറയാൻ.. സ്റ്റോപ് വാച്ച് വെച്ച് സംസാരിച്ചോണ്ടിരുന്ന ഒരു സമൂഹത്തിലേക്ക് വിവ ഒരു വിപ്ലവമായി അവതരിച്ചു...
നല്ല പോസ്റ്റ്.
(റൂമിനുള്ളിൽ റേഞ്ചില്ലെങ്കിലെന്താ.. ലാന്റ് ഫോൺ ഉണ്ടല്ലോ... അല്ലേ..?)