ചൊവ്വാഴ്ച, ഒക്‌ടോബർ 13, 2009

രാഹുല്‍ ചായ കുടിച്ചു,അസീസിന്റെ കഞ്ഞി മുട്ടി.

കഴിഞ്ഞ ആഴ്ച കേരള സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി കുടിച്ച ഒരു ചായ ഇന്ന് കേരളമാകെ ചര്ച്ചയകുകയാണ് . കേരളത്തിലെത്തി കോളേജ് കുമാരനെ പോലെ ചെത്തി നടന്ന രാഹുല്‍, കോഴിക്കോടെ ഫാരൂക്‌ കോളേജില്‍ നിന്നും വരുന്ന വഴി ചായ കുടിക്കാന്‍ കയറിയ ഒലിവ് ഹോട്ടല്‍ ഇന്നലെ അടച്ചു.
നോക്കണേ ഒരു പുകില്‍.. യഥാര്‍ത്ഥ ജനസേവകന്റെ എല്ലാ നമ്പരുകളും പഠിച്ചു വരുന്ന രാഹുല്‍ ഗാന്ധിക്ക് ഹോട്ടല്‍ ഉടമ അസീസിന് വേണ്ടി ചെയ്യാന്‍ കഴിഞ്ഞ ഏറ്റവും വലിയ 'ജനസേവനം'. ഒരു വൈറ്റ് കോളര്‍ രാഷ്ട്രീയക്കാരന്റെ യാതൊരു ജാടയുമില്ലാതെ ഓടി നടന്ന ഗാന്ധി കുടിച്ച ചായ ചാനലുകളില്‍ നിറഞ്ഞതോടെ വാര്‍ത്തക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കയാണ് .. ഹോട്ടല്‍ ആവശ്യത്തിനു ഉപയോഗിക്കുന്ന കിണറിലെ വെള്ളം മലിനമാണെന്നതാണ്‌ അടച്ചുപൂട്ടാന്‍ കാരണമായി പറയുന്നത്‌.. ഇതിനിടക്ക്‌ രാഹുല്‍ ഒന്നല്ല രണ്ട്‌ ചായ കുടിച്ചു എന്ന്‌ വരെ ഒരു വാര്‍ത്തയില്‍ കണ്ടു..
രാഹുല്‍ജിക്ക്‌ സ്പെഷല്‍ ചായ നന്നായി ബോധിച്ചിട്ടുണ്ടാവണം.. അല്ലാ പിന്നെ..

4 അഭിപ്രായങ്ങൾ:

Rafeeq Babu പറഞ്ഞു...

യഥാര്‍ത്ഥ ജനസേവകന്റെ എല്ലാ നമ്പരുകളും പഠിച്ചു വരുന്ന രാഹുല്‍ ഗാന്ധിക്ക് ഹോട്ടല്‍ ഉടമ അസീസിന് വേണ്ടി ചെയ്യാന്‍ കഴിഞ്ഞ ഏറ്റവും വലിയ 'ജനസേവനം'.

അജ്ഞാതന്‍ പറഞ്ഞു...

രാഹുല്‍ ഗാന്ധി വരേണ്ടി വന്നു അവിടെയും അധികാരികളുടെ കണ്ണ് തുറക്കാന്‍, എന്തായാലും നാറിയ രാഷ്ട്രീയക്കളി സീ പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നു കരുതുക പ്രയാസം. അതെന്തായാലും അസീസിന്റെ കഞ്ഞി മുട്ടി,കൂടെ നാട്ടാരുടെ ചായയും പൊറൊട്ടയും."

പള്ളിക്കുളം.. പറഞ്ഞു...

ഹഹ ഇതു നല്ല കൂത്ത്!
രാഹുലിന്റെ വിരേചനമുഖം ‘തുറന്ന‘പ്പോൾ
ഒലിവ് പൂട്ടി.. അതന്നെ കാര്യം..

പ്രയാസി ഈ പോസ്റ്റിൽ ആരുടെ പക്ഷത്താണെന്നു മാത്രം വായിച്ചെടുക്കാൻ പ്രയാസം.
പൂട്ടിയ ആളുടെ പക്ഷത്തോ അതോ “തുറന്ന” ആളുടെ പക്ഷത്തോ?
മ്.. ന്തേ.. ങേ?

Rafeeq Babu പറഞ്ഞു...

അനോണി, എത്ര വലിയ ആദര്‍ശം വിളമ്പുന്ന രാഷ്ട്രീയക്കാരനാണെങ്കിലും, എതിര്‍ കക്ഷിയെ ആക്രമിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. അതില്‍ ഇടതും വലതും എന്ന വ്യത്യാസമില്ല.. അതാണ്‌ നമ്മുടെ നാടിണ്റ്റെ ശാപവും..
പള്ളിക്കുളം, എനിക്ക്‌ ഒരു പക്ഷമേ ഉള്ളൂ.. ജനപക്ഷം