ഞായറാഴ്‌ച, ഏപ്രിൽ 19, 2009

പറമ്പിക്കുളം: പ്രകൃതിയുടെ വശ്യമനോഹര വിരുന്ന്‌.


പ്രകൃതി അതിണ്റ്റെ വൈവിധ്യമായ മനോഹാരിതകള്‍ സംഗമിപ്പിച്ചിരിക്കുന്ന അപൂര്‍വ്വ സ്ഥലം. തലയുയര്‍ത്തിനില്‍ക്കുന്ന പച്ചമലകളോട്‌ ചേര്‍ന്ന്‌ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന നാലോളം അണക്കെട്ടുകള്‍. ഡാമുകളോട്‌ ചേര്‍ന്നുള്ള കാട്ടിലൂടെ സ്വൈരവിഹാരം നടത്തുന്ന ആനക്കൂട്ടങ്ങള്‍, മനുഷ്യണ്റ്റെ കാലൊച്ച കേള്‍ക്കേ കൂട്ടത്തോടെ ഓടിയകലുന്ന മാന്‍പേടകള്‍, സിംഹവാലന്‍ ഉള്‍പ്പെടെയുള്ള വിവിധയിനം കുരങ്ങുകള്‍,കാട്ടുപോത്ത്‌,മലയണ്ണാന്‍, വിവിധയിനം പക്ഷികള്‍ ഇങ്ങനെ ജൈവവൈവിധ്യം കൊണ്ട്‌ സമ ദ്ധമായത്‌കൊണ്ട്‌ തന്നെ പ്രകൃതി നമുക്ക്‌ നയനമനോഹരമായ വിരുന്നൊരുക്കുകയാണ്‌ പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍. കാട്ടിലൂടെ നേരിട്ട്‌ സഞ്ചരിച്ച്‌ വന്യജീവികളുടെ സ്വൈരവിഹാരം കണ്‍കുളിര്‍ക്കെ കാണാമെന്നതാണ്‌ ഏറ്റവും രസകരമായ അനുഭവം. പകല്‍സമയത്ത്‌ തന്നെ മൃഗങ്ങളെ കാണാന്‍ സാധിക്കും



ഞങ്ങള്‍ക്ക്‌ ഗൈഡായി വന്നത്‌ ഒരു ആദിവാസിയായിരുന്നു. തെള്ളിക്കല്‍, ചുങ്കം, കച്ചിത്തോട്‌, കുരിയാര്‍കുറ്റി എന്നിവ ആദിവാസി ഊരുകളാണ്‌. പറമ്പിക്കുളത്തിണ്റ്റെ പടിഞ്ഞാറ്‌ ഭാഗം ചാലക്കുടി ഫോറസ്റ്റ്‌ ഡിവിഷനാണ്‌. കാല്‍നടയായി കാട്ടിലൂടെ ചാലക്കുടിയിലേക്ക്‌ പോകാറുണെ്ടന്ന്‌ ആദിവാസികള്‍ പറയുന്നു.

ബൈസണ്‍ വാലി എന്ന ഒരു പ്രത്യേക സോണ്‍ തന്നെയുണ്ട്‌ അവിടെ.. കാട്ടുപോത്തുകളെ ഏറ്റവും കൂടുതല്‍ കാണാന്‍ സാധിക്കുന്ന സ്ഥലം.



പെരുവാരിപള്ളം, തൂണക്കടവ്‌, എര്‍ത്ത്‌ ഡാം, പറമ്പിക്കുളം ഡാം എന്നിവയാണ്‌ പ്രധാന ഡാമുകള്‍. പാലക്കാട്‌ നിന്നും 95 കി.മീ അകലെയാണ്‌ പറമ്പിക്കുളത്തെ ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം. സ്ഥലം കേരളത്തിണ്റ്റെ ഭാഗമാണെങ്കിലും തമിഴ്നാട്ടിലൂടെ വേണം റോഡ്മാര്‍ഗം എത്തിപ്പെടാന്‍. ഏറ്റവും അടുത്ത പട്ടണം പൊള്ളാച്ചിയാണ്‌. അവിടെ നിന്ന്‌ 35 കി.മീ ദൂരമുണ്ട. തമിഴ്നാട്‌ ട്രാന്‍സ്പോര്‍ട്ടിണ്റ്റെ ബസ്സുകള്‍ പൊള്ളാച്ചിയില്‍ നിന്നും പറമ്പിക്കുളത്തേക്ക്‌ ദിനേന സര്‍വ്വീസ്‌ നടത്തുന്നുണ്ടണ്ട്‌.










രണ്ടോ മൂന്നോ ദിവസം അവിടെ തങ്ങുകയാണെങ്കില്‍ മതിവരുവോളം പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയും.

തമിഴ്നാടും കേരളവും തമ്മിലുള്ള ജലതര്‍ക്കങ്ങള്‍ക്കാണ്‌ പറമ്പിക്കുളം മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നതെങ്കിലും വന്യജീവി സങ്കേതം ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകൃതി വിരുന്നുകളിലൊന്നാണെന്നതില്‍ സംശയമില്ല.ഈ പ്രവാസ ജീവിതത്തിനിടയിലും എന്നും മനസ്സുനിറയെ ഓര്‍ക്കാന്‍ കഴിയുന്ന സുന്ദരമായ യാത്രയായിരുന്നു അത്‌. യാത്രക്കിടയില്‍ ഒപ്പിയെടുത്ത ചിത്രങ്ങളാണ്‌ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്..




6 അഭിപ്രായങ്ങൾ:

ബാജി ഓടംവേലി പറഞ്ഞു...

:)

ജെയിംസ് ബ്രൈറ്റ് പറഞ്ഞു...

1988 ലെ പറമ്പിക്കുളം വന്യജീവി സെൻസസിൽ ഞാൻ പങ്കെടുത്തിരുന്നു.ഏതാണ്ട് രണ്ടാഴ്ചയോളം അവിടെ താമസിക്കുവാനും വന്യജീവികളുടെ കണക്കെടുപ്പിൽ പങ്കെടുക്കുവാനും സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നു.ഇനി ഒരിക്കൽ കുട്ടികളെയും കൂട്ടി തിരികെ അവിടെ പോയാൽ കൊള്ളാമെന്നുണ്ട്.

Rafeeq Babu പറഞ്ഞു...

ഈയുള്ളവന്‍ രണ്ടു തവണ സന്ദര്‍ശിച്ചിട്ടുണ്ട്‌. ശരിക്കും മനസ്സിന്‌ കുളിര്‍മ നല്‍കുന്ന അനുഭവം.. ഇനിയും സന്ദര്‍ശിക്കണം.. നാട്ടിലെത്തട്ടെ..
നമ്മുടെ സര്‍ക്കാര്‍ ഇപ്പോള്‍ പറമ്പിക്കുളത്തിന്‌ മാത്രമായി ഒരു വെബ്സൈറ്റ്‌ തുടങ്ങിയിട്ടുണ്ട്‌.. കാണുക.. http://www.parambikulam.org/
കമണ്റ്ററിയവര്‍ക്ക്‌ നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

വിവരണവും ചിത്രങ്ങളും കുറച്ചൂടി ആവായിരുന്നു

Jayasree Lakshmy Kumar പറഞ്ഞു...

പോസ്റ്റ് ഇഷ്ടപ്പെട്ടു. എങ്കിലും പ്രിയ പറഞ്ഞ പോലെ കുറച്ചു കൂടി ചിത്രങ്ങളും വിവരണവുമൊക്കെ ഉണ്ടായിരുന്നെങ്കിൽ.........

ഷിബു ഫിലിപ്പ് പറഞ്ഞു...

നാട്ടിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ ഒരു യാത്ര പറമ്പിക്കുളത്തേക്ക് നടത്താമായിരുന്നു. അടുത്ത യാത്രയില്‍ പറമ്പിക്കുളം തീര്‍ച്ചയായും ഉണ്ട്. നന്ദി.