ബുധനാഴ്‌ച, ഡിസംബർ 22, 2010

എന്ടോസള്‍ഫാന്‍: ഇതാ ഞങ്ങളും !!

ഇതാ ഞങ്ങളും..നോക്കണേ ഇവരുടെ ഒരു ഗതികേട്..
കേരളത്തിലെ 'എണ്ണം പറഞ്ഞ' യുവജന സംഘടന എന്ന നിലക്ക് കത്തിനില്‍ക്കുന്ന ഈ വിഷയത്തില്‍ ഇടപെടാതിരിക്കുവാന്‍ DYFI ക്ക് കഴിയുമോ .. പക്ഷെ ഒരബദ്ധം പറ്റിപ്പോയി.. എന്‍ഡോസള്‍ഫാനെതിരെ ഡി.വൈ.എഫ്.ഐ.യും എം.എസ്.എഫും കാസര്‍കോട് ജില്ലയിലുടനീളം സ്ഥാപിച്ച ബാനറിലും ബോര്‍ഡിലും സോളിഡാരിറ്റി സംസ്ഥാന നേതാക്കളുടെയും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലിയുടെയും ചിത്രങ്ങള്‍. (See faded Back ground images) ബോര്‍ഡുകളിലുള്ള ചിത്രങ്ങളെല്ലാം എടുത്തിട്ടുള്ളത് സോളിഡാരിറ്റി വെബ്‌സൈറ്റില്‍ നിന്നും.. സ്വന്തമായി ചെയ്തതൊന്നും ഇവര്‍ക്ക് കാണിക്കാനില്ലേ ?. താഴെ നോക്കു..

അല്ലെങ്കിലും എന്ടോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി  ക്രിയാത്മകമായ  പ്രവര്‍ത്തനങ്ങള്‍  നടത്തിയെന്ന് അവകാശപ്പെടാന്‍ സോളിടാരിട്ടിക്കല്ലാതെ കേരളത്തിലെ ഏതു   യുവജന  പ്രസ്ഥാനങ്ങള്‍ക്കാണ്‌  സാധിക്കുക.? വെറും സമരം മാത്രമല്ല ,വസ്ഥാപിതമായി പുനരധിവാസ പദ്ധതി നടപ്പാക്കി കേരള സമൂഹത്തിനു മാതൃക കാണിച്ചിരിക്കുകയാണ് സോളിഡാരിറ്റി.. ആദ്യ ഘട്ടമായ 50 ലക്ഷം രൂപയുടെ പൂര്‍ത്തീകാരണത്തിന് ശേഷം ചികിത്സക്ക് പ്രാമുഖ്യം നല്‍കിയുള്ള രണ്ടാം ഘട്ട പദ്ധതി ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കയാണ്.
സുഹൃത്തുക്കളെ ഇതൊന്നും നിങ്ങള്‍ വാര്താമാധ്യമാങ്ങളിലൂടെ അറിഞ്ഞെന്നു വരില്ല. പക്ഷെ സത്യം എന്നായാലും പുറത്തു വരും .. അതിന്റെ ചെറിയ ഒരു രൂപമാണ്‌ ഇന്ന് ഇവരുടെ പോസ്റെരുകളിലൂടെ കാണുന്നത്..
സോളിടരിടിയുടെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയെകുറിച്ചുള്ള ഡോകുമെന്ററി ഇവിടെ കാണാം.
Part-1

Part-2

Part-3

Part-4

സമരവും സേവനവും സമന്വയിപ്പിച്ച് രചനാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സോളിടാരിറ്റി തീര്‍ച്ചയായും കേരളത്തിന്റെ പ്രതീക്ഷയാണ്.

4 അഭിപ്രായങ്ങൾ:

സുഹൈറലി പറഞ്ഞു...

ഞങ്ങള് ഇന്ന ജീവിച്ചിരിക്കുന്നുണെങ്കില് അതിന് കാരണം സോളിഡാരിറ്റി ആണ്. ശൈലജ അമ്മ നന്ദി.ോടെ അക്കാര്യം സ്മരിക്കുന്നു
(മാതൃഭൂമി-എന്റോസള്ഫാന് ഫോട്ടോ സ്പെഷ്യല് 2010 ഡിസംബര് 26)

Manoj മനോജ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Manoj മനോജ് പറഞ്ഞു...

"അല്ലെങ്കിലും എന്ടോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെടാന്‍ സോളിടാരിട്ടിക്കല്ലാതെ കേരളത്തിലെ ഏതു യുവജന പ്രസ്ഥാനങ്ങള്‍ക്കാണ്‌ സാധിക്കുക.?"

:) :) :) :) :) :) :) എന്നാണാവോ ഈ സോളിഡാരിറ്റി “ഇടപെടാന്‍” തുടങ്ങിയത്????? എന്‍ഡോസള്‍ഫാനെതിരെ ഇറങ്ങിയ ആദ്യ ഡ്യോക്യുമെന്ററിയില്‍ നിന്നും, അന്ന് വന്ന മാദ്ധ്യമങ്ങളില്‍ നിന്നും ദൃശ്യങ്ങള്‍ അടിച്ച് മാറ്റി സ്വന്തമെന്ന് നിങ്ങള്‍ സ്ഥാപിച്ചാല്‍ പിന്നെ എല്ലാം കഴിഞ്ഞു എന്ന് കരുതുന്നുണ്ടോ?

സോളിഡാരിറ്റി ചെയ്യുന്നത് കാണുന്നില്ല എന്നല്ല പക്ഷേ അവര്‍ക്കും മുന്‍പേ “പ്രശസ്തിയ്ക്ക്” വേണ്ടിയല്ലാതെ അവിടെ ഇറങ്ങി പ്രവര്‍ത്തിച്ചവരെ അപമാനിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തരുതോ!!!

നിങ്ങട ഇത്തരം പ്രവര്‍ത്തികള്‍... കഷ്ടം......

Rafeeq Babu പറഞ്ഞു...

മനോജ്‌,
ഇതിനു മുമ്പ് ഇറങ്ങി പ്രവര്‍ത്തിച്ച യുവജന സംഘടന ഏതാണെന്ന് അറിഞ്ഞാല്‍ കൊള്ളാം.. dyfi / msf ആയിരുന്നെങ്കില്‍ അവരുടെ പോസ്റ്ററില്‍ സോളിഡാരിറ്റി ചിത്രങ്ങള്‍ വരില്ലായിരുന്നു എന്നാണ് ഈയുള്ളവന്‍ വിശ്വസിക്കുന്നത്..